About: http://data.cimple.eu/claim-review/1983cb120faa8e771de6852f2e9e3382bdffde086142f70aa133b075     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • തമിഴ് സൂപ്പർതാരം വിജയ് തന്റെ പിറന്നാളിന് 'വാരിസ്' എന്ന പുതിയ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ പുറത്തിറക്കിയിരുന്നു. 'ദളപതി'യുടെ അറുപത്തിയാറാമത് ചിത്രമാണ് വംഷി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'വാരിസ്'. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ചാര നിറത്തിലുള്ള സ്യൂട്ട് അണിഞ്ഞാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. 'ദ് ബോസ് റിട്ടേൺസ്' എന്ന ടാഗ് ലൈനിന്റെ ഒപ്പമാണ് പോസ്റ്റർ പുറത്തുവന്നത്. #Varisu pic.twitter.com/b2bwNNAQP8— Vijay (@actorvijay) June 21, 2022 എന്നാൽ അപ്രതീക്ഷിതമായ ഒരു ആരോപണത്തിൽ പോസ്റ്റർ ചിത്രത്തെയും താരത്തെയും എത്തിച്ചിരുന്നു. ഈ പോസ്റ്ററിന്റെ ആശയം മോഷ്ടിച്ചതാണെന്നും പ്രമുഖ വസ്ത്ര ബ്രാൻഡായ ഓട്ടോയ്ക്ക് വേണ്ടി ദുൽഖർ സൽമാൻ അഭിനയിച്ച ഒരു പരസ്യത്തിന്റെ അനുകരണമാണെന്നുമുള്ള വാദം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം ചിത്രത്തെയും വിജയിയെയും "കോപ്പിയടി"യുടെ പേരിൽ ട്രോളിക്കൊണ്ട് ആരോപണങ്ങൾ ശക്തമായിരുന്നു. "എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ ആണല്ലോ അവസ്ഥ വിജുവേ," എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ചുവടെ കാണാം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വിജയ് ചിത്രത്തിന്റെ പോസ്റ്ററുമായി തുലനം ചെയ്യപ്പെടുന്ന ദുൽഖർ സൽമാന്റെ ചിത്രവുമായി തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്ന് ഓട്ടോ ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുണ്ട്. AFWA അന്വേഷണം ഓട്ടോയുടെ വെബ്സൈറ്റ് പരിശോധിച്ചെങ്കിലും സ്യൂട്ടുകളുടെ ഓൺലൈൻ വിൽപ്പനക്കുള്ള സെഷൻ കണ്ടെത്താനായില്ല. ഷർട്ടുകൾ, ടി-ഷർട്ടുകൾ, ട്രൗസറുകൾ, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് വസ്ത്രങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്. സ്യൂട്ടുകളുടെ സെഷൻ കണ്ടെത്താനാകാതിരുന്നതോടെ ഞങ്ങൾ ബന്ധപ്പെട്ട കീവേർഡുകൾ ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട അനവധി വാർത്താ റിപ്പോർട്ടുകൾ ഇതിലൂടെ ലഭ്യമായി. പ്രചാരണം വല്ലാതെ വൈറലായതിനെ തുടർന്ന് ഓട്ടോ ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തിയതോടെ വിവാദം അവസാനിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. ദുൽഖറിന്റെ പ്രസ്തുത ചിത്രവുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്നും, അത് സൃഷ്ടിച്ചത് ഏതോ മീം ക്രിയേറ്റർ ആണെന്നും ബ്രാൻഡ് ജൂൺ 23ന് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. "ഓട്ടോയിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്: ഒട്ടോ ഇപ്പോഴും ഒറിജിനാലിറ്റി നിലനിർത്താൻ പ്രതിജ്ഞാബദ്ധരാണ്. ബൗദ്ധിക സ്വത്തവകാശ ലംഘനത്തെ നിസ്സാരമായി കാണുന്നവരല്ല ഞങ്ങൾ. മുകളിലെ ചിത്രം ഒട്ടോയുമായി ഒരു തരത്തിലും ബന്ധപ്പെട്ടതല്ല, വിനോദ ആവശ്യങ്ങൾക്കായി മാത്രം ചില മീം മേക്കേഴ്സ് സൃഷ്ടിച്ചതാണ്. വാരിസ് ടീമിന് ഞങ്ങളുടെ ആശംസകൾ നേരാൻ ആഗ്രഹിക്കുന്നു!" എന്നാണ് കുറിപ്പിന്റെ പൂർണ്ണരൂപം. ഇത് ചുവടെ കാണാം. ബ്രാൻഡിന്റെ ഔദ്യോഗിക വിശദീകരണം വന്നതോടെ വിജയ് ആരാധകർ ഇത് സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിപ്പിച്ചതും കണ്ടെത്താനായി. Slipper Shot To The Haters By Otto Itself 😂#Varisu #Beast @actorvijay pic.twitter.com/7P8ivOa7HQ— ×🔥𝓣𝓱𝓪𝓵𝓪𝓹𝓪𝓽𝓱𝔂 Nandha🔥×™ (@Itz_VJnandha) June 23, 2022 Offical Announcement from Otto Fake news conformed announced in otto company THE BOSS RETURN orginal brand for thalapa🔥🔥 #OTTO #Varisu @actorvijay @dulQuer pic.twitter.com/1rmgF7VRFr— ــہہہـ٨ــ♡ـ°vjasraf•♡ــ❥ـہہ (@vijayasraf) June 25, 2022 Official OTTO Brand News 🔥— 𝐓𝐇𝐀𝐋𝐀𝐏𝐀𝐓𝐇𝐘_𝕱𝖆𝖎𝖏𝖚𝖑 (@Faijul_Vijay) June 24, 2022 Dei Hatters 🤫👊#Varisu @actorvijay pic.twitter.com/cPrrqk0sc3 ഇതിനെ പ്രതിപാദിച്ച അനവധി മുഖ്യധാരാ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകൾ ഇവിടെ വായിക്കാം. വിഷയത്തിൽ ഫാക്ട് ക്രസന്റോ നൽകിയ റിപ്പോർട്ട് ഇവിടെ വായിക്കാം. അതുകൊണ്ട് വിജയ് ചിത്രമായ 'വരിസ്'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ മോഡലായി വസ്ത്ര ബ്രാൻഡായ ഓട്ടോയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ അനുകരണമാണ് എന്ന വാദം ശരിയല്ല എന്ന് മനസ്സിലായി. തമിഴ് താരം വിജയുടെ ഇറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓട്ടോ ബ്രാൻഡിനായി ദുൽഖർ സൽമാൻ അഭിനയിച്ച പരസ്യചിത്രത്തിൽ നിന്ന് പകർത്തിയതാണ്. ഓട്ടോയുടെ ലോഗോ അടങ്ങുന്ന ദുൽഖർ സൽമാന്റെ ചിത്രം എഡിറ്റ് ചെയ്തതാണ്. തങ്ങൾക്ക് ഈ ചിത്രവുമായി ബന്ധമൊന്നുമില്ലെന്ന് ഓട്ടോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software