About: http://data.cimple.eu/claim-review/3b16cac9f5de177985ed71213d07d74c6adc807e69394e5044579f3b     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ഡിജിറ്റല് പണമിടപാടുകള് ഇപ്പോള് ഏറെ സ്വീകാര്യമായ ഒന്നാണ്. പണം കൈയ്യില് കരുതേണ്ടെന്ന സൗകര്യമുള്ളതിനാല് ഭൂരിഭാഗം ആളുകളും യുപിഐ(Unified Payments Interface) വഴിയാണ് ഇപ്പോള് അധികവും സാമ്പത്തിക ഇടപാടുകള് നടത്തുന്നത്. എന്നാല് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം ഇടപാടുകള് വഴി നിരവധിപ്പേരുടെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ച വാര്ത്ത പുറത്തുവന്നത് പൊതുജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ചെറുകിട കച്ചവടക്കാരാണ് ഇത്തരമൊരു കുരുക്കില്പ്പെട്ടിട്ടുള്ളവരില് ഏറെയും. ഓണ്ലൈന് പണം തട്ടിപ്പിന് കാരണമായിട്ടുള്ളവരോ അവരുമായ ബന്ധപ്പെട്ടവരോ കടയിലെത്തി സാധനം വാങ്ങിയശേഷം യുപിഐ ട്രാന്സാക്ഷന് നടത്തിയാല് കച്ചവടക്കാരന്റെ അക്കൗണ്ട് ഫ്രീസാകുന്ന സ്ഥിതിയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില് വൈറലായിട്ടുള്ളത്. ചിലര് ഇത് തട്ടിപ്പാണെന്നും ഇത്തരം തട്ടിപ്പ് നടക്കുന്നത് ഫെഡറല് ബാങ്കുകള് വഴി മാത്രമാണെന്ന രീതിയിലും ആരോപിക്കുമ്പോള് മറ്റു ചിലര് മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചാണ് ഈ നടപടി എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്. 'ഫെഡറല് ബാങ്ക് വ്യാപകമായി ആളുകളുടെ അക്കൗണ്ട് മരവിപ്പിച്ചു പണം തട്ടുന്നു. ഫെഡറല് ബാങ്ക് അക്കൗണ്ട് എല്ലാവരും താല്ക്കാലികമായി ഉപയോഗം നിര്ത്തുക ഇതിലെ ഫണ്ട് ഉടനെ മാറ്റുക. ' എന്നും 'ഫെഡറല് ബാങ്കില് അക്കൗണ്ടുള്ള ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങള് സൂക്ഷിക്കുക.... നിങ്ങളുടെ അക്കൗണ്ട് ഏത് സമയത്തും ഫ്രീസ് ചെയ്യപ്പെടാം.......' എന്നുമൊക്കെ പ്രചാരത്തിലുള്ള പോസ്റ്റുകളില് ചിലത് താഴെ കാണാം. എന്നാല് പ്രചാരത്തിലുള്ള പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഫെഡറല് ബാങ്കില് മാത്രമല്ല ഇത്തരമൊരു നടപടിയുണ്ടായിട്ടുള്ളതെന്നും ഏതെങ്കിലുമൊരു മത വിഭാഗക്കാരെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല ഈ നടപടിയെന്നും വ്യക്തമായി. AFWA അന്വേഷണം യുപിഐ ട്രാന്സാക്ഷന് വഴി