schema:text
| - Fact Check:വസ്തുതാപരിശോധന രോഹിത് ശർമ വിമാനത്തിൽ നിന്ന്ഇറങ്ങുന്ന വീഡിയോ പാകിസ്ഥാനിൽ നിന്നുള്ളതല്ല
വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണം വൈറൽ അവകാശവാദം തെറ്റാണെന്ന് വെളിപ്പെടുത്തി. 2024 ഒക്ടോബർ 3-ന്മ ഹാരാഷ്ട്രയിലെ റാഷിനിൽ ഒരു കായിക സമുച്ചയത്തിന്റെ ശിലാസ്ഥാപനചടങ്ങിൽ രോഹിത് ശർമ പങ്കെടുത്തപ്പോൾ.എടുത്ത വീഡിയോ ആണിത്. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ കളിക്കുക പാക്കിസ്ഥാനില്ല, ദുബായിൽ ആണ്.
By: Pallavi Mishra
-
Published: Feb 21, 2025 at 06:52 PM
-
Updated: Feb 21, 2025 at 06:55 PM
-
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ വിമാനത്തിൽ വന്നിറങ്ങുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, ഇത് ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട രോഹിത് ശർമ പാക്കിസ്ഥാനിൽ എത്തിയതാണെന്നും അവിടെ റോഹിത് ശർമയെ സ്വാഗതം ചെയ്യുന്നുവെന്നും ചിലർ അവകാശപ്പെടുന്നു. ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിലും യുണൈറ്റഡ് അറബ്എ മിറേറ്റ്സ് (യുഎഇ)ലുമായി 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കും.
വിശ്വാസ് ന്യൂസ് അന്വേഷണം വൈറൽ അവകാശവാദം തെറ്റാണെന്ന് വെളിപ്പെടുത്തി. 2024 ഒക്ടോബർ 3 ന് മഹാരാഷ്ട്രയിലെ റാഷിനിൽ ഒരു കായിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്താൻ രോഹിത് ശർമ ചടങ്ങിൽ പങ്കെടുത്തപ്പോൾ എടുത്തതാണ്ഈ വീഡിയോ . ഇന്ത്യയിലെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ ഇന്ത്യ കളിക്കുക പാകിസ്താനല്ല,ദുബായിയിലാണ്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഫേസ്ബുക്ക് ഉപയോക്താവ് ‘Khizar Shamman‘ ഫെബ്രുവരി 10 , 2025-ന്ഈ വൈറൽ വീഡിയോ (ആർക്കൈവ് ലിങ്ക്) പങ്കിട്ടു, അതോടൊപ്പം “രോഹിത് ശർമ, പാകിസ്ഥാനിലേക്ക് സ്വാഗതം.” എന്ന എഴുതുകയും ചെയ്തു.
അന്വേഷണം:
വൈറൽ വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കുന്നതിന്, അതിന്റെ കീഫ്രയിമുകളിൽ ഞങ്ങൾ ഒരു Google റിവേഴ്സ് ഇമേജ് സെർച്ച് നടത്തി, അപ്പോൾ ഇത് 2024 ഒക്ടോബറിൽ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അപ്ലോഡ്ചെ യ്തതായി കണ്ടെത്തി..
ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവായ ‘rohitmanarmy.45’ ഈ വീഡിയോ 2024 ഒക്ടോബർ 3-ന് “മഹാരാഷ്ട്രയിലെ രാഷിനിലേക്ക്രോ ഹിത് ശർമക്ക് ഹാർദ്ദമായി സ്വാഗതം “എന്ന അടിക്കുറിപ്പോടെ അപ്ലോഡുചെയ്തു.
അതുപോലെ, x ഉപയോക്താവായ Rushii 2024 ഒക്ടോബർ 3 ന് വൈറൽ വീഡിയോ ഇത്മ ഹാരാഷ്ട്രയിലെ റാഷിനിൽ നിന്നുള്ളതാണെന്ന്പ രാമർശിച്ചുകൊണ്ട് പങ്കിട്ടിരുന്നു .
പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ചുള്ള ഒരു സെർച്ചിൽ ഞങ്ങളെ 2024 ഒക്ടോബർ 3-ലെ പല വാർത്താ റിപ്പോർട്ടുകളിലേക്ക് നയിച്ചു, അവ വീഡിയോയുടെ സന്ദർഭം സ്ഥിരീകരിക്കുന്നു. മഹാരാഷ്ട്രയിലെ റാഷിനിലെ ഒരു കായിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്താനുള്ള ഒരു ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത്ശ ർമ പങ്കെടുത്തു എന്നു നവഭാരത ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രസ്തുത വാർത്തയിൽ വൈറൽ വീഡിയോ കാണാനാകുന്ന ട്വീറ്റ് ഉൾച്ചേർത്തിരുന്നു.
ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിലും യുണൈറ്റഡ്അ റബ്എ മിറേറ്റ്സ് (യുഎഇ)ലുമായി 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കും എന്നത്ശ്ര ദ്ധേയമാണ്. സുരക്ഷാ ആശങ്കകളും രാഷ്ട്രീയ പിരിമുറുക്കവും കാരണം ബിസിസിഐ പാകിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ചു. തൽഫലമായി, ഐസിസി ഒരു ഹൈബ്രിഡ്മോ ഡൽ നടപ്പിലാക്കി.അതനുസരിച്ച് ഇന്ത്യ അതിന്റെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കുന്നു.
ഞങ്ങൾ ഡെനിക്സിക് ജാഗ്രന്റെ സ്പോർട്സ് എഡിറ്റർ അഭിഷേക്ത്രി പാതിയോട് ഇതേപ്പറ്റി സംസാരിച്ചു, “രോഹിത് ശർമയുടെ ഈ വീഡിയോ അടുത്തകാലത്തേതല്ല.. പാകിസ്ഥാനിൽ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ ഇന്ത്യൻ ടീം കളിക്കില്ല. അവരുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടക്കും, ” അദ്ദേഹം വിശദീകരിച്ചു.
വ്യാജ അവകാശവാദത്തോടെ വൈറൽ പോസ്റ്റ് പങ്കിട്ട ഫേസ്ബുക്ക്യൂ സർ ഖിസാർ ഷാംമാൻ അറേബ്യയിൽ നിന്നാണ് . അയാൾക്ക്ഏ കദേശം ആറ് ലക്ഷം ഫോളോവേഴ്സ്ഉ ണ്ട്.
निष्कर्ष: വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണം വൈറൽ അവകാശവാദം തെറ്റാണെന്ന് വെളിപ്പെടുത്തി. 2024 ഒക്ടോബർ 3-ന്മ ഹാരാഷ്ട്രയിലെ റാഷിനിൽ ഒരു കായിക സമുച്ചയത്തിന്റെ ശിലാസ്ഥാപനചടങ്ങിൽ രോഹിത് ശർമ പങ്കെടുത്തപ്പോൾ.എടുത്ത വീഡിയോ ആണിത്. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ കളിക്കുക പാക്കിസ്ഥാനില്ല, ദുബായിൽ ആണ്.
Claim Review : രോഹിത് ശർമ വിമാനത്തിൽ നിന്ന് ഇറങ്ങുന്ന ഈ വീഡിയോ പാകിസ്ഥാനിൽ നിന്നുള്ളതാണ്.
-
Claimed By : FB User Khizar Shamman
-
Fact Check : False
-
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
|