schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
നടൻ അനുപം ഖേറും മറ്റ് പല ട്വിറ്റർ ഹാൻഡിലുകളും ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇസ്രായേലി ചലച്ചിത്ര സംവിധായകൻ നദവ് ലാപിഡ് ‘ദി കശ്മീർ ഫയൽസി’നെക്കുറിച്ചുള്ള തന്റെ നിലപാട് മാറ്റി, അതിനെ ഒരു മികച്ച സിനിമയാണെന്ന് വിശേഷിപ്പിച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഐഎഫ്എ) ജൂറി ചെയർപേഴ്സണായി സേവനമനുഷ്ഠിച്ച ലാപിഡ്, ഒമ്പത് ദിവസത്തെ ചലച്ചിത്രമേളയുടെ സമാപന രാത്രിയായ നവംബർ 28ന് ഗോവയിൽ അവാർഡ് ദാന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ “ദി കശ്മീർ ഫയൽസ്” “ പ്രചാരണം നിറഞ്ഞ അശ്ളീല” സിനിമയാണെന്ന് പറഞ്ഞിരുന്നു.
“15-ാമത്തെ ചിത്രമായ ദി കാശ്മീർ ഫയൽസ് ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയുടെ കലാപരമായ മത്സര വിഭാഗത്തിന് അനുചിതമായ ഒരു അശ്ലീല സിനിമയായി അത് ഞങ്ങൾക്ക് തോന്നി. കലയ്ക്കും ജീവിതത്തിനും അത്യന്താപേക്ഷിതമായ ഒരു വിമർശനാത്മക ചർച്ച സ്വീകരിക്കുവാൻ ചലച്ചിത്രമേളയുടെ ആത്മാവിന് കഴിയുമെന്നതിനാൽ ഈ വികാരങ്ങൾ സ്റ്റേജിൽ നിങ്ങളുമായി പങ്കിടാൻ എനിക്ക് തോന്നുന്നു, ”ലാപിഡ് പറഞ്ഞു.
ലാപിഡിന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങൾക്ക് കാരണമായി. പ്രസ്താവനകളെ തള്ളിക്കളഞ്ഞുകൊണ്ട് ഇസ്രായേൽ നയതന്ത്ര സമൂഹം വേഗത്തിൽ പ്രതികരിച്ചു. അതേസമയം സിനിമയെ വലതുപക്ഷക്കാർ പിന്തുണച്ചുവെന്നും മുസ്ലീങ്ങളെയും കശ്മീരിനെയും മോശമായി ചിത്രീകരിച്ചവെന്നും പറഞ്ഞ് മറ്റ് പലരും പ്രശംസിച്ചു.
മലയാളത്തിലും ധാരാളം പേർ നദവ് ലാപിഡ് മാപ്പ് പറഞ്ഞതായി അവകാശപ്പെട്ട് രംഗത്ത് വന്നു. ഞങ്ങൾ കാണും വരെ Bhaskaran Nair Ajayan എന്ന പ്രൊഫൈനലിൽനിന്നുള്ള പോസ്റ്റിന് 110 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.
Padmamohan Mohan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 10 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ട്.
Radhakrishnan Tn Radhakrishnan എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 7 ഷെയറുകൾ ഉണ്ടായിരുന്നു.
Fact check/Verification
ന്യൂസ്ചെക്കർ ആദ്യം”Nadav Lapid Kashmir Files Brilliant”, എന്നീ വാക്കുകൾ ഉപയോഗിച്ച് ഒരു കീവേഡ് സെർച്ച് നടത്തി. അപ്പോൾ നിരവധി റിപ്പോർട്ടുകൾ ലഭിച്ചു, എന്നിരുന്നാലും, വിവേക് അഗ്നിഹോത്രിയുടെ സിനിമയെ മികച്ചതാണെന്ന് ചലച്ചിത്ര സംവിധായകൻ പറഞ്ഞതായി ഈ റിപ്പോർട്ടുകളിലൊന്നും പറഞ്ഞിട്ടില്ല.
എന്നാൽ തിരച്ചിലിൽ ഞങ്ങൾക്ക് കിട്ടിയ ഒരു ഇന്ത്യാ ടുഡേ റിപ്പോർട്ടിന്റെ തലക്കെട്ട്, “പലർക്കും ഇതൊരു മികച്ച ചിത്രമായി തോന്നുന്നുവെന്ന് ഞാൻ അംഗീകരിക്കുന്നു: നാദവ് ലാപിഡ് കശ്മീർ ഫയൽസ് പരാമർശത്തിൽ,”എന്നായിരുന്നു. അത് ഇപ്പോൾ വൈറലായിരിക്കുന്ന അവകാശവാദത്തെ കുറിച്ച് ഞങ്ങളിൽ സംശയം ജനിപ്പിച്ചു.
ഷിൻഡ്ലേഴ്സ് ലിസ്റ്റിനെ ഒരു ‘പ്രചാരണ’ സിനിമയായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ലാപിഡ് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ ഒരു പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു, “പ്രചരണം എന്താണെന്ന് ആർക്കും നിർണ്ണയിക്കാൻ കഴിയില്ല. ഷിൻഡ്ലേഴ്സ് ലിസ്റ്റ് ഒരു പ്രചരണ സിനിമയാണെന്ന് ഒരാൾക്ക് തോന്നിയേക്കാം. പലരും ഈ സിനിമയെ ഇഷ്ടപ്പെട്ടു അല്ലെങ്കിൽ ഇതൊരു മികച്ച സിനിമയായി കരുതുന്നു എന്ന ഈ വസ്തുത ഞാൻ പൂർണ്ണമായും മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അതുപോലെ ആളുകൾ എന്റെ സിനിമകളെക്കുറിച്ച് മോശമായ കാര്യങ്ങളാണ് ചിന്തിക്കുന്നത് എന്ന വസ്തുതയെ ഞാൻ ബഹുമാനിക്കുന്നു. ഞാൻ എന്താണ് കണ്ടത് അത് പറയുക എന്റെ കടമയാണ്. ഇത് വളരെ ആത്മനിഷ്ഠമായ ഒരു കാര്യമാണ്. ”
“എനിക്ക് തോന്നുന്നത് പറയാൻ എനിക്ക് അവകാശമുണ്ട്, ഞാൻ ആരുടെയും സ്വത്തല്ല. ഞാൻ എന്തിന് മറ്റാരുടെയെങ്കിലും സാധൂകരണം തേടണം,” അദ്ദേഹം പറഞ്ഞു. തന്റെ മുൻ പരാമർശങ്ങളിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നുവെന്നതിന്റെ സൂചനയാണീ വാക്കുകൾ.
ലേഖനത്തിന്റെ അവസാനത്തിൽ ഒരു തിരുത്തും ഞങ്ങൾ ശ്രദ്ധിച്ചു, “കശ്മീർ ഫയൽസ് ഒരു മികച്ച സിനിമയാണെന്ന് പലർക്കും തോന്നുന്നത് അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള നദവ് ലാപിഡിന്റെ അഭിപ്രായത്തെക്കുറിച്ച് കഥയുടെ മുൻ പതിപ്പ് തെറ്റായി ഉദ്ധരിച്ചിരിക്കുന്നു. ശരിയായ ഉദ്ധരണി ഉപയോഗിച്ച് സ്റ്റോറി അപ്ഡേറ്റുചെയ്തു. പിശകിൽ ഖേദിക്കുന്നു.”
നവംബർ 30-ലെ സിനിമാ എക്സ്പ്രസ് റിപ്പോർട്ടിൽ ഈ നിലപാട് അദ്ദേഹം ആവർത്തിച്ചു. അദേഹം ഇന്ത്യാ ടുഡേ ടിവി അഭിമുഖം ഉദ്ധരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: “സിനിമയെ സ്നേഹിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച, അവിശ്വസനീയമായ സിനിമയാണെന്ന് അവകാശപ്പെടാൻ അവകാശമുള്ളതുപോലെ, അതിന് വിപരീതമായ അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ ചെയ്തത് എന്റെ കടമയാണ്. സിനിമയെക്കുറിച്ചുള്ള എന്റെ അഭിപ്രായം പ്രകടിപ്പിക്കാനും ഞാൻ കാണുന്നതുപോലെ സത്യം പറയാനും എന്നെ ക്ഷണിച്ച ഉത്സവം. തീർച്ചയായും അത് ആത്മനിഷ്ഠമാണ്.”