പണം സ്വീകരിച്ച വ്യാപാരികളില് ചിലരുടെ അക്കൗണ്ട് മരവിപ്പിച്ച വാര്ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവമാണ്. വിവിധ ജില്ലകളിലായി പത്തിലേറെ പേരുടെ അക്കൗണ്ട് മരവിപ്പിച്ചതായാണ് വിവരം. സൈബര് കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്ന് പരാതി ലഭിച്ച അക്കൗണ്ടുകള് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൈബര് ക്രൈം റിപ്പോര്ട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകളോ അത്തരക്കാര് ഇടപാട് നടത്തിയെന്ന് സംശയിക്കുന്ന അക്കൗണ്ടുകളോ ആണ് ഇത്തരത്തില് ഫ്രീസ് ചെയ്യുന്നത്. ഇതുസംബന്ധിച്ച വാര്ത്തകളാണ് ഞങ്ങള് ആദ്യം പരിശോധിച്ചത്. എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിങ്ങനെ വിവിധ സ്ഥലങ്ങളില് അക്കൗണ്ട് ഫ്രീസ് ചെയ്ത സംഭവങ്ങളെപ്പറ്റി വാര്ത്തകളുണ്ട്. ഇതിന് ഇരയായവരില് ഏറെയും ചെറുകിട കച്ചവടക്കാരാണ്. മീഡിയ വണ് ചാനലില് ഇതുസംബന്ധിച്ച് നിരവധി റിപ്പോര്ട്ടുകളുണ്ട്. അനുഭവസ്ഥരായ നിരവധിപ്പേരാണ് പരാതി നല്കി ശേഷം നടപടിയും പ്രതീക്ഷിച്ചിരിക്കുന്നത്. ഇവരില് ആരും തന്നെ സൈബര് കുറ്റകൃത്യങ്ങളില് നേരിട്ട് പങ്കാളികളായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പോസ്റ്റുകളില് ആരോപിക്കുന്നതുപോലെ ഏതെങ്കിലും പ്രത്യേക മതവിഭാക്കാരെ ടാര്ഗറ്റ് ചെയ്തുകൊണ്ടാണോ ബാങ്കുകളുടെ ഈ നടപടി എന്ന വിവരമാണ് ഞങ്ങള് ആദ്യം അന്വേഷിച്ചത്. എന്നാല് ഇതില് കഴമ്പില്ലെന്ന് വ്യക്തമായി. പരാതി നല്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയവരില് കൂടുതലും മുസ്ലീം വിഭാഗക്കാരാണെങ്കിലും മറ്റുള്ളവരും ഇത്തരം നടപടിക്ക് ഇരയായിട്ടുണ്ട്. മീഡിയ വണ് ചാനല് തന്നെ നല്കിയ റിപ്പോര്ട്ടില് വ്യവസായി സെന്റ് ബേബി എന്നയാള് അക്കൗണ്ട് ഫ്രീസായ വിവരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. തിരുവനന്തപുരം പോത്തന്കോട് സ്വദേശിയാണ് സെന്റ് ബേബി. കെട്ടിട നിര്മ്മാണ സാമഗ്രികള് വില്പന നടത്തുന്ന സണ്ടെക്ക് എന്ന സ്ഥാപനം നടത്തുന്നയാളാണ് അദ്ദേഹം. ഫെഡറല് ബാങ്കിലായിരുന്നു ബേബിയുടെ അക്കൗണ്ട്. ആലുവ മുപ്പത്തടത്ത് ഹോട്ടല് ബിസിനസ് നടത്തുന്ന സിജോ ജോസ് എന്നയാളും സമാനമായ പരാതി ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്ട്ട് മനോരമ ചാനല് നല്കിയിട്ടുണ്ട്. കൂടാതെ ഇത്തരം നടപടി മുസ്ലീം വിഭാഗക്കാരെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് ആരോപണം ഉന്നയിച്ചിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളില് നിരവധിപ്പേര് ഇതിനെ എതിര്ത്ത് പ്രതികരിച്ചിട്ടുള്ളതും മറ്റു മതസ്ഥര്ക്കും സമാന അനുഭവമുണ്ടായതായി വ്യക്തമാക്കിയിട്ടുമുണ്ട്. ഇവയില് നിന്നൊക്കെ മനസിലാക്കാനാകുന്നത് മുസ്ലീം വിദ്വേഷം എന്ന രീതിയിലെ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നാണ്. ഫെഡറല് ബാങ്കിന്റെ അക്കൗണ്ടുകള് മാത്രമാണോ നടപടി നേരിട്ടത് ? മറ്റൊരു കാര്യം ഞങ്ങള് പരിശോധിച്ചത് ഫെഡറല് ബാങ്കിന്റെ ഇടപാടുകാര്ക്ക് മാത്രമാണോ ഇത്തരമൊരു അനുഭവം ഉണ്ടായതെന്നാണ്. എന്നാല് മറ്റ് ബാങ്കുകളിലെ ഇടപാടുകാര്ക്കും സമാന അനുഭവമുണ്ടായതായി വാര്ത്തകള് പറയുന്നുണ്ട്. ഫെഡറല് ബാങ്ക് അക്കൗണ്ട് ഉടമകളാണ് വ്യാപകമായി പരാതിയുമായി മുന്നോട്ട് വന്നിട്ടുള്ളതെങ്കിലും എസ്ബിഐ ഉള്പ്പെടെയുള്ള മറ്റ് ബാങ്കുകളിലെ ഇടപാടുകാര്ക്കും ഇത്തരം തട്ടിപ്പ് നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ഫെഡറല് ബാങ്കിന്റെ വിശദീകരണം: ഇപ്പോള് നടന്ന അക്കൗണ്ട് ഫ്രീസിംഗുമായി ബന്ധപ്പെട്ട് ഫെഡറല് ബാങ്കിന്റെ വിശദീകരണവും പുറത്തു വന്നിരുന്നു. "സൈബര് ക്രൈം കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് നല്കുന്ന നിര്ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുപിഐ മാത്രമല്ല നെഫ്റ്റ്/ആര്ടിജിഎസ്/ അക്കൗണ്ട് ട്രാന്സ്ഫര്, ചെക്ക് തുടങ്ങിയ എല്ലാ മാര്ഗങ്ങളിലൂടെയുമുള്ള ഇടപാടുകളും മരവിപ്പിക്കാറുണ്ട് " എന്നുള്ള വിവരങ്ങള് അടങ്ങിയ വിശദീകരണക്കുറിപ്പ് ചീഫ് മാര്ക്കറ്റിംഗ് ഓഫിസര് എംവിഎസ് മൂര്ത്തിയാണ് പുറത്തുവിട്ടിട്ടുള്ളത്. ഇതിന്റെ കോപ്പി താഴെ കാണാം. അനുഭവസ്ഥരുടെ വിശദീകരണം: സംഭവത്തെപ്പറ്റി കൂടുതല് വിശദീകരണങ്ങള്ക്കായി ഞങ്ങള് അക്കൗണ്ട് മരവിപ്പിച്ചതായി പരാതിപ്പെട്ട ആലുവയിലെ സിജോ ജോസിനെ ബന്ധപ്പെട്ടു. സിജോ ഉള്പ്പെടെ മൂന്ന് സുഹൃത്തുക്കള് ചേര്ന്നു നടത്തുന്ന ഹോട്ടലിന്റെ അക്കൗണ്ടാണ് മരവിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു."