About: http://data.cimple.eu/claim-review/3479a588b335018a561435edbb0ad8aabecb0800aa8cf7e78831cffb     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) സംഘടിപ്പിച്ച ജനമഹാ സമ്മേളനം പരിപാടിയുടെ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീഡിയോ വിവാദമായിരുന്നു. തുടർന്ന് കുട്ടിയുടെ അച്ഛനെതിരെ നിയമ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊച്ചിയിലെ പള്ളുരുത്തിയിലെ വീട്ടിൽവെച്ച് പോപ്പുലർഫ്രണ്ട് പ്രവർത്തകനായ കുട്ടിയുടെ പിതാവ് മെയ് 28ന് അറസ്റ്റിലായിരുന്നു. പൊലീസ് സംഘം വീട്ടിൽനിന്ന് ഇയാളെ കസ്റ്റടിയിലെടുക്കുന്ന ദൃശ്യങ്ങൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിന്റെ രംഗം എന്നപേരിൽ വൈറലാകുന്ന ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അനവധി പോലീസുകാർ ചേർന്ന് ചിരിച്ചുകൊണ്ട് ഒരാളെ പൊക്കിയെടുത്തുകൊണ്ടുപോകുന്ന ചിത്രമായിരുന്നു ഇത്. അറസ്റ്റിലാകുന്ന ആളും ചിത്രത്തിൽ ചിരിക്കുകയാണ്. "അരിയും, മലരും, പിന്നെ കുന്തിരിക്കുമായി കാത്തിരിക്കാൻ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ ബാപ്പയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന കാഴ്ച ! പിണറായിയുടെ പോലീസും ഹാപ്പി സുഡാപ്പി തീവ്രവാദിയും ഹാപ്പി ഇവനൊന്നും ഒന്നും സംഭവിക്കില്ലെന്ന് ഇവർക്കുതന്നെയറിയാം. പിണറായി ഇവരുടെ ഐശ്വര്യം ഇനിയെന്തു വേണം ? പിണറായിയെ വിശ്വസിച്ച ഹിന്ദുക്കളും ക്രിസ്ത്യാനികളും ഊഞ്ഞാലാ, ഊഞ്ഞാലാ കണ്ടാലും, കൊണ്ടാലും പഠിക്കാത്തവർ -അനുഭവിച്ചോ," എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഈ ചിത്രം 2018ൽ തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ ഒരു റോഡ് ഉപരോധത്തിനിടെ പകർത്തിയതാണ്. ഇതിന് ആലപ്പുഴയിലെ സംഭവത്തെ തുടർന്നുണ്ടായ അറസ്റ്റുമായി ബന്ധമൊന്നുമില്ല. AFWA അന്വേഷണം ചിത്രത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആളുടെ കയ്യിൽ പിടിച്ചിരിക്കുന്ന പോലീസുകാരൻ ഹെൽമറ്റ് ധരിച്ചിട്ടുള്ളത് കാണാം. സാധാരണ സമരങ്ങൾ അടക്കമുള്ള അക്രമാസക്തം ആകാനിടയുള്ള പരിപാടികൾ നിയന്ത്രിക്കാൻ നിൽക്കുമ്പോഴാണ് റയട്ട് ഗിയറിൽ ഉൾപ്പെടുത്താവുന്ന ഈ ഹെൽമെറ്റ് കേരള പോലീസ് ധരിക്കാറ്. കുട്ടിയുടെ അച്ഛന്റെ അറസ്റ്റ് വലിയ വാർത്ത ആയതിനാൽ പ്രമുഖ മാധ്യമങ്ങളെല്ലാംതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇവയിലെല്ലാം വീട്ടിൽനിന്ന് കുട്ടിയുടെ പിതാവിനെ ഇറക്കിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ നൽകിയിരുന്നു. എന്നാൽ ഇവയിൽ കാണാവുന്ന ആളല്ല പ്രചരിക്കുന്ന ചിത്രത്തിലുള്ളത് എന്ന ഉറപ്പിക്കാനായി. ഇതിൽനിന്ന് പ്രചരിക്കുന്ന ചിത്രം വേറെ ആരുടെയോ ആണെന്ന് മനസ്സിലായി. തുടർന്ന് ചിത്രത്തിലുള്ള ആളാരാണെന്ന് കണ്ടെത്താനായി ഞങ്ങൾ ശ്രമം നടത്തി. ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്ത് പരിശോധിച്ചപ്പോൾ കേരള പോലീസിൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലേക്കുള്ള ഒരു ലിങ്ക് ലഭ്യമായി. ഡിസംബർ 17, 2018നായിരുന്നു പ്രസ്തുത ചിത്രം കേരള പോലീസ് തങ്ങളുടെ ഹാൻഡിൽവഴി ട്വീറ്റ് ചെയ്തത്. "ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസി"ലെ ബി.പി ദീപുവിന് കടപ്പാട് വച്ചുകൊണ്ടായിരുന്നു 'പൊളൈറ്റ് ആക്ഷൻ' എന്ന തലക്കെട്ടോടെ ദിനപ്പതത്രിൽ നിന്നുള്ള ഫോട്ടോ സ്റ്റോറിയുടെ ക്ലിപ്പ് നൽകിയിരുന്നത്. 'POLITE' ACTION 😀— Kerala Police (@TheKeralaPolice) December 17, 2018 Credits:- Sri. B.P. Deepu, The New Indian Express (13.12.2018)#keralapolice pic.twitter.com/p5vG0iyvPa ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് പാളയത്ത് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ എടുത്തുമാറ്റുന്ന പോലീസുകാരുടെ ചിത്രം -- ബുധനാഴ്ച പകർത്തിയത് എന്ന കുറിപ്പും ചിത്രത്തോടൊപ്പം കാണാം. തുടർന്നുള്ള അന്വേഷണത്തിൽ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ പ്രിൻസിപ്പൽ ന്യൂസ് ഫോട്ടോഗ്രാഫറാണ് ബിപി ദീപു എന്ന് കണ്ടെത്താനായി. ഡിസംബർ 13 ,2018നാണ് ചിത്രം പകർത്തിയിരിക്കുന്നതെന്നാണ് ട്വിറ്ററിൽ നിന്ന് കണ്ടെത്താനായത്. ഇതിൽനിന്ന് ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് പരിപാടിക്കിടയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുന്ന പോലീസുകാരുടെ ചിത്രമെന്ന പേരിൽ പ്രചരിക്കുന്നത് സംഭവമായി ബന്ധമില്ലാത്ത ഒന്നാണെന്ന് മനസ്സിലാക്കാനായി. ചിത്രം 2018 തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടിക്കിടയിൽ പകർത്തിയതാണ്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിൽ വിവാദമായ മുദ്രാവാക്യമുയർത്തിയ കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിൽ എടുക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം. ഈ ചിത്രം 2018ൽ പകർത്തിയതാണ്. പാളയത്ത് യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിക്കവേ ഒരു പ്രവർത്തകനെ പോലീസുകാർ ചേർന്ന് നീക്കുന്ന ചിത്രമാണിത്. പോപ്പുലർഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ പരിപാടിയുമായി ചിത്രത്തിന് ബന്ധമൊന്നുമില്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software