schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“തരാഗഡ് ഗ്രാമത്തിൽ വാറ്റ് ചാരായം അടിച്ചു പൂസായ പുലി താൻ ആരാണെന്നറിയാതെ പൂച്ചയെപ്പോലെ ഗ്രാമത്തിൽ അലയുന്ന രസകരമായ കാഴ്ച,” എന്ന അടികുറിപ്പോടെ ഒരു വീഡിയോ. വിഡിയോയിൽ അവശനായി നടക്കാൻ കഴിയാത്ത ഒരു പുലിയെ കാണാം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: പെട്രോൾ വില ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാൾ കുറവാണോ?
വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഞങ്ങൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് വിഭജിച്ചു. ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ ഇതേ വീഡിയോ ഉപയോഗിച്ചിട്ടുള്ള ടിവി ഭാരതവംശിന്റെ ഓഗസ്റ്റ് 30,2023ലെ വീഡിയോ കിട്ടി. അതിൽ ഇതേ ദൃശ്യങ്ങൾ ഉണ്ടായിരുന്നു.
“മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഇകലേര വനത്തിന് സമീപമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ആദ്യം ഈ പുലിയെ കണ്ടാൽ ആളുകൾക്ക് ഭയമായിരുന്നു. എന്നാൽ പുലിയെ അലസമായ നിലയിൽ കണ്ടതോടെ അവർ അതിനെ വളയുകയും സെൽഫിയെടുക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു,” റിപ്പോർട്ട് പറയുന്നു.
“വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ രക്ഷപ്പെടുത്തി. വിവരമനുസരിച്ച്, മൃഗം വളരെ രോഗിയായിരുന്നു. ഇൻഡോർ മൃഗശാലയിലേക്ക് കൊണ്ടുപോയി ചികിത്സിച്ചു. പുലി ന്യൂറോട്ടിക് രോഗത്തിൻ്റെ പിടിയിലാണെന്നാണ് ഡോക്ടർ പറയുന്നത്. ഈ രോഗത്തിൽ, മൃഗങ്ങൾ അവരുടെ വ്യക്തിത്വം മറക്കുന്നു,” റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ഇംഗ്ലീഷ് മാധ്യമങ്ങളായ ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യ ടുഡേ, ദി ഫിനാൻഷ്യൽ എക്സ്പ്രസ് എന്നിവയിലും ഈ വീഡിയോയുടെ കീ ഫ്രേമുകൾ ഉള്ള വാർത്തകൾ കിട്ടി. പുലി ന്യൂറോട്ടിക് രോഗത്തിൻ്റെ പിടിയിലാണെന്നാണ് ഈ റിപ്പോർട്ടുകളും പറയുന്നത്.
ഇവിടെ വായിക്കുക: Fact Check: സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്നത് ബിജെപിക്കാരല്ല
Sources
Report by YouTube channel of TV9 Bharatvarsh on August 30, 2023
Report by Hindustan Times on August 31, 2023
Report by India Today on August 30,2023
Report by Financial Express on August 30, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
|