ഞങ്ങള്ക്ക് മൂന്ന് ഷോപ്പുകളുണ്ട്. മുപ്പത്തടത്തെ ഷോപ്പിലെ കറന്റ് അക്കൗണ്ടിലാണ് ഇത്തരമൊരു നടപടി നേരിട്ടത്. ബാങ്കുമായി ബന്ധപ്പെട്ടപ്പോള് ഗുജറാത്തിലാണ് കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളതെന്നാണ് അറിയാന് കഴിഞ്ഞത്. ഇത്തരത്തില് മറ്റ് 12 ഓളം അക്കൗണ്ടുകള് ബ്ലോക്കായിട്ടുണ്ട്. ഇതില് എട്ടുപേരെ മാത്രമെ ഞങ്ങള്ക്ക് അറിയുകയുള്ളൂ. എന്റെ സുഹൃത്തിന്റെ പേരിലാണ് ബ്ലോക്കായ അക്കൗണ്ടുള്ളത്. എന്റേതുള്പ്പെടെ ഞങ്ങളുമായി ബന്ധപ്പെട്ട് നില്ക്കുന്നവരാണ് മറ്റ് എട്ടുപേര്. പിന്നെ മുസ്ലീം വിഭാക്കാര്ക്ക് മാത്രമാണ് ഈ ദുരവസ്ഥ എന്ന പ്രചാരണം തെറ്റാണെന്നാണ് ഞങ്ങളുടെ അനുഭവം" സിജോ ജോസ് പറഞ്ഞു. ആലപ്പുഴയിലെ തൃക്കുന്നപ്പുഴ പാനൂര് സ്വദേശിയായ ഇസ്മയില് ആണ് ഇത്തരത്തില് പരാതിപ്പെട്ട ആദ്യവ്യക്തികളില് ഒരാള്. പത്തിരി വില്പ്പനക്കാരനായ ഇസ്മയിലിനെയും ഞങ്ങള് ബന്ധപ്പെട്ടു. "കടയിലെത്തിയ ഒരു കസ്റ്റമര് 300 രൂപ ഗൂഗിള്പേ വഴി ട്രാന്സാക്ഷന് ചെയ്ത ശേഷമാണ് ഇത്തരമൊരു നടപടി നേരിട്ടത്. കഴിഞ്ഞ സെപ്റ്റംബര് 19നാണ് ഇടപാട് നടന്നത്. ഫെഡറല് ബാങ്കിലെ അക്കൗണ്ടാണ് ഫ്രീസായത്. വീടുപണിക്കായി വച്ച പണമാണ് ഈ അക്കൗണ്ടിലുള്ളത്. സംഭവം നടന്നശേഷം ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും സൈബര് പൊലീസ്് റിപ്പോര്ട്ട് പ്രകാരമാണ് നടപടിയെന്ന വിവരമാണ് ബാങ്ക് നല്കിയത്. അക്കൗണ്ട് അക്ടീവാക്കാന് സാധിക്കില്ലെന്ന് മനസിലാക്കിയതോടെ വക്കീലിനെ കണ്ട് കേസ് കൊടുത്തു. നിയമനടപടി പുരോഗമിക്കുന്നു " ഇസ്മായില് പറഞ്ഞു. ഇത്രയും വിവരങ്ങളില് നിന്ന് അക്കൗണ്ട് മരവിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള പോസ്റ്റുകളില് ഏറെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. എന്നാല് യുപിഐ ട്രാന്സാക്ഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്ക്കുള്ള ആശങ്ക കണക്കിലെടുത്ത് ഇതേപ്പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഞങ്ങള് ഈ വാര്ത്തയില് ഉള്പ്പെടുത്തുന്നു. യുപിഐ ട്രാന്സാക്ഷന് വില്ലനാകുന്നതെങ്ങനെ ? നാഷണല് സൈബര് ക്രൈം റിപ്പോര്ട്ടിംഗ് പോര്ട്ടല്(NCCRP) വഴി രജിസ്റ്റര് ചെയ്യുന്ന കേസുകളുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു നടപടി നേരിടേണ്ടി വരുന്നത്. ഓണ്ലൈന് വഴി പണം തട്ടിപ്പ് നടത്തിയെന്ന പരാതി വന്നാല് ഈ കുറ്റകൃത്യത്തില് ആരോപണവിധേയനായ ആളുടെ ബാങ്ക് അക്കൗണ്ട്നമ്പര് പൊലീസ് നിരീക്ഷിക്കും. ഇതിന്റെ ഭാഗമായി അയാള് ട്രാന്സാക്ഷന് ചെയ്യുന്ന മറ്റ് അക്കൗണ്ടുകളും മരവിപ്പിക്കും. പരാതിക്കാരുടെ സ്റ്റേഷന് പരിധിയിലാണ് കേസ് രജിസ്റ്റര് ചെയ്യപ്പെടുക എന്നതും സൈബര് കേസുകളുടെ പ്രത്യേകതയാണ്. തട്ടിപ്പ് നടത്തുന്ന അക്കൗണ്ടില് നിന്ന് പണം ട്രാന്സ്ഫര് ചെയ്ത് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാറാണ് തട്ടിപ്പുകാരുടെ രീതി. ഒരുപക്ഷേ ഇത്തരക്കാര് പണം ആയി തന്നെ തുക കൈമാറില്ല. യുപിഐ/മറ്റ് ഓണ്ലൈന് ഇടപാടുകള് എന്നിവ വഴി സാധനങ്ങള് വാങ്ങിയാവും തുക ചെലവഴിക്കുക. ഇത്തരം കേസുകളിലാണ് കച്ചവടക്കാര് തട്ടിപ്പിനിരയാകുന്നത്. ഇടപാടുകാരുടെ ബാങ്ക് ഹിസ്റ്ററി പരിശോധിച്ച ശേഷം ഇടപാട് നടത്തുക സാധ്യമല്ല. തട്ടിപ്പുകാരുടെ ഇടപാടിന് അറിഞ്ഞുകൊണ്ടല്ലെങ്കിലും ഭാഗമാകേണ്ടി വരുമ്പോഴാണ് അക്കൗണ്ട് മരവിപ്പിക്കല് എന്ന ദുരിതം കച്ചവടക്കാര്ക്ക് നേരിടേണ്ടി വരുന്നത്. ബാങ്കുകള് പണം മരവിപ്പിക്കുന്നതെങ്ങനെ? സൈബര് കേസ് രജിസ്റ്റര് ചെയ്യപ്പെട്ടാല് ബന്ധപ്പെട്ട പൊലീസ് ഇക്കാര്യം ബാങ്കിനെ അറിയിക്കും. തട്ടിപ്പ് നടത്തിയ അക്കൗണ്ട് ഉടമ പിന്നീട് മറ്റ് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്ത് സൂക്ഷിക്കാന് സാധ്യതയുള്ളതിനാലാണ് ബന്ധപ്പെട്ട അക്കൗണ്ടുകള് എല്ലാം തന്നെ ഫ്രീസ് ചെയ്യുന്നത്. ചില കേസുകളില് പരാതി രജിസ്റ്റര് ചെയ്ത പൊലീസ് സ്റ്റേഷനില് എത്തി കാര്യം ബോധിപ്പിച്ചാല് സംശയമുള്ള തുക ഒഴികെയുള്ളവ അണ്ഫ്രീസ് ചെയ്ത് നല്കാറുണ്ട്. എന്നാല് ഇക്കാര്യത്തില് ബാങ്കുകള്ക്ക് കാര്യമായ ഇടപെടല് നടത്താനാകില്ല. എന്നിരുന്നാലും ഇടപാടുകാരോടുള്ള പ്രതിബദ്ധത മുന് നിര്ത്തി സംശയാസ്പദമായ തുക മാത്രം ഫ്രീസ് ചെയ്ത് ബാക്കിയുള്ളവ വിനിയോഗിക്കാന് ഇടപാടുകാരന് അനുമതി നല്കുക എന്നതാണ് ബാങ്കുകള് സ്വീകരിക്കേണ്ട നടപടി. എന്താണ് പ്രതിവിധി? സൈബര് നിയമങ്ങളുടെ നൂലാമാലകള് കൊണ്ടു തന്നെ അക്കൗണ്ട് ഫ്രീസായാല് പലപ്പോഴും തരികെ ലഭിക്കുക എന്ന കാര്യം ശ്രമകരമാണ്. പൊലീസ് നടപടിക്രമം ആയതിനാല് ബാങ്കുകള്ക്കും ഇടപെടാന് പരിധിയുണ്ട്. സാധാരണക്കാരായ ഇടപാടുകാരാണ് ഇത്തരത്തില് പ്രതിസന്ധിയിലാകുന്നത്. ഈ സാഹചര്യത്തില് കേസ് രജിസ്റ്റര് ചെയ്ത പൊലീസ് സ്റ്റേഷനില് ബന്ധപ്പെട്ട് നിരപരാധിത്വം തെളിയിക്കാനായാല് ഒരുപരിധിവരെ പ്രശ്നപരിഹാരം സാധ്യമാണ്. സംശയാസ്പദമായ അക്കൗണ്ടില് നിന്ന് വന്ന തുക ഒഴികെയുള്ളവ അണ്ഫ്രീസ് ചെയ്യാന് ബാങ്കിന് നിര്ദ്ദേശം നല്കാന് പൊലീസിന് സാധിക്കും. എന്നാല് എല്ലായിപ്പോഴും ഇത് സാധ്യമാകണമെന്നുമില്ല. പരാതിയുടെ ഗൗരവം കണക്കിലെടുത്താകും പൊലീസ് ഇക്കാര്യത്തില് തീരുമാനമെടുക്കുക. സൈബര് വിദഗ്ധരുടെ നിര്ദ്ദേശം സൈബര് കേസുകള് കൈകാര്യം ചെയ്യുന്നതില് വിദഗ്ധനായ അഡ്വ.ജിയാസ് ജമാലുമായി ഞങ്ങള് സംസാരിച്ചു. അദ്ദേഹം നല്കിയ വിവരം അനുസരിച്ച് അക്കൗണ്ട് ഫ്രീസിംഗ് നടക്കുന്നുണ്ട്. എന്നാല് അതുസംബന്ധിച്ച് സോഷ്യല്മീഡിയ പ്രചാരണങ്ങള് പലതും തെറ്റിദ്ധരിപ്പിക്കുന്നതാണ്. "ഒരു പ്രത്യേക മതത്തിനെതിരായ പ്രവൃത്തിയാണിതെന്ന ആരോപണങ്ങള്ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇതൊരു സെന്ട്രല് സിസ്റ്റം പ്രോസസ്സ് ആണ്. രാജ്യത്തുള്ള എല്ലാ ബാങ്കുകളും സൈബര് ക്രൈം കോഓര്ഡിനേഷന് സെന്ററും സൈബര് ക്രൈം പോര്ട്ടലുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഓണ്ലൈന് പണമിടപാടുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര് ചെയ്യപ്പെട്ടാല് തട്ടിപ്പ് നടത്തിയ ആള്/അല്ലെങ്കില് അങ്ങനെ ആരോപിക്കുന്ന ആളുമായി ബന്ധപ്പെട്ട അക്കൗണ്ടുകള് എല്ലാം ഫ്രീസ് ചെയ്യും. കാരണം തട്ടിപ്പ് നടത്തുന്നവര് സ്വന്തം അക്കൗണ്ടില് പണം സൂക്ഷിക്കില്ലല്ലോ? ഈ അക്കൗണ്ടുകളുമായി പ്രാഥമിക ട്രാന്സാക്ഷന് നടന്ന അക്കൗണ്ടുകളും അവയില് നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകളും ഒരു നെറ്റ് വര്ക്ക് കണക്കെ പൊലീസിന്റെ നീരീക്ഷണത്തിലാകും. പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടയാള്ക്ക് എത്രയും വേഗത്തില് നീതി ലഭിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത്തരമൊരു സംവിധാനം രൂപീകരിച്ചത്. എന്നാല് ഇപ്പോഴിത് തട്ടിപ്പുമായി ബന്ധമില്ലാത്തവരെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ചില ബാങ്കുകള് സംശയാസ്പദമായ ആള് പങ്കുവയ്ക്കുന്ന തുക മാത്രം ഹോള്ഡ് ചെയ്തു വച്ച് ബാക്കിയുള്ളവ കസ്റ്റമര്ക്ക് തിരികെ നല്കാറുണ്ട്. എന്നാല് ചിലയിടങ്ങളില് അത് നടക്കുന്നില്ല. അതാണ് ഇവിടെ പ്രശ്നമായിരിക്കുന്നത്. ഇത് മാറേണ്ടത് തന്നെയാണ്. ബാങ്കുകള്ക്കോ പൊലീസിനോ പലപ്പോഴും നിയമപരമായി മാത്രം ഇടപടാനെ സാധിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇപ്പോള് നേരിടുന്ന പ്രശ്നത്തിന് നിയമപരമായി തന്നെ പ്രതിവിധി ആവശ്യമുണ്ടെന്ന് അധികൃതര് മനസിലാക്കേണ്ടതുണ്ട്, " ജിയാസ് ജമാല് ഇന്ത്യാ ടുഡേയോട് പറഞ്ഞു. പൊലീസ് പറയുന്നത് കേരള പൊലീസ് സൈബര് സുരക്ഷാ വിഭാഗവുമായും ഞങ്ങള് ബന്ധപ്പെട്ടു. ഇന്ഫര്മേഷന് ആന്റ് കമ്മ്യൂണിക്കേഷന് ടെക്നോളജി(ICT) എസ്പി ഷാജി സുഗുണന് നല്കിയ വിവരം അനുസരിച്ച് ഇപ്പോള് യുപിഐ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില് സംസ്ഥാന പൊലീസില് പരാതികള് ലഭിച്ചിട്ടില്ല. "ഇപ്പോള് ഉയര്ന്നുവന്നിട്ടുള്ള പരാതികളെല്ലാം ഇതരസംസ്ഥാനങ്ങളില് രജിസ്റ്റര് ചെയ്യപ്പെട്ട കേസുകളുടേതാണ്. കേരളത്തില് ഒരു ദിവസം ശരാശരി 50 സൈബര് ക്രൈം കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെടാറുണ്ട്. ഇവിടെ വരുന്ന തട്ടിപ്പ് കേസുകളില് പണം തിരികെപ്പിടിക്കേണ്ട സാഹചര്യം വന്നാല് സംശയാസ്പദമായ തുക മാത്രമെ തടഞ്ഞു വയ്ക്കാവൂ എന്ന് ബാങ്കുകള്ക്ക് നിര്ദ്ദേശം നല്കാറുണ്ട്. ഏതെങ്കിലും രീതിയില് അക്കൗണ്ട് മൊത്തമായി മരവിപ്പിക്കേണ്ടി വന്നാല് ബാങ്കിന് പ്രത്യേകം നിര്ദ്ദേശം നല്കും. ഇക്കാര്യം NCCRP വ്യവസ്ഥകളില് വ്യക്തമാക്കുന്നുണ്ട്. ഇപ്പോള് ഉണ്ടായ വിവാദത്തില് ഏത് സാഹചര്യത്തിലാണ് തുക മുഴുവന് തടഞ്ഞ് വച്ചിരിക്കുന്നതെന്ന് അറിയില്ല. ഒരുപക്ഷേ, ഒരേ അക്കൗണ്ടില് നിന്നു തന്നെ പല തവണ ട്രാന്സാക്ഷന് നടന്നിട്ടുണ്ടാകാം. മറ്റൊന്ന് ഇതില് പരാതിക്കാരെ മാത്രമാണ് പൊലീസിന് അറിയുക. പണം എടുത്തത് ആരാണെന്ന് പരാിക്കാര്ക്കുപോലും അറിവുണ്ടാകില്ല. പരാതി സ്വീകരിച്ച ശേഷമാണ് തട്ടിപ്പുകാരെക്കുറിച്ച് അന്വേഷണ സംഘം മനസിലാക്കുന്നത്. പിന്നീടാണ് അവര് ട്രാന്സാക്ഷന് നടത്തിയ അക്കൗണ്ടുകള് കണ്ടെത്തുക. അതുകൊണ്ട് തന്നെ ഒരു പ്രത്യേക മതവിഭാഗക്കാര് ഇരകളാക്കപ്പെടുന്നുവെന്ന ആരോപണത്തില് അടിസ്ഥാനമില്ല " എസ്പി വ്യക്തമാക്കി. യുപിഐ ഇടപാട് നടത്തിയതിനെത്തുടര്ന്ന് അക്കൗണ്ട് മരവിപ്പിച്ചത് മുസ്ലീം വിദ്വേഷം കൊണ്ടാണ്. മുസ്ലീംങ്ങള്ക്ക് മാത്രമല്ല, എല്ലാ വിഭാഗത്തില്പ്പെട്ട കച്ചവടക്കാര്ക്കും ഇത്തരത്തില് യുപിഐ ഇടപാട് നടത്തിയതിനെത്തുടര്ന്ന് അക്കൗണ്ട് മരവിപ്പിച്ച നടപടിക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software