schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
ഭാരത് ജോഡോ യാത്ര കർണാടകത്തിൽ പ്രവേശിച്ചപ്പോൾ രാഹുൽ ഗാന്ധി വേഷത്തിൽ മാറ്റം വരുത്തി എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. നെറ്റിയില് ചന്ദന കുറിയും ഷാളും അണിഞ്ഞു കൊണ്ടുള്ളതാണ് ചിത്രം.
രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം സെപ്റ്റംബർ 29 അവസാനിച്ചു. 19 ദിവസത്തെ കേരളത്തിലെ യാത്രയ്ക്ക് ശേഷം കര്ണാടകയിലേക്കാണ് യാത്ര പ്രവേശിക്കുക. സെപ്റ്റംബര് 30ന് ഗുണ്ടല്പേട്ടയില് നിന്ന് 21 ദിവസത്തെ കര്ണാടക പര്യടനം ആരംഭിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രചരണം.
കേരളത്തിൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ച വേഷമല്ല,കർണാടകത്തിൽ അദ്ദേഹം ധരിക്കുന്നത് എന്നാണ് പ്രചരണം.’വേഷങ്ങൾ ജന്മങ്ങൾ,വേഷം മാറാൻ നിമിഷങ്ങൾ,’ എന്ന പാട്ടിനൊപ്പമാണ് പ്രചരണം.
Pinarayi Vijayan For Kerala എന്ന പേജിൽ വന്ന പോസ്റ്റിനു ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ 322 ഷെയറുകൾ ഉണ്ടായിരുന്നു.
Anil K Kattody എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 32 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
Kassim KM എന്ന ഐഡിയിൽ നിന്നും 25 പേർ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.
ഞങ്ങൾ ,പരിശോധിച്ചപ്പോൾ Pinarayi Vijayan For Keralaയുടെ പോസ്റ്റിന് അടിയിൽ,Muhammed Iqbal Kaniyarakkal എന്ന പ്രൊഫൈലിൽ നിന്നുമിട്ട കമൻറ് കണ്ടു.’കഴിഞ്ഞ മാർച്ചിൽ കാശിവിശ്വനാഥക്ഷേത്രം സന്ദർശിച്ചപ്പോളുള്ള ഫോട്ടോ ആണല്ലോ.? പ്രിയങ്കാഗാന്ധിയുമുണ്ട് ഫോട്ടോയിൽ, എന്നാണ് കമന്റ്.
തുടർന്ന്, ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. 2022 മാര്ച്ച് 4ന് ഉത്തര്പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാരണാസിയില് എത്തിയപ്പോള് കാശി വിശ്വനാഥ ക്ഷേത്രം സന്ദര്ശിക്കുന്നതിന്റെ ചിത്രമാണിത് എന്ന് മനസിലാക്കി. ഇത് സംബന്ധിച്ച പിടിഎയുടെ ഒരു റിപ്പോർട്ട് എൻഡിടിവി പ്രസിദ്ധീകരിച്ചത് ഞങ്ങൾ കണ്ടു.
എഎൻഐയുടെ യൂടുബ് ചാനലിൽ 2022 മാർച്ച് 4 ന് ഈ ദൃശ്യങ്ങൾ വീഡിയോ ഷെയർ ചെയ്തതും ഞങ്ങൾ കണ്ടു.
പിന്നീട് ഭാരത് ജോഡോ യാത്രയിലെ കർണാടകത്തിലെ ദൃശ്യങ്ങൾ ഞങ്ങൾ പരിശോധിച്ചു.ഒക്ടോബർ 3 2022ൽ കർണാടകത്തിൽ യാത്രയുടെ അനുബന്ധമായി രാഹുൽ നടത്തിയ ഒരു പൊതുസമ്മേളനത്തിന്റെ പടം ടൈംസ് ഓഫ് ഇന്ത്യ കൊടുത്തിരിക്കുന്നത് ഞങ്ങൾ കണ്ടു. കേരളത്തിൽ യാത്രയിൽ അദ്ദേഹം ധരിച്ചിരുന്ന ടീ ഷർട്ടും പാൻറ്സും തന്നെയാണ് അപ്പോൾ വേഷം. അതിൽ നിന്നും യാത്ര കർണാടകത്തിൽ പ്രവേശിച്ചപ്പോൾ രാഹുൽ ഗാന്ധി വേഷത്തിൽ മാറ്റം വരുത്തിയെന്ന പ്രചരണം തെറ്റാണ് എന്ന് മനസിലായി.
കർണാടക കോൺഗ്രസ്സ് അവരുടെ ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്തിരുന്ന വിവിധ ചിത്രങ്ങളിലും രാഹുൽ ഗാന്ധി ധരിച്ചിരിക്കുന്നത് ഇതേ വേഷമാണ്. ഒക്ടോബർ മൂന്നിന് കർണാടക കോൺഗ്രസ്സ് ട്വീറ്റ് ചെയ്ത അത്തരം ഒരു ചിത്രം ഞങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
വായിക്കാം:ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സിപിഎം നേതാവ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് :വസ്തുത എന്ത്?
ഭാരത് ജോഡോ യാത്ര കർണാടകത്തിൽ പ്രവേശിച്ചപ്പോൾ രാഹുൽ ഗാന്ധി വേഷത്തിൽ മാറ്റം വരുത്തി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം 2022 മാർച്ചിൽ വാരണാസിയിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News report by NDTV on March 4,2022
News report published in ANI’s Youtube channel on March 4,2022
News report published in Times of India on October 3,2022
Tweet by @INCKarnataka on October 3,20222
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
April 12, 2024
Sabloo Thomas
March 20, 2024
Sabloo Thomas
March 29, 2023
|