ദി കാശ്മീർ ഫയൽസിനെ “സിനിമാറ്റിക് കൃത്രിമത്വം” എന്ന് വിളിച്ച നദവ് തുടർന്ന് ഇങ്ങനെ പറഞ്ഞു, “ഞാൻ അത് പറയും, ആയിരം തവണ ആവർത്തിക്കേണ്ടി വന്നാലും. ഞാൻ ഒരിക്കലും കശ്മീർ ദുരന്തത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞാൻ പറഞ്ഞത് തിരിച്ചെടുക്കുന്നില്ല. എന്നാൽ ആളുകളെ വേദനിപ്പിച്ചെങ്കിൽ ഞാൻ ഖേദിക്കുന്നു. ദുരന്തത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്.”
ഇത് ഒരു സൂചനയായി എടുത്ത് , ഞങ്ങൾ ഇന്ത്യാ ടുഡേയ്ക്ക് അദ്ദേഹം നൽകിയ പ്രത്യേക അഭിമുഖത്തിനായി തിരഞ്ഞു. അത് ഞങ്ങളെ 2022 നവംബർ 30-ലെ ഈ യുട്യൂബ് വീഡിയോയിലേക്ക് നയിച്ചു. “ഐഎഫ്എഫ്ഐ ജൂറി തലവൻ നദവ് ലാപിഡിന്റെ കശ്മീർ ഫയൽ വിവാദത്തിൽ രാഹുൽ കൻവാളുമായുള്ള തീക്ഷ്ണമായ അഭിമുഖം” എന്നാണ് അതിന്റെ തലക്കെട്ട്.
ഈ അഭിമുഖത്തിൽ,നദവ് ലാപിഡ് സിനിമയെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളിൽ ഉറച്ചുനിൽക്കുകയും അതിനെ “സിനിമാറ്റിക് കൃത്രിമത്വങ്ങൾ” എന്ന് വിളിക്കുകയും ചെയ്യുന്നതായും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ സിനിമയുടെ “സിനിമാറ്റിക് ടെക്സ്റ്റിനെ” കുറിച്ച് മാത്രമാണെന്നും കശ്മീരികളുടെ ദുരന്തത്തെക്കുറിച്ചല്ലെന്നും വ്യക്തമായി മനസിലാക്കാൻ കഴിയും. ഇന്റർവ്യൂവിന്റെ 9:26 മിനിറ്റിൽ, ലാപിഡ് പറയുന്നു, “പലരും ഈ സിനിമയെ ഇഷ്ടപ്പെട്ടുന്നു അല്ലെങ്കിൽ ഇതൊരു മികച്ച സിനിമയാണെന്ന് കരുതുന്നു എന്ന വസ്തുതയെ ഞാൻ പൂർണ്ണമായും മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്റെ സിനിമകളെ കുറിച്ച് മോശമായി ചിന്തിക്കുന്ന ആളുകളുണ്ട് എന്ന വസ്തുതയെ ഞാൻ ബഹുമാനിക്കുന്നതുപോലെ. സിനിമയെ സ്നേഹിക്കുന്ന ആളുകൾക്ക് അതൊരു ഉജ്ജ്വലവും അവിശ്വസനീയവുമായ സിനിമയാണെന്ന് കരുതാൻ അവകാശമുണ്ട്. അതിൽ നിന്നും വിപരീതമായ ഒരു അഭിപ്രായം പറയാൻ എനിക്കും അവകാശമുണ്ട്,” ഇതിൽ നിന്നും വൈറലായ പോസ്റ്റുകൾ അദ്ദേഹത്തെ തെറ്റായി ഉദ്ധരിച്ചതാണ് എന്ന് സ്ഥിരീകരിക്കാനാവും.
വായിക്കുക:ഫുട്ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റ് വ്യാജം
ഇസ്രായേൽ ചലച്ചിത്ര സംവിധായകൻ നദവ് ലാപിഡ് ‘ദി കശ്മീർ ഫയൽസ്’ ഒരു മികച്ച ചിത്രമാണെന്ന് വിശേഷിപ്പിച്ചിട്ടില്ല. അദ്ദേഹം തന്റെ ആദ്യ അഭിപ്രായങ്ങളിൽ നിന്ന് പിന്നോട്ട് പോയിട്ടുമില്ല. സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെ തെറ്റായി ഉദ്ധരിക്കുകയാരിന്നുവെന്ന് ന്യൂസ്ചെക്കർ കണ്ടെത്തി.
Result: False
(ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ കുശൽ എം എച്ചാണ്. അത് ഇവിടെ വായിക്കാം)
Sources
India Today report, November 30, 2022
Youtube video by India Today, November 30, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|