About: http://data.cimple.eu/claim-review/014f8eff2ccd86ccdf0a913a249da31ead9e8786cab404688439bd88     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Claim: 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമി വിഗ്രഹം. Fact: വൈറലായ വീഡിയോയിലെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് ശിവനാരായണ ജ്വല്ലറിയാണ്. 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമി വിഗ്രഹത്തിന്റേത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. “7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച അനന്തപത്മനാഭസ്വാമിയുടെ പ്രതിമയ്ക്ക് 3000 വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. അതിൻ്റെ ഇപ്പോഴത്തെ മൂല്യം അനേകായിരം ലക്ഷം കോടിയാണെന്നും ഋഷിമാരും ആധുനിക വിദഗ്ധരും അതിൻ്റെ മൂല്യം കണക്കാക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഫ്രാൻസിൽ നിന്ന് ക്ഷണിച്ച വിദഗ്ധ സംഘം അമ്പരന്നെന്നാണ് അറിയുന്നത്. അത് സ്വന്തം കണ്ണുകൊണ്ട് കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിരുന്നിരിക്കണം. നേരിട്ട് പോകാൻ സാധിക്കാത്തവർക്ക് ഈ വീഡിയോയിലൂടെ ഇത് കണ്ട് പ്രയോജനം നേടാം. ഭഗവാനായ നന്ദൽ സ്വാമിയെ കാണാൻ കഴിയാതെ വരുമ്പോൾ എങ്ങനെയാണ് നാം അദ്ദേഹത്തിൻ്റെ ചിത്രമോ വിഗ്രഹമോ ഉപയോഗിച്ച് ആരാധിക്കുന്നത്? ക്ഷേത്രത്തിൻ്റെ സ്ഥാനം തിരുവനന്തപുരം, കേരളം ഇന്ത്യാ,” എന്നാണ് വീഡിയോയുടെ വിവരണം. ഇവിടെ വായിക്കുകFact Check: ഹിന്ദു പെൺകുട്ടികളെ ബംഗ്ലാദേശിൽ ബുർഖ ധരിക്കാത്തതിന് മർദിച്ചോ? Fact Check/Verification വൈറലായ വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ച് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ 2023 ഓഗസ്റ്റ് 6ന് കാർത്തിക് നാഗരാജ് അദ്ദേഹത്തിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. “ഈ ശ്രീ അനന്തപത്മനാഭസ്വാമി പ്രതിമയ്ക്ക് 8 ഇഞ്ച് ഉയരവും 18 ഇഞ്ച് നീളവുമുണ്ട്,” എന്നാണ് വീഡിയോയുടെ വിവരണം. 2.8 കിലോ ഭാരമുള്ള ഈ അത്ഭുതകരമായ ഡിസൈൻ സൃഷ്ടിക്കാൻ 32 പേർ 2 മാസം 16 മണിക്കൂർ ജോലി ചെയ്തു. ഏകദേശം 75,000 ഉയർന്ന നിലവാരമുള്ള വജ്രങ്ങൾ കൊണ്ട് പൊതിഞ്ഞ ഈ 500 കാരറ്റ് ശ്രീ അനന്ത പത്മനാഭസ്വാമി പ്രതിമ ഒരു കാഴ്ചയാണ്. ഓരോ വജ്രവും മിനുക്കി വിദഗ്ധമായി സജ്ജീകരിച്ചിരിക്കുന്നു. ഏറ്റവും മികച്ച സാംബിയൻ മരതകങ്ങളും പ്രകൃതിദത്ത ബർമീസ് മാണിക്യങ്ങളും ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നും,” വീഡിയോ പറയുന്നു “അവർ ചിത്രത്തിന് ദിവ്യ ചാരുത നൽകുകയും മനോഹരമായ ഒരു രൂപം സൃഷ്ടിക്കുകയും ചെയ്തു. ശ്രീ അനന്തപത്മനാഭസ്വാമി വിഗ്രഹത്തിൻ്റെ ഈ അത്ഭുതകരമായ സൃഷ്ടി ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കാൻ പോകുകയാണ്, ”അദ്ദേഹം വീഡിയോയിൽ പറഞ്ഞു. കൂടാതെ, കീവേഡുകൾ ഉപയോഗിച്ച് ഇത് തിരയുമ്പോൾ, ഹൈദരാബാദിൽ നിന്നുള്ള ശിവ് നാരായൺ ജ്വല്ലറി, കേരള ഭീമ ജ്വല്ലറിയുടെ ചെയർമാൻ ബി ഗോവിന്ദൻ്റെ ബഹുമാനാർത്ഥം ഈ പ്രതിമ നിർമ്മിച്ചു എന്ന വിവരണത്തോടെയുള്ള വാർത്തകൾ കിട്ടി. ഐഐജെഎസ് 2023ൽ നടന്ന ഇന്ത്യ ഇൻ്റർനാഷണൽ ജ്വല്ലറി ഷോയിൽ വിഗ്രഹം പ്രദർശിപ്പിച്ചപ്പോൾ എടുത്തതാണ് ഈ വീഡിയോയെന്നും ഞങ്ങൾ മനസ്സിലാക്കി. ഇതിൻ്റെ വീഡിയോ ശിവനാരായണ ജ്വല്ലറിയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ, ശിവ് നാരായൺ ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടർ തുഷാർ അഗർവാൾ നൽകിയ ഒരു അഭിമുഖത്തിൽ ഈ വീഡിയോ ഫീച്ചർ ചെയ്തിട്ടുണ്ട്. അതേ ഡിസൈനിലുള്ള വൈറൽ വിഗ്രഹം Iijs 2023 ൽ പ്രദർശിപ്പിച്ചുവെന്നും ആ ഇന്റർവ്യൂവിൽ പറയുന്നു. ഇതിനെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ ഇവിടെയും, ഇവിടെയും, ഇവിടെയും കാണുക. Conclusion 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമി വിഗ്രഹത്തെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോയിൽ വിവരങ്ങൾ തെറ്റാണെന്ന് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. Result: False (ഈ പോസ്റ്റ് ആദ്യം കക്ട ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.) ഇവിടെ വായിക്കുക: Fact Check: 1950ലെ ശബരിമലയുടെ ദൃശ്യങ്ങളല്ലിത് Sources Instagram post from Karthik Nagraj, Dated August 06, 2023 YouTube Video from The Diamond Talk by Renu Choudhary, Dated August 10, 2023 Instagram post from shivnarayanjewellers, Dated August 04, 2023 ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software