About: http://data.cimple.eu/claim-review/5705409fa8e6e36203aa8bcf8bc4dba0dc23cd43aa0f1c1ded468a5e     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • മാധ്യമ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിൽ പൗരാവാകാശവും ജനാധിപത്യ പ്രക്രിയകളും സുതാര്യമായിരിക്കില്ല. അതുകൊണ്ടാണ് മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിലെ നാലാംതൂണായി പൊതുവേ അറിയപ്പെടാറ്. വേൾഡ് എക്കൊണോമിക് ഫോറം (WEF) നടത്തിയ സർവ്വേ പ്രകാരം ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ മാധ്യമസ്ഥാപനങ്ങൾ ഇന്ത്യയിലാണെന്ന് കണ്ടെത്തി എന്ന പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. "ലോകത്തിനു മുന്നിൽ നാണംകെട്ട് ഇന്ത്യൻ മാധ്യമങ്ങൾ," എന്നുള്ള കുറിപ്പിനൊപ്പം ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റ് ഇവിടെ കാണാം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. പ്രസ്തുത സർവേപ്രകാരം ഇന്ത്യയിലെ 66 ശതമാനം ജനങ്ങൾക്കും രാജ്യത്തെ മാധ്യമങ്ങളെ വിശ്വാസമാണ്. ഇന്ത്യൻ മാധ്യമങ്ങൾ അഴിമതിക്കാരാണെന്ന് സർവ്വേയിൽ എവിടെയും പറയുന്നില്ല. AFWA അന്വേഷണം മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ഈ വാർത്ത വരാതിരുന്നത് അവർക്കെതിരെയുള്ള കണ്ടെത്തലുകൾ അടങ്ങിയിട്ടുള്ളത് കൊണ്ടാണെന്നാണ് ആരോപണം. ഞങ്ങളുടെ അന്വേഷണത്തിൽ 2017 മുതലാണ് ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട പോസ്റ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ചില വെബ്സൈറ്റുകളിലും വരാൻ ആരംഭിച്ചത് എന്ന് മനസ്സിലായി. പോസ്റ്ററിലെ വാക്കുകൾ ഫേസ്ബുക്കിൽ അതേപടി തിരഞ്ഞപ്പോൾ ഇതേ പോസ്റ്റ് വർഷങ്ങളായി പ്രചാരത്തിലുള്ളതാണ് എന്ന് ബോധ്യമായി. നേരത്തെ ഉപയോഗിച്ചിരുന്ന പോസ്റ്ററുകളുടെ മധ്യത്തിലായി മലയാളത്തിലെ അറിയപ്പെടുന്ന വാർത്താ അവതാരകരുടെ ചിത്രംകൂടി ചേർത്താണ് ഇപ്പോൾ പ്രചരണം. 2017ൽ പബ്ലിഷ് ചെയ്ത സമാനമായ ഒരു പോസ്റ്റ് ചുവടെ കാണാം. കീവേർഡുകൾ ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞെപ്പോൾ ബൂംലൈവ്, ഔട്ലൂക് എന്നീ വെബ്സൈറ്റുകൾ ഈ പ്രചാരണത്തെയും സർവ്വേയെയും പറ്റി നൽകിയ റിപ്പോർട്ടുകൾ ലഭിച്ചു. 2017 ജനുവരി 16ന് വേൾഡ് ഇക്കണോമിക് ഫോറം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഒരു പട്ടിക പുറത്തുവിട്ടിരുന്നു. ഇതിൽ 'മീഡിയ' എന്ന വിഭാഗത്തിൽ ഓസ്ട്രേലിയയ്ക്ക് കീഴിൽ രണ്ടാമതായി ഇന്ത്യയുടെ പേരായിരുന്നു നൽകിയിരുന്നത്. ഈ പട്ടികയാണ് മാധ്യമങ്ങളെ വിശ്വാസത്തിൽ എടുക്കാത്ത ജനസമൂഹങ്ങളുടെ കൂട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് മാത്രം പിന്നിൽ രണ്ടാം സ്ഥാനത്തായി ഇന്ത്യയാണ് എന്ന് പ്രചരിപ്പിക്കാൻ പലരും ഉപയോഗിച്ചത്. Don't trust anyone? You're not alone https://t.co/pREb3hVTXL #wef17 pic.twitter.com/zzA5pJkXm1— World Economic Forum (@wef) January 16, 2017 ഈ പ്രചാരണം പിന്നീട് അഴിമതി ആരോപണത്തിലേക്കും നീങ്ങിയത് ആവാം. WEF ട്വീറ്റിന്റെകൂടെ ഒരു ലിങ്കും നൽകിയിരുന്നു. ക്വാർട്സ് എന്ന മാധ്യമ സ്ഥാപനത്തിനുവേണ്ടി WEFകൂടി സഹകരിച്ചുകൊണ്ട് 2017ൽ പുറത്തുവിട്ട റിപ്പോർട്ടിന്റെ ലിങ്ക് ആയിരുന്നു ഇത്. ഔട്ലൂക് നൽകിയ റിപ്പോർട്ട് പ്രകാരം മൊത്തം 66 സ്ലൈഡുകൾ ഉള്ള പ്രസന്റേഷന്റെ പന്ത്രണ്ടാമത്തെ സ്ലൈഡിലാണ് ഇന്ത്യൻ മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിവരം കടന്നുവരുന്നത്. ഇതുപ്രകാരം ആഗോളതലത്തിൽ ജനങ്ങൾക്ക് മാധ്യമങ്ങളിലുള്ള വിശ്വാസം കുറഞ്ഞുവരുമ്പോൾപോലും ഇന്ത്യൻ സമൂഹത്തിലെ 66% ആളുകളും മാധ്യമങ്ങളെ മുഖവിലക്കെടുക്കുന്നു. 2016ലെ കണക്കുകളിൽനിന്നും മൂന്ന് ശതമാനം വർധനയാണിത്. മാത്രവുമല്ല ഈ റിപ്പോർട്ട് പ്രകാരം ഇൻഡോനേഷ്യ കഴിഞ്ഞാൽ പൗരന്മാരുടെ വിശ്വാസം ഏറ്റവുംകൂടുതൽ നേടാൻ സാധിച്ച മാധ്യമങ്ങൾ ഇന്ത്യയിലേതാണ്. ആഗോളതലത്തിൽ 28 രാജ്യങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ, വ്യാപാരം, NGOകൾ, മാധ്യമസ്ഥാപനങ്ങൾ എന്നീ രംഗങ്ങളിലുള്ള സ്ഥാപനങ്ങളെ ജനങ്ങൾ എത്രമാത്രം വിശ്വാസത്തിൽ എടുക്കുന്നു എന്ന വിഷയത്തിലാണ് 2017ൽ സർവേ നടന്നത്. ‘The 2017 Edelman Global Trust Barometer’ ആയിരുന്നു സർവ്വേയുടെ സ്രോതസ്. ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള സമൂഹമാധ്യമ ഉപഭോക്താക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ആകെ 32,400 ആളുകളാണ് ഈ സർവ്വേയിൽ പങ്കെടുത്തത് യഥാർത്ഥത്തിൽ ഈ സർവ്വേ പ്രകാരം ആഗോളതലത്തിൽ മാധ്യമങ്ങളുടെ വിശ്വാസ്യത 43 ശതമാനം എന്ന എക്കാലത്തെയും താഴ്ന്നനിലയിൽ എത്തിയപ്പോഴും ഇന്ത്യൻ മാധ്യമങ്ങൾക്ക് 66% ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കാൻ സാധിച്ചിരുന്നു. രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾ പുലർത്തിപ്പോരുന്ന നിലവാരമാണ് ഇതിന് കാരണമായി സൂചിപ്പിച്ചിരുന്നത്. ക്വാർട്സുമായി നടത്തിയ ഒരു ആശയവിനിമയത്തിന്റെ വിവരങ്ങളും 2017 മാർച്ചിൽ നൽകിയ റിപ്പോർട്ടിൽ ബൂംലൈവ് ഉൾപ്പെടുത്തിയിരുന്നു. ഇതുപ്രകാരം മാധ്യമങ്ങളേക്കാൾ വിശ്വാസ്യത ഇന്ത്യയിലെ സർക്കാർ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും എൻജിഒകളും ജനങ്ങൾക്കിടയിൽ ആസ്വദിക്കുന്നു എന്നതൊഴിച്ചാൽ മറ്റൊന്നും തന്നെ ഈ പട്ടികയിൽ നിന്നും അനുമാനിക്കേണ്ടതില്ല. പട്ടികയിൽ ഓസ്ട്രേലിയയ്ക്ക് താഴെയായി രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം എന്നതിനർത്ഥം ലോകത്തെ ഏറ്റവും വിശ്വാസയോഗ്യമല്ലാത്ത രണ്ടാമത്തെ മാധ്യമസ്ഥാപനങ്ങൾ ഇന്ത്യയിലാണ് എന്നല്ല. അക്ഷരമാലാക്രമത്തിൽ രാജ്യങ്ങളുടെ പേരുകൾ നൽകിയതുകൊണ്ടാണ് ഓസ്ട്രേലിയയും അയർലൻഡിനും ഇടയിൽ രണ്ടാമതായി ഇന്ത്യ വന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർന്ന്, ഈ റിപ്പോർട്ട് ഞങ്ങളും പരിശോധി.ച്ചു ഇതിനിന്നും ബൂമിന്റെ കണ്ടെത്തലുകൾ ശരിയാണെന്ന് ബോധ്യമായി. ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ മാധ്യമസ്ഥാപനങ്ങൾ ഇന്ത്യയിലാണ് എന്ന് സർവ്വേയുടെ ഒരുഭാഗത്തും പറയുന്നില്ല. അതുകൊണ്ടുതന്നെ ഇത് തെറ്റായ വ്യാഖ്യാനമാണ്. ലോകത്തിലെ ഏറ്റവും അഴിമതിനിറഞ്ഞ മാധ്യമരംഗം ഇന്ത്യയിലേതാണെന്ന് WEF സർവ്വേ കണ്ടെത്തി. ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. WEF ബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഈ സർവേഫലം എവിടെയും ഇന്ത്യൻ മാധ്യമങ്ങൾ അഴിമതിക്കാരാണെന്ന് അവകാശപ്പെടുന്നില്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software