Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) കഴിഞ്ഞ കുറെ നാളായി വിവാദങ്ങൾക്ക് നടുവിലായിരുന്നു.2016 ഫെബ്രുവരി 9-ന് ന്യൂ ഡെൽഹിയിലെ ജെഎൻയുവിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായിരുന്നു ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ (DSU) 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ കാമ്പസിൽ പ്രതിഷേധം നടത്തിയത് മുതലാണിത്.
ഈ പ്രതിഷേധത്തിനു നൽകിയ അനുമതി പിന്നീട് എബിവിപി അംഗങ്ങളുടെ പ്രതിഷേധതത്തെത്തുടർന്ന് അധികൃതർ റദ്ദാക്കി. ഇതിനെതിരെ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നു.
തുടർന്ന് DSU നടത്തിയ പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നു എന്ന ആരോപണം ഉയർന്നു. ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റ് കനയ്യ കുമാറിനെയും ഉമർ ഖാലിദിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതൊക്കെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ ഈ വിവാദങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഒരു അച്ചടക്ക സമിതി രൂപീകരിച്ചു. ഇവരുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കനയ്യ കുമാറും മറ്റ് ഏഴു വിദ്യാർത്ഥികളും കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാജ്യവിരുധ മുദ്രാവാക്യങ്ങൾ വിളിച്ചത് കാമ്പസിനു പുറത്തുള്ളവർ ആണ് എന്ന് തുടർന്ന് ജെഎൻയു അന്വേഷണസമിതി കണ്ടെത്തി.
ഇതിനെ തുടർന്ന് എന്നും ജെഎൻയു വിവാദങ്ങൾക്ക് നടുവിലായിരുന്നു. അത്തരം വിവാദങ്ങളുടെ കേന്ദ്രമായ ജെഎൻയുവിനെ കുറിച്ച് ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ചില പ്രചാരണങ്ങൾ നടക്കാറുണ്ട്. അത്തരം ഒരു വീഡിയോ പോസ്റ്റ് ഫേസ്ബുക്കിൽ ഇപ്പോൾ വൈറലാവുന്നുണ്ട്.
ഉയര്‍ന്ന ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്ന ഒരാൾ വിദ്യാർഥികളെ ശകാരിക്കുന്നത് വീഡിയോയിൽ കാണാം. തിരിച്ച് വിദ്യാർത്ഥികളും ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. പിന്നീട്, വിദ്യാര്‍ഥികളുടെ കൂട്ടത്തിൽ നിന്നൊരാളെ പോലീസുകാർ പിടിച്ചു കൊണ്ടുപോകുന്നു. ഈ ദൃശ്യങ്ങൾ ജെഎൻയുവിൽ നിന്നുള്ളതാണ് എന്നാണ് അവകാശവാദം. ” ഇതാണ് സിവിൽ സർവീസുകാരൻ. ഇതാവണം സിവിൽ സർവീസുകാരൻ. Delhi JNUവിലെ പട്ടിഷോ പൊളിച്ചടുക്കുന്നു,” എന്ന അവകാശവാദത്തോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്.
Hinduwayoflife എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 1.8 k ഷെയറുകൾ ഉണ്ടായിരുന്നു.
બીજુ પુનથીલ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങളുടെ പരിശോധനയിൽ 59 ഷെയറുകൾ കണ്ടു.
Bala Krishna Kamath എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 29 പേര് ഷെയർ ചെയ്തതായും ഞങ്ങൾ കണ്ടു.
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വീഡിയോയെ പല കീ ഫ്രേമുകളിലായി വിഭജിച്ച ശേഷം, അതിൽ ഒരു ഫ്രേം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. Sushil Kaushik എന്ന ട്വീറ്റർ ഹാൻഡിൽ ജനുവരി 29 2022ൽ പങ്കു വെച്ച ട്വീറ്റ് കിട്ടി. “ഗ്വാളിയർ കളക്ടർ പ്രഫസറായപ്പോൾ. വിദ്യാർഥികളെ ഒരു പാഠം പഠിപ്പിക്കുന്നുവെന്നാണ്” ആ ട്വീറ്റ് പറയുന്നത്.
ETV Bharat ജനുവരി 31 ന് പ്രസിദ്ധീകരിച്ച ഒരു വീഡിയോയും തിരച്ചിലിൽ ഞങ്ങൾക്ക് കിട്ടി. വീഡിയോയ്ക്കൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇപ്രകാരമാണ്: “ജിവാജി സർവകലാശാലയിലെ എൻഎസ്യുഐ വിദ്യാർത്ഥികളും ഗ്വാളിയർ കളക്ടർ കൗശ്ലേന്ദ്ര വിക്രം സിങ്ങും തമ്മിൽ രൂക്ഷമായ തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സമരക്കാരായ വിദ്യാർത്ഥികളോട് കളക്ടർ അവരുടെ പഠനവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ അവർ ഉത്തരം അറിയാതെ വലയുന്നത് വീഡിയോയിൽ കാണാം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം പ്രക്ഷോഭത്തിനിറങ്ങിയതിന് അദ്ദേഹം അവരെ വിമർശിക്കുന്നത് കാണാം. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തുന്നതായാണ് വിവരം. പ്രകോപിതനായ കളക്ടർ അവരോട് സമരങ്ങൾ നടത്തുന്നതിന് പകരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞു. തയ്യാറെടുപ്പിന് വേണ്ടത്ര സമയം ലഭിച്ചില്ലെന്നും അതിനാൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കൂടുതൽ സമയം വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. പിന്നീട് കലക്ടർ ഇടപെട്ട് സർവകലാശാലാ ഭരണകൂടം പരീക്ഷകൾ മാറ്റിവച്ചു.”
Rah chalte samachar എന്ന യൂട്യൂബ് ചാനലും സമാനമായ വിവരണത്തോടെ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്.
ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കൂടിയായ കളക്ടറാണ് ഫോട്ടോയിൽ ഉള്ളത് എന്ന് ഗ്വാളിയാർ ജില്ലയുടെ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ മനസിലായി.
വായിക്കാം:ഈ റിക്ഷ അപകടത്തിന്റെ ദൃശ്യങ്ങൾ ഉത്തര്‍പ്രദേശിൽ നിന്നുള്ളതല്ല
വീഡിയോയിലെ ജെ എൻ യുവിൽ നിന്നുള്ളതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.മധ്യപ്രദേശിലെ ജിവാജി സർവകലാശാലയിലെ ദൃശ്യങ്ങളാണിത്.
Our Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.