About: http://data.cimple.eu/claim-review/6230089a677498325522233ad5177e9cfff7b2eb33b6bcc05ee0a25c     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ഉത്തർ പ്രദേശിൽ രഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, പ്രധാന മന്ത്രി നരേന്ദ്ര മോദി ആയിരക്കണക്കിന് ജനങ്ങൾക്കിടയിലൂടെ ഒരു റോഡ് ഷോ നടത്തുന്ന വീഡിയോ ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ ഉത്തർ പ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാണെന്നതരത്തിലാണ് പ്രചരിക്കുന്നത്. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഈ വീഡിയോ 2019 ൽ നിന്നുള്ളതാണ്. AFWA അന്വേഷണം കീ വേർഡ്സിന്റെ സഹായത്തോടെ ഞങ്ങൾ ഗൂഗിളിൽ തിരച്ചിൽ നടത്തിയപ്പോൾ ഇതേ വീഡിയോ 2019 ലെ നിരവധി മാധ്യമ റിപ്പോർട്ടുകളിൽ കണ്ടെത്താൻ സാധിച്ചു. ഈ റിപ്പോർട്ടുകൾ പ്രകാരം മോദിയുടെ ഈ വീഡിയോ 2019 ലെ ലോക സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ളതാണ്. Times of India സമാന വീഡിയോ ഏപ്രിൽ 2019 ന് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. വീഡിയോയ്ക്ക് Times of India നൽകിയ അടിക്കുറിപ്പ് ഇങ്ങനെ,”2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ റോഡ്ഷോ ആരംഭിച്ചു. 2014ന് ശേഷം നഗരത്തിൽ പ്രധാനമന്ത്രി മോദി നടത്തുന്ന മൂന്നാമത്തെ റോഡ്ഷോയാണിത്. റോഡ്ഷോ ആരംഭിക്കുന്നതിന് മുമ്പ്, ബനാറസ് ഹിന്ദു സർവകലാശാലയുടെ (ബിഎച്ച്യു) സ്ഥാപകനായ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പ്രധാനമന്ത്രി മാല ചാർത്തി ആദരിച്ചു. 2014-ൽ ആദ്യമായി വിജയിച്ചതിന് ശേഷം രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി വാരാണസി മണ്ഡലത്തിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വാരാണസി മണ്ഡലത്തിലെ തങ്ങളുടെ സ്ഥാനാർത്ഥി അജയ് റായിയായിരിക്കുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചു.” ഈ റാലിയിൽ നിന്നുള്ള ദൃശ്യങ്ങൾ മറ്റു മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഡിസംബർ 2021 ൽ തന്റെ പാർലമെന്റ് മണ്ഡലമായ വാരാണസിയിൽ 2,095 കോടി രൂപയുടെ 27 പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായി മോദി വാരാണസി സന്ദർശിച്ചിരുന്നു. എന്നാൽ, പ്രചാരത്തിലുള്ള വീഡിയോ 2019 ൽ നിന്നുള്ളതാണെന്നും ഇതിന് