അരിക്കൊമ്പൻ എന്ന് നാട്ടുകാർ പേരിട്ട കാട്ടാനയെ ചിന്നക്കനാലിൽ നിന്നും പെരിയാർ കുടവാ സങ്കേതത്തിലെ മുല്ലക്കുടിയിലാണ് ഏപ്രിൽ 30ന് തുറന്നുവിട്ടത്. നിയമപോരാട്ടങ്ങളും സർക്കാർ നടപടികളും സംസ്ഥാനത്ത് ആനസംരക്ഷണത്തെ മുൻനിർത്തി വലിയ ചർച്ചകൾ നടന്നു. ഇതിനിടെ വലിയൊരു വിഭാഗം ആനപ്രേമികളും അരിക്കൊമ്പൻ ആരാധകരായി മാറി. മാസ് ബിജിഎം ഇട്ട അരിക്കൊമ്പൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അരിക്കൊമ്പൻ ആണെന്ന അവകാശവാദത്തോടെ ഇത്തരത്തിലൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ പ്രചാരത്തിലുള്ള വീഡിയോ തായ്ലന്ഡിൽ നിന്നുള്ളതാണെന്ന് ഇന്ത്യാ ടുഡേ ആൻ്റി ഫേക്ക് ന്യൂസ് വാർ റൂം AFWA കണ്ടെത്തി.
AFWA അന്വേഷണം
അരിക്കൊമ്പൻ്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തിൽ തന്നെ ഒരു നീല സൈൻ ബോർഡ് കാണാം. ഗൂഗിൾ ട്രാൻസ്ലേറ്ററിൻ്റെ സഹായത്തോടെ പരിശോധിച്ചതിൽ നിന്നും ഇത് തായ് ഭാഷയാണെന്നും ഒരു റിസോർട്ടിൻ്റെ പേരാണെന്നും മനസിലാക്കാനായി. Suanta Na Yai Resort എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. ഇത് വെച്ച് സെർച്ച് ചെയ്തതിൽ നിന്നും തായ്ലന്ഡിലെ Nakhon Nayok പ്രവിശ്യയിലെ Mueang Nakhon Nayok എന്ന സ്ഥലമാണിതെന്നും മനസിലാക്കാനായി.
അടുത്തതായി പരിശോധിച്ചത് Nakhon Nayok പ്രവശ്യയെക്കുറിച്ചാണ്. കാടും പുഴയും ഡാമും നിലങ്ങളും ഒക്കെയായി പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമാണിത്. Khao Yai നാഷണൽ പാർക്കിൻ്റെ വലിയൊരു ഭാഗവും ഈ പ്രവശ്യയിലാണുള്ളത്. നാഷണൽ പാർക്കിൽ ഇരുനോറോളം ആനകളുണ്ടെന്നാണ് കണക്ക്.. മനുഷ്യവാസ മേഖലയിലേക്ക് സ്ഥിരമായി ആനകളിറങ്ങാറുണ്ടെന്നും thai pbs world റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Sarika, Bit, Nathee എന്ന് പേരിട്ടിട്ടുള്ള ആനകൾ സ്ഥിരമായി നാട്ടിലിറങ്ങാറുണ്ടെന്നും നാട്ടുകാർക്ക് ഇവർ സുപരിചിതരാണെന്നും റിപ്പോർട്ടിലുണ്ട്. ഈ മൂന്നാനകൾക്കും റേഡിയോ കോളറും ഘടിപ്പിച്ചിട്ടുണ്ട്. 2018ന് ശേഷം 11 ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിച്ചിട്ടുള്ളതായി റിപ്പോർട്ടുകളിലുണ്ട്.
റേഡിയോ കോളർ ഘടിപ്പിച്ചിട്ടുള്ള Khao Yai നാഷണൽ പാർക്കിലെ ആന ജനവാസമേഖലയിലിറങ്ങിയതി
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചാരത്തിലുള്ള വീഡിയോ അരിക്കൊമ്പൻ്റേതല്ലെന്നും തായ്ലന്ഡിൽ നിന്നുള്ളതാണെന്നും വ്യക്തം.
അരിക്കൊമ്പൻ്റെ വീഡിയോ
പ്രചാരത്തിലുള്ള വീഡിയോ അരിക്കൊമ്പൻ്റേതല്ല. തായ്ലന്ഡിലെ Khao Yai നാഷണൽ പാർക്കിലെ റേഡിയോ കോളർ ധരിപ്പിച്ചിട്ടുള്ള ആനകളിൽ ഒന്നാണ് വീഡിയോയിലുള്ളത്.