schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
News
Claim
ഉപ്പിന് പകരം പോപ്കോൺ ഉണ്ടാക്കാനുള്ള എണ്ണയിൽ മൂത്രം ഒഴിച്ച മുസ്ലിം വ്യാപാരി പിടിയിൽ.
Fact
ഒരു കൊല്ലം മുമ്പുള്ള സംഭവത്തിൽ പരാതി എണ്ണയിൽ തുപ്പിയെന്നാണ്.
“ബംഗളൂരുവിൽ ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ തയ്യാറാക്കുന്നതിനിടെ പോപ്കോൺ സ്റ്റാൾ ഉടമ നയാസിനെ കൈയോടെ പിടികൂടി. ഇയാളെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. ബഹിഷ്കരണം പറയുമ്പോൾ മതേതരം ഉലത്തുന്ന ജന്തുക്കൾ ഇതൊക്കെ ഒന്ന് കാണണം,” എന്ന വിവരണത്തിനൊപ്പമാണ് പോസ്റ്റുകൾ. Tv9 Kannada ലോഗോയുള്ള ഒരു വിഡിയോയോടൊപ്പമാണ് പ്രചരണം.
പോസ്റ്റിൽ ഒരാൾ കന്നഡ ഭാഷയിൽ ബഹളം വെക്കുന്നതും പോലീസ് വന്ന് ഒരാളെ അറസ്റ്റ് ചെയ്തു കൊണ്ട് പോവുന്നതും കാണാം.
Hinduwayoflife എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 1.6 k ഷെയറുകൾ ഉണ്ടായിരുന്നു.
Usha Rani എന്ന ഐഡിയിൽ നിന്നും 170 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തതായും ഞങ്ങൾ കണ്ടെത്തി.
ഞങ്ങൾ കാണുമ്പോൾ സംഘധ്വനി എന്ന ഗ്രൂപ്പിലെ പോസ്റ്റിന് 60 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക:Fact Check: ഈ വീഡിയോ ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിന്റേതല്ല
popcorn seller arrested എന്ന് ഗൂഗിളിൽ കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, Tv9 Kannadaയുടെ പ്രചരിക്കുന്ന വീഡിയോയുടെ പൂർണ രൂപം കിട്ടി. ജൂൺ 11,2022 ലെ വീഡിയോ ആണിത്.
വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം,കന്നഡയിൽ നിന്നും മലയാളത്തിലേക്ക് ഗൂഗിൾ ട്രാൻസ്ലേറ്ററുടെ സഹായത്തോടെ വിവർത്തനം ചെയ്തു.”ബംഗളൂരു ലാല്ബാഗില് കച്ചവടക്കാരന് പോപ് കോണ് ഉണ്ടാക്കാന് ഉപയോഗിക്കുന്ന എണ്ണയില് തുപ്പിയെന്ന് ആരോപിച്ച് സംഘര്ഷം. കച്ചവടക്കാരന് എണ്ണയില് തുപ്പുന്നത് കണ്ടു എന്ന് ഒരാള് പരാതിപ്പെട്ടതിനെ തുടര്ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്,” എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള വിവരണം.
ജൂൺ 14,2022ലെ ഡെക്കാൻ ഹെറാൾഡും, ജൂൺ 12,2022ലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സും,എണ്ണയിൽ തുപ്പി എന്ന ആരോപണത്തെ തുടർന്ന് പോപ്കോൺ വിൽപ്പനക്കാരൻ നവാസ് പാഷ പിടിയിൽ എന്ന പേരിൽ ഈ വാർത്ത കൊടുത്തിട്ടുണ്ട്.
ജൂൺ 20,2022ലെ ദ് ന്യൂസ് മിനിറ്റിന് കൊടുത്ത ഇന്റർവ്യൂവിൽ, തന്നെ അപീകര്ത്തിപ്പെടുത്താൻ താന് ചെയ്യാത്ത കുറ്റം തന്റെ തലയില് കെട്ടിവയ്ക്കുകയായിരുന്നു എന്ന് പിടിയിലായ പോപ് കോണ് വില്പ്പനക്കാരൻ ആരോപിക്കുന്നുണ്ട്. അതിരാവിലെ പോപ്കോണ് സ്റ്റാള് തുറന്ന സമയത്ത് പ്ലാസ്റ്റിക് പാക്കറ്റിലെ എണ്ണ കൈകൊണ്ട് പൊട്ടിച്ചതിന് ശേഷം കീറിയ കഷ്ണം കടിച്ച് പിടിച്ച് ഒരു കുപ്പിയിലേക്ക് പകര്ത്തുകയായിരുന്നുവെന്നാണ് അയാൾ പറയുന്നത്. ഇത് കണ്ട് പ്രഭാത നടത്തക്കാരിൽ ഒരാള് തന്റെ അടുത്ത എത്തി പേര് ചോദിച്ചു. പേര് പറഞ്ഞപ്പോൾ താന് എണ്ണയില് മൂന്ന് തവണ തുപ്പിയെന്ന് ആരോപിച്ച് പോലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു എന്നും പോപ്കോൺ കച്ചവടക്കാരൻ നവാസ് പാഷ ദി ന്യൂസ് മിനിറ്റിനോട് പറയുന്നു.
ഇവിടെ വായിക്കുക:Fact Check: ഈ കലശ യാത്ര അയോധ്യയിൽ നടന്നതല്ല
ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ വിറ്റതിനല്ല,എണ്ണയിൽ തുപ്പി എന്ന ആരോപണത്തെ തുടർന്നാണ് നവാസ് പാഷ എന്ന പോപ്കോൺ കച്ചവടക്കാരൻ അറസ്റ്റ് 2022ൽ ചെയ്യപ്പെട്ടത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം
Sources
Youtube video by Tv9 Kannada on June 11, 2022
News report by Deccan Herald on June 14, 2022
News report by New Indian Express on June 12, 2022
Youtube video by News Minute on June 20, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|