About: http://data.cimple.eu/claim-review/266b53780aca89e0fd3280410fe1236fd67f7d93a45a7463abbbcf6e     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് മരണമടഞ്ഞത് രാജ്യത്തെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു. ജനറൽ റാവത്തിനെ ആദരിക്കേണ്ട വിധത്തെപ്പറ്റി ഒരുപാട് ചർച്ചകൾ ഡിസംബർ 8ന് ശേഷം ഉയർന്നു വന്നിരുന്നു. ഇതിനിടയിലാണ് ഡൽഹിയിലെ അക്ബർ റോഡ് ബിപിൻ റാവത് റോഡ് എന്ന് പുനർനാമകാരണം ചെയ്തു എന്നവകാശപ്പെടുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇത്തരത്തിലുള്ള ഒരു പോസ്റ്റ് താഴെ കാണാം. എന്നാൽ പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അക്ബർ റോഡിന് മരണമടഞ്ഞ CDSന്റെ പേര് നൽകണം എന്ന ആവശ്യം ദൽഹി ബിജെപി ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് തയ്യാറാക്കുന്ന സമയംവരെയും വിഷയത്തിൽ യാതൊരു തീരുമാനവും അധികാരികൾ കൈക്കൊണ്ടിട്ടില്ല. AFWA അന്വേഷണം ഡൽഹിയിൽ ഇന്ത്യ ഗേയ്റ്റിന് സാമീപമുള്ള VVIP മേഖലയിൽ സ്ഥിതി ചെയുന്ന തന്ത്രപ്രധാന പാതയാണ് അക്ബർ റോഡ്. പ്രതിരോധമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഞങ്ങൾ നടത്തിയ കീവേർഡ് പരിയശോധനയിൽ ബിജെപി നേതാവ് നവീൻ കുമാർ ജിൻഡാൽ ആണ് ജനറൽ റാവത്തിനോടുള്ള ആദര സൂചകമായി അക്ബർ റോഡിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് എന്ന് മനസ്സിലായി. അധികം വൈകാതെ ബിജെപിയുടെ തന്നെ ന്യൂ ഡൽഹി മുൻസിപ്പൽ കൗൺസിൽ (NDMC) അംഗമായ ഗിരീഷ് സച്ദേവയും ഇതേ ആവിശ്യം ഉന്നയിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇവിടെ വായിക്കാം. എന്നാൽ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളോ ചർച്ചകളോ സർക്കാർ തലത്തിൽ നടക്കുന്നതിന്റെ തെളിവുകൾ ഒന്നും ഞങ്ങൾക്ക് കണ്ടെത്താനായില്ല. പേര് മാറ്റൽ സാധാരണമോ? ഇത് ആദ്യമായല്ല ഡൽഹിയിലെ പാതകളുടെ പേര് മാറ്റണം എന്ന ആവിശ്യം ഉയരുന്നത്. 2015ൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ പേരിൽ ഉണ്ടായിരുന്ന പാതയ്ക്ക് മുൻ രാഷ്ട്രപതി ഡോ എപിജെ അബ്ദുൽ കലാമിന്റെ പേര് നൽകിയിരുന്നു. ഇതുപോലെ പേര് മാറ്റിയിട്ടുള്ള തലസ്ഥാനനഗരിയിലെ മറ്റ് പാതകളുടെ പട്ടിക ചുവടെ കാണാം. പേര് മാറ്റൽ എങ്ങനെ? ഒരു പാതയുടെ പേര് മാറ്റണമെങ്കിൽ റോഡ് ഏത് ഏജൻസിയുടെ അധികാരപരിധിയിലാണോ വരുന്നത്, അവിടെ അപേക്ഷ നൽകുക എന്നതാണ് ആദ്യപടി. NDMCയുടെ പരിധിയിൽ വരുന്ന റോഡ് ആണെങ്കിൽ അപേക്ഷ പരിഗണിക്കുന്നത് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ആയിരിക്കും. തുടർന്ന്, വിഷയം കൗൺസിൽ ചെയർപേഴ്സന്റെ കീഴിലുള്ള ഒരു പതിമൂന്നംഗ കമ്മറ്റിക്ക് വിടും. പേരുമാറ്റുന്നതിനോട് ഈ കമ്മറ്റി യോജിക്കുന്നുവെങ്കിൽ, റോഡ് നെയ്മിങ് അതോറിറ്റിയേയും ദൽഹി സർക്കാരിന്റെ നഗരവികസന വകുപ്പിനെയും വിവരം അറിയിക്കും. തുടർന്നുള്ള നടപടി എടുക്കേണ്ടത് അവിടെനിന്നാണ്. ഈ വിഷയത്തിൽ കൈക്കൊള്ളേണ്ട മാർഗനിർദേശങ്ങൾ ദൽഹി സർക്കാർ രേഖകളിൽ കൊടിത്തിട്ടുള്ളത് താഴെ കാണാം: സ്റ്റേറ്റ് നെയ്മിങ് അതോറിറ്റിയുടെ നിയമാവലി പ്രകാരം പുതിയ പാതക്ക് പേരിടുന്നതിനും, നിലവിലുള്ള ഒന്നിന് പുതിയ പേര് നൽകുന്നതിനും പ്രത്യേകം നിയമങ്ങൾ ഉണ്ട്. ഇവയുടെ കൂടുതൽ വിവരങ്ങൾ താഴെ കാണാം: നഗരത്തിലെ പാതകളുടെ പേരുകൾ മാറ്റി ക്രമീകരിക്കണം എന്നാവിശ്യപ്പെട്ടുകൊണ്ട് അനവധി ആയ അപേക്ഷകളാണ് NDMCക്ക് ലഭിക്കാറ്. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരു പേര് മാറ്റുന്നതിന് അനവധി നിബന്ധനകൾ ഉണ്ട്. ഇവയിൽ ചിലത് താഴെ കാണാം: ഇതിൽനിന്നും ഡൽഹിയിലെ അക്ബർ റോഡിന്റെ പേര് ബിപിൻ റാവത് റോഡ് എന്ന് പുനർനാമകാരണം ചെയ്തു എന്നത് തെറ്റായ വാർത്ത ആണ് എന്ന് മനസ്സിലാക്കാം. ഡൽഹിയിലെ അക്ബർ റോഡ് ബിപിൻ റാവത് റോഡ് എന്ന് പുനർനാമകാരണം ചെയ്തു ഇങ്ങനെ ഒരാവശ്യം ദൽഹി ബിജെപി ഉന്നയിച്ചിട്ടുണ്ടെങ്കിലും വിഷയത്തിൽ യാതൊരു തീരുമാനവും അധികാരികൾ ഇതുവരെ കൈക്കൊണ്ടിട്ടില്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software