About: http://data.cimple.eu/claim-review/5f6366c0de929c01484da3f67efae477be278a727c251596894563c3     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • പണ്ടത്തെ പരുക്കന് പൊലീസുകാരില് നിന്ന് വ്യത്യസ്ഥമായി ജനമൈത്രി എന്ന ആശയത്തിലൂടെ പൊതുജനങ്ങള്ക്കിടയിലേക്ക് ഇറങ്ങിവന്ന് ജോലി ചെയ്യുന്നവരാണ് ഇന്നത്തെ കേരള പൊലീസ്. സോഷ്യല് മീഡിയ ഇടപെടലുകളും ഇത്തരത്തില് പൊലീസ്-പൊതുജന ബന്ധം ഊട്ടി ഉറപ്പിക്കുന്നവയാണ്. സിവില് പൊലീസ് ഓഫിസര് മുതല് ഉന്നത ബിരുദധാരികള് വന്നത് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും മാനുഷിക മൂല്യവും ഉയര്ത്തിയിട്ടുണ്ടെന്നതില് തര്ക്കമില്ല. യൂണിഫോം മുതല് ഒട്ടുമിക്ക കാര്യങ്ങളിലും ജെന്ഡര് ഇക്വാലിറ്റി കൊണ്ടുവരാനായതും മറ്റൊരു നേട്ടമാണ്. നമ്മുടെ വിഷയം അതല്ല, കേരള പൊലീസ് താടി വയക്കുമോ എന്നതാണ്. ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് താടിവച്ച പൊലീസുകാരെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല് അതല്ലാതെ വേറെ 'താടിപ്പോലീസ്' ഉണ്ടെന്നാണ് സോഷ്യല് മീഡിയ പറയുന്നത്. താടി നീട്ടി വളര്ത്തിയ ഒരു യൂണിഫോം ധാരിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് കേരള പൊലീസ് ആണെന്ന അവകാശവാദം ഉന്നയിക്കുന്നത്. '*kerala police താലിബാന് സ്റ്റൈലില് ആയോ..?..താടി നെഞ്ചോളം വളര്ത്തിയ കേരള പോലീസ്..* 'എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ചിത്രത്തിലുള്ളയാള് കേരള പൊലീസിലെ ഉദ്യോഗസ്ഥനല്ല. AFWA അന്വേഷണം പ്രചരിക്കുന്ന ചിത്രത്തില് കാക്കി നിറത്തിലുള്ള യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥനെയാണ് കാണാനാകുന്നത്. അദ്ദേഹത്തിന്റെ തോളില് മൂന്ന് നക്ഷത്രങ്ങളും നെയിം പ്ലേറ്റും തൊപ്പിയും എല്ലാം പൊലീസുകാരുടെ യൂണിഫോമിന് സമാനമാണ്. ഒരു ന്യൂസ് ചാനലിന്റെ ലോഗോ കാണാനാകുന്നുണ്ട്. ഉദ്യോഗസ്ഥന്റെ പിന്നിലായി ഒരാള് വെള്ള നിറത്തിലുള്ള മുണ്ടും ഷര്ട്ടും ധരിച്ച് നില്ക്കുന്നതും കാണാനാകും. ഫേസ്ബുക്കില് തന്നെ തിരഞ്ഞപ്പോള് നിരവധിപ്പേര് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന്റെ ചിത്രവും, 'താലിബാന്കാരനായ പൊലീസ്' എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില് പ്രചാരത്തിലുള്ള ഒരു ചിത്രവും തമ്മില് ചേര്ത്ത് വച്ച് പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില് ഉദ്യോഗസ്ഥന്റെ പിന്നിലായി കാണുന്ന ന്യൂസ് ലോഗോ Mcv News എന്നാണ് കാണുന്നത്. ഇതെക്കുറിച്ച് തിരഞ്ഞപ്പോള് മൂവാറ്റുപുഴ ആസ്ഥാനമായുള്ള ഒരു പ്രാദേശിക ന്യൂസ് ചാനലാണ് ഇതെന്ന് മനസിലാക്കാനായി. പ്രചരിക്കുന്ന പോസ്റ്റിലുള്ള ഉദ്യോഗസ്ഥന് ഉള്പ്പെടുന്ന വാര്ത്ത ഈ ചാനലിന്റെ യുട്യൂബ് പേജില് ലഭ്യമായി. ഇതുപ്രകാരം മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഹെല്ത്ത് ഇന്സ്പെക്ടറായ അഷ്റഫാണ് യൂണിഫോം ധരിച്ചയാള് എന്ന് വ്യക്തമായി. മൂവാറ്റുപുഴയിലെ ഹോട്ടലുകളില് നടന്ന പരിശോധനയില് പഴകിയ ചിക്കനും മറ്റ് ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത വാര്ത്തയാണിത്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥനായ അഷ്റഫ് മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് ദൃശ്യങ്ങളില്. ഇതില് നിന്ന് കേരള പൊലീസ് ഉദ്യോഗസ്ഥനല്ല ചിത്രത്തിലുള്ളയാള് എന്ന് വ്യക്തമായി. ന്യൂസ് വീഡിയോ താഴെ കാണാം. എന്നിരുന്നാലും ഹെല്ത്ത് ഇന്സ്പെക്ടര്മാരുടെ യൂണിഫോമും മറ്റ് വിശദാംശങ്ങളും ഞങ്ങള് പരിശോധിച്ചു. ആരോഗ്യ വകുപ്പിലെ ഹെല്ത്ത് ഇന്സ്പെക്ടര്മാര്ക്ക് യൂണിഫോം നിലവിലില്ല. എന്നാല് കോര്പ്പറേഷന്, മുനിസിപ്പാലിറ്റി എന്നിവയുടെ കീഴില് വരുന്ന ആരോഗ്യവിഭാഗത്തില് നിയമിതരാകുന്ന ഹെല്ത്ത് ഇന്സ്പെക്ടര്മാര്ക്ക് യൂണിഫോം ഉണ്ട്. ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര്(ജെഎച്ച്ഐ) മുതല് ഹെല്ത്ത് സൂപ്പര്വൈസര് വരെയുള്ള ഉദ്യോഗസ്ഥര്ക്കാണ് ഇത്തരത്തില് യൂണിഫോം നിര്ബന്ധമാക്കിയിട്ടുള്ളത്. ഹോട്ടലുകളിലും മറ്റും റെയ്ഡിന് പോകുമ്പോള് ഇവര് നിര്ബന്ധമായും യൂണിഫോം ധരിക്കണമെന്നാണ് നിയമം. ഇക്കാര്യത്തെക്കുറിച്ച് വിശദമായി മനസിലാക്കുന്നതിന് വിവിധ കോര്പ്പറേഷനുകളില് സേവനം അനുഷ്ടിക്കുന്ന ഹെല്ത്ത് ഇന്സ്പെക്ടര്മാരെ ഞങ്ങള് ബന്ധപ്പെട്ടു. വിവാദമാകാന് സാധ്യതയുള്ള വിഷയമായതിനാല് പലരും ഔദ്യോഗിക വിശദീകരണം നല്കിയില്ല. എന്നാല് ഇതുസംബന്ധിച്ച ഉത്തരവുകളും മറ്റ് വിശദാംശങ്ങളും പങ്കുവച്ചു. 'റെയ്ഡ് പോലുള്ള സന്ദര്ഭങ്ങളില് യൂണിഫോം ധരിക്കുന്നത് ഞങ്ങള്ക്ക് സേഫ്റ്റിയാണ്. പൊലീസ് യൂണിഫോമിനോട് സാമ്യമുണ്ടെങ്കിലും പൊലീസിന്റേതുപോലുള്ള ട്രെയ്നിംഗ് ഞങ്ങള്ക്കില്ലല്ലോ? മാത്രവുമല്ല മറ്റൊരു തരത്തിലും പൊതുജനങ്ങളുമായി ഞങ്ങള്ക്ക് സമ്പര്ക്കമില്ല, ക്രമസമാധാനപാലനവും ഞങ്ങളുടെ ചുമതലയല്ല. ഞങ്ങള്ക്ക് നല്കിയിരിക്കുന്ന ഉത്തരവില് യൂണിഫോം ധരിക്കണമെന്ന് മാത്രമാണ് പറയുന്നത്. താടി വളര്ത്തരുതെന്നൊന്നും പറയുന്നില്ല. അത്തരത്തില് സ്ട്രിക്ട് ആയൊരു പ്രോട്ടോക്കോള് നിര്ബന്ധമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ പലരും ഇത്തരം കാര്യങ്ങളൊക്കെ പിന്തുടരുന്നുണ്ട്. ഇത്തരത്തില് നിബന്ധന വന്നാല് ഞങ്ങള്ക്ക് ചെയ്യാതെ പറ്റില്ലല്ലോ, എന്തായാലും നിലവില് അങ്ങനെയൊരു നിബന്ധനയില്ല. ' ഉദ്യോഗസ്ഥന് വ്യക്തമാക്കി. ഹെല്ത്ത് ഇന്സ്പെക്ടര്മാരുടെ യൂണിഫോം സംബന്ധിച്ച് 2005ല് സര്ക്കാര് നല്കിയ ഉത്തരവും അദ്ദേഹം ഞങ്ങളുമായി പങ്കുവച്ചു. ഇത് താഴെ കാണാം. ഉത്തരവില് യൂണിഫോം ധരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ച് മറ്റൊരു നിബന്ധനയില്ല എന്ന വിവരവും വ്യക്തമാണ്. അതേസമയം, പൊലീസ് യൂണിഫോമില് താടിവയ്ക്കരുതെന്നും യൂണിഫോം എത്തരത്തില് ധരിക്കണമെന്നുമൊക്കെ കൃത്യമായ നിബന്ധനയുണ്ട്. വനിതാ ഹെല്ത്ത് ഇന്സ്പെക്ടര്മാരുടെ യൂണിഫോം സംബന്ധിച്ച് ചില അവ്യക്തതകള് ഉണ്ടായിരുന്നു. എന്നാല് പിന്നീട് ഇത് പരിഹരിച്ചുകൊണ്ട് പുരുഷ ഉദ്യോഗസ്ഥരുടേതിനു സമാനമായ യൂണിഫോം വനിതകള്ക്കും നിര്ബന്ധമാക്കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. 2016ല് ഇറക്കിയ ഉത്തരവിന്റെ കോപ്പി താഴെ കാണാം. പ്രചരിക്കുന്ന ചിത്രത്തിലുള്ള,മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഹെല്ത്ത് ഇന്സ്പെക്ടര് അഷ്റഫിനെയും ഞങ്ങള് ബന്ധപ്പെട്ടു. അദ്ദേഹം പറയുന്നത് ഇത് തികച്ചും അപ്രസക്തമായ വിവാദമാണെന്നാണ്. ' ഞാന് വര്ഷങ്ങളായി ഇതേ യൂണിഫോം ധരിച്ച് ജോലി ചെയ്യുന്നുണ്ട്. ഞങ്ങള്ക്ക് യൂണിഫോമിന്റെ കാര്യത്തില് പ്രത്യേകിച്ചൊരു പ്രോട്ടോക്കോള് ഇല്ല. യൂണിഫോം ധരിച്ച് വേണം ജോലിക്കെത്താന് എന്നതു മാത്രമാണ് നിബന്ധന. പിന്നെ ഇപ്പോഴത്തെ വിവാദം ഒരുപക്ഷേ ഞങ്ങള് കര്ശന നടപടി എടുക്കുന്നതിന്റെ പേരിലാകാം. ഷവര്മ്മ കഴിച്ച് കാസര്ഗോഡ് വിദ്യാര്ഥി മരിച്ച സംഭവത്തിനുശേഷം സര്ക്കാര് സംസ്ഥാനമൊട്ടാകെ കര്ശന പരിശോധനയ്ക്ക് ഉത്തരവിട്ടല്ലോ? ഞങ്ങളും ഇതു പാലിക്കാനുള്ള ഓട്ടത്തിലാണ്. 40ലേറെ സ്ഥാപനങ്ങള്ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. പലര്ക്കും എതിര്പ്പുണ്ടെന്നറിയാം. അതൊക്കെയാകാം എന്റെ പേരില് ഇത്തരത്തില് പ്രകടിപ്പിക്കുന്നത്. എന്നാല് ഇതുകൊണ്ടൊന്നും ഞങ്ങള് ജോലി അവസാനിപ്പിക്കില്ല. കര്ശന പരിശോധന തുടരും. മറ്റുള്ള വിവദമൊക്കെ അനാവശ്യമാണ് ' അഷ്റഫ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. അതേസമയം, പൊലീസ് യൂണിഫോമിന് സമാനമായ യൂണിഫോം മറ്റ് വകുപ്പുകള് ധരിക്കുന്നതിനെതിരെ ഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഹെല്ത്ത് ഇന്സ്പെക്ടര്മാര് ഉള്പ്പെടെ മറ്റുള്ളവര് കാക്കി യൂണിഫോം ധരിക്കുന്നത് പൊതുജനങ്ങള്ക്കിടയില് തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും ഇതില് മാറ്റം വരുത്തണമെന്നുമാണ് പൊലീസിന്റെ ആവശ്യം. ഇക്കാര്യത്തില് സര്ക്കാര് തീരുമാനമെടുത്തിട്ടില്ല. ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചരിക്കുന്ന ചിത്രത്തിലുള്ളത് പൊലീസ് ഉദ്യോഗസ്ഥനല്ലെന്നും ഹെല്ത്ത് ഇന്സ്പെക്ടര് ആണെന്നും വ്യക്തമാണ്. യൂണിഫോമിനൊപ്പം താടി നീട്ടി വളര്ത്തിയ കേരള പൊലീസ് ഉദ്യോഗസ്ഥന്. ചിത്രത്തിലുള്ളത് കേരള പൊലീസിലെ ഉദ്യോഗസ്ഥനല്ല. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഹെല്ത്ത് ഇന്സ്പെക്ടര് അഷ്റഫ് ആണ് ചിത്രത്തിലുള്ളയാള്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software