Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
ന്യൂയോർക്ക് ടൈംസ് (NYT)ഇന്ന് ഇങ്ങനെ എഴുതി: “നരേന്ദ്രമോദിയെ സൂക്ഷിക്കുക, അദ്ദേഹം അപകടകാരിയായ ദേശസ്നേഹിയാണ്, സ്വന്തം രാജ്യത്തിന്റെ താല്പര്യത്തിനും സുരക്ഷയ്ക്കും വേണ്ടി ഏതറ്റം വരെയും പോകും. ”ഫേസ്ബുക്കിൽ വൈറലാവുന്ന ഒരു പോസ്റ്റിലെ വരികൾ ആണിത്.
മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തിയ സന്ദർഭത്തിൽ, അദ്ദേഹത്തിന്റെ സന്ദർശനം പാശ്ചാത്യ മാധ്യമങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത് എന്നതിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉയർന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്.
നമ്മൾ ഇവിടെ ചർച്ച ചെയ്യുന്ന പോസ്റ്റ് കൂടാതെ ന്യൂയോർക്ക് ടൈംസിന്റെ പേരിൽ മറ്റൊരു പോസ്റ്റും വൈറലാവുന്നുണ്ട്. ആ പത്രത്തിന്റെ സെപ്റ്റംബർ 26 പതിപ്പിന്റെ ഒന്നാം പേജിന്റേത് എന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോ ആണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭൂമിയുടെ അവസാനത്തെ മികച്ച പ്രതീക്ഷ എന്ന് പത്രം വിശേഷിപ്പിച്ചുവെന്നാണ് ഈ പ്രചാരണം. ആ പ്രചാരണത്തെ കുറിച്ച് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം വസ്തുത പരിശോധന നടത്തിയിട്ടുണ്ട്. അതിവിടെ വായിക്കാം.
ഈ പ്രചാരണത്തിന് ന്യൂയോർക്ക് ടൈംസിനെ തിരഞ്ഞുടുക്കുന്നതിനു ഒരു പശ്ചാത്തലമുണ്ട്. ആ 2021 ജൂലൈയിൽ, ന്യൂയോർക്ക് ടൈംസിന്റെ ഒരു തൊഴിൽ പരസ്യം ട്വിറ്ററിലും മറ്റ് പ്ലാറ്റ്ഫോമുകളിലും വിമർശിക്കപ്പെട്ടു. മോദി വിരുദ്ധമാണ് ഈ പത്രം എന്നായിരുന്നു പ്രചാരണം. ഇതേ പത്രം തന്നെ ഇപ്പോൾ മോദിയെ പ്രശംസിക്കുന്നുവെന്ന തരത്തിലും പ്രചാരണം നടക്കുന്നുണ്ട്.
അഘോരി എന്ന ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിനു 330 ഷെയറുകൾ ഉണ്ടായിരുന്നു.
അഘോരിയുടെ പോസ്റ്റിന്റെ ആർക്കൈവ്ഡ് ലിങ്ക്
K Surendran Kks Mathur എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 28 ഷെയറുകൾ ഉണ്ടായിരുന്നു,
K Surendran Kks Mathurന്റെ പോസ്റ്റിന്റെ ആർക്കൈവ്ഡ് ലിങ്ക്
Sreejith Pandalam എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിനു 57 ഷെയറുകൾ ഉണ്ടായിരുന്നു.
Sreejith Pandalam ചെയ്ത പോസ്റ്റിന്റെ ആർക്കൈവ്ഡ് ലിങ്ക്
പോസ്റ്റുകളിൽ അവകാശപ്പെടുന്ന ലേഖനത്തിനായി ഞങ്ങൾ ആദ്യം ന്യൂയോർക്ക് ടൈംസ് വെബ്സൈറ്റിൽ തിരഞ്ഞു. പക്ഷേ അവർ അങ്ങനെ ഒരു ലേഖനമോ അഭിപ്രായമോ പ്രസിദ്ധീകരിച്ചതായി കണ്ടെത്തനായില്ല. അവരുടെ വെബ്സൈറ്റിലെ ““Our People” വിഭാഗത്തിൽ “ജോസഫ് ഹോപ്പ്” എന്ന് പേരുള്ള ആരെയും കണ്ടെത്താനായില്ല.
ന്യൂയോർക്ക് ടൈംസ് വെബ്സൈറ്റ് ഡീൻ ബാക്കറ്റിനെ (Dean Baquet) ആണ് അതിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി കൊടുത്തിരിക്കുന്നത് .
ഈ വർഷം ആദ്യം പത്രത്തിന്റെ കമ്മ്യൂണിക്കേഷൻസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “അപകടകരമായ ദേശസ്നേഹി” എന്ന് അവർ വിളിച്ചുവെന്ന അവകാശവാദം തെറ്റാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
പത്രത്തിന്റെ വക്താവിന്റെ പ്രസ്താവന ഇങ്ങനെയാണ്, “ന്യൂയോർക്ക് ടൈംസിന്റെ എഡിറ്റർ ഡീൻ ബാക്കറ്റ് ആണ്. ഈ അവകാശവാദത്തിൽ പറയുന്ന തരത്തിൽ ഒരു കാര്യം അദ്ദേഹം എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല.” “ജോസഫ് ഹോപ്പ് എന്ന പേരിൽ ആരും ന്യൂയോർക്ക് ടൈംസിന് വേണ്ടി പ്രവർത്തിക്കുന്നില്ല” എന്നും അത് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ഇവിടെ വായിക്കാം. ഇതിൽ ഒരിടത്തും മോദിയെ അപകടകാരിയായ ദേശസ്നേഹി എന്ന് വിശേഷിപ്പിക്കുന്ന ലേഖനം ഇല്ല.
ഇതേ അവകാശവാദം ഈ വർഷം ജൂണിലും വൈറലായിട്ടുണ്ട്. ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം ജൂൺ 29 നു അത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
ന്യൂയോർക്ക് ടൈംസിന്റെ ചീഫ് എഡിറ്റർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “അപകടകാരിയായ ഒരു ദേശസ്നേഹി” എന്ന് വിളിച്ചുവെന്ന അവകാശവാദം തെറ്റാണെന്ന് ഞങ്ങളുടെ ഗവേഷണം വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസിന്റെ ടീമിൽ “ജോസഫ് ഹോപ്പ്” എന്ന പേരിൽ ആരും ജോലി ചെയ്യുന്നില്ല.
വായിക്കാം: 53 രാജ്യങ്ങളുടെ യോഗത്തിൽ മോദി ജനറൽ പ്രസിഡണ്ടായോ?
New York Times: https://www.nytco.com/company/people/
NYT Communications: https://twitter.com/NYTimesPR/status/1355524822776868870
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.