schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
News
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവരുടേത് എന്ന പേരിൽ നാല് ചിത്രങ്ങളുടെ കൊളാഷ് ഫേസ്ബുക്കിൽ ധാരാളം ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“ചിത്രത്തിൽ കാണുന്ന നാല് പേര് ഇന്ന് ചെയ്യുന്ന ജോലികൾ:
1. പ്രധാനമന്ത്രി
2. രാഷ്ട്രപതി
3. ഉത്തർപ്രദേശ് മുഖ്യമന്ത്രി
4. മഹാരാഷ്ട്ര മുഖ്യമന്ത്രി,” എന്ന വിവരണത്തോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
Sivadasan Dasan എന്ന ഐഡിയിൽ നിന്നുള്ള ചിത്രം ഞങ്ങൾ കാണുമ്പോൾ അതിന് 190 ഷെയറുകൾ ഉണ്ടായിരുന്നു.
Chandralekha S എന്ന ഐഡിയിൽ നിന്നുള്ള ചിത്രം ഞങ്ങൾ കാണുമ്പോൾ അത് 14 പേർ പങ്കിട്ടിരുന്നു.
ഞങ്ങൾ കാണും വരെ ഉടുമ്പനാടൻ തുറവൂർ എന്ന ഐഡിയിൽ നിന്നും 6 പേർ ഈ ചിത്രം ഷെയർ ചെയ്തിരുന്നു.
ഈ നാല് ചിത്രങ്ങളും ഫാക്ട് ചെക്ക് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി ഓരോ ചിത്രവും ഒറ്റയ്ക്ക് എടുത്ത് പരിശോധിച്ചു.
ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന്റെ ആർക്കൈവിൽ ഞങ്ങൾ ഈ പടം കണ്ടെത്തി. മാക്സ് ഡെസ്ഫോർ എന്ന ഫോട്ടോഗ്രാഫർ 1946-ൽ എടുത്തതാണ് യഥാർത്ഥ ചിത്രം.
ആ ഫോട്ടോയിൽ കാണുന്നത് മറ്റൊരാളാണ്. അയാളുടെ മുഖത്തിന് പകരം നരേന്ദ്ര മോദിയുടെ മുഖം മോർഫ് ചെയ്തു കയറ്റിയതാണ്. മോർഫ് ചെയ്ത ചിത്രത്തെ അതിന്റെ യഥാർത്ഥ പതിപ്പുമായി താരതമ്യപ്പെടുത്തി 2016 ജനുവരി 21 ന് എബിപി ന്യൂസ് ഒരു ട്വീറ്റും പ്രസിദ്ധീകരിച്ചു.
ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ ഈ പടം ജൂലൈ 23,2022 ൽ നിന്നുള്ളതാണ് എന്ന് കണ്ടെത്തി. ഒഡീഷയിലെ ഉപർബെഡ നിവാസിയായ സുകുമാർ ടുഡുവാണ് വൈറലായ ചിത്രത്തിൽ ഉള്ളത്. പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ശുചീകരണ തൊഴിലാളിയാണ് സുകുമാർ ടുഡു. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം, ദ്രൗപതി മുർമു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് സംഘടിപ്പിച്ച ആഘോഷങ്ങളിൽ അവർ പങ്കെടുത്തിരുന്നു.
ചിത്രം 3 : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുവ സന്ന്യാസിയായിരുന്നപ്പോൾ
ഈ ചിത്രത്തിൽ ഒരു റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2017 മാർച്ച് 19-ന് പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ ഒരു ലേഖനം ഞങ്ങൾ കണ്ടെത്തി. യോഗി ആദിത്യനാഥ് എന്ന അജയ് സിംഗ് ബിഷ്ത് 1994-ൽ 22-ാം വയസ്സിൽ ‘ദീക്ഷ’ സ്വീകരിച്ചുവെന്ന അടിക്കുറിപ്പോടെയുള്ള ഇതേ വൈറൽ ചിത്രവും അതിലുണ്ടായിരുന്നു.
ഓഗസ്റ്റ് 8, 2020ൽ അമർ ഉജാല, യോഗി ആദിത്യനാഥിനെ കുറിച്ചുള്ള ഫോട്ടോ സ്റ്റോറിയിൽ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ നിന്നും ഫോട്ടോയിൽ ഉള്ളത് യോഗി ആദിത്യനാഥ് തന്നെയാണ് എന്ന് മനസിലായി.
വൈറൽ ഫോട്ടോയിൽ ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അത് ഞങ്ങളെ 2022 ജൂലൈ 25-നുള്ള മറാത്തി വാർത്താ വെബ്സൈറ്റായ ഷബ്നം ന്യൂസിന്റെ റിപ്പോർട്ടിലേക്ക് നയിച്ചു. വൈറൽ ഫോട്ടോയിൽ, ഓട്ടോയുടെ മുന്നിൽ കണ്ട ആൾ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അല്ല, ബാബ കാംബ്ലെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
2022 ജൂലൈ 25 ലെ മറ്റൊരു മറാഠി ഔട്ട്ലെറ്റായ എസാകലിന്റെ റിപ്പോർട്ടിൽ വൈറലായ ഫോട്ടോയിൽ കാണുന്നത് മഹാരാഷ്ട്ര റിക്ഷാ പഞ്ചായത്ത് സമിതിയുടെ സ്ഥാപക പ്രസിഡന്റായ ബാബ കാംബ്ലെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. 1997-ൽ ഓട്ടോറിക്ഷാ ഡ്രൈവറായാണ് കാംബ്ലെ തന്റെ കരിയർ ആരംഭിച്ചത്. 2007-ൽ അദ്ദേഹം മഹാരാഷ്ട്ര റിക്ഷാ പഞ്ചായത്ത് സമിതി സ്ഥാപിച്ചു. കാംബ്ലെ നിലവിൽ കഷ്ടകാരി കംഗർ പഞ്ചായത്ത്, ഹമാൽ-മത്തടി വർക്ക് അസോസിയേഷൻ തുടങ്ങി നിരവധി അസോസിയേഷനുകളുടെ പ്രസിഡന്റാണ്.
ന്യൂസ്ചെക്കർ കാംബ്ലെയുമായി ബന്ധപ്പെട്ടു. അദ്ദേഹം വൈറൽ ഫോട്ടോഗ്രാഫിൽ കാണുന്നത് തന്നാണ് എന്ന് സ്ഥിരീകരിച്ചു.
വായിക്കാം:Fact Check: മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തുക്കാരെയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനമെന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡ് വ്യാജമാണ്
വൈറലായി പ്രചരിക്കുന്ന കൊളാഷിൽ യോഗി ആദിത്യനാഥിന്റെ ചിത്രം ശരിയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. മറ്റ് മൂന്ന് ചിത്രങ്ങളിൽ ഉള്ളത് പോസ്റ്റുകൾ അവകാശപ്പെടുന്നത് പോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, മഹാരാഷ്ട്ര മുഖ്യമന്ത്രിഏക്നാഥ് ഷിൻഡേ എന്നിവരല്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Archive of the news agency Associated Press
Tweet by ABP news on January 21, 2016
News report by News 18 on July 23, 2022
News report by The Time of India, on March 19, 2017
Photo story by Amar Ujala on August 8, 2020.
Report By Shabnam News, Dated July 25, 2022
Report By Esakal, Dated July 25, 2022
Telephonic Conversation With Baba Kamble
(ഏക്നാഥ് ഷിൻഡേയുടെ ഫോട്ടോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
January 10, 2024
Sabloo Thomas
November 28, 2023
Sabloo Thomas
September 23, 2023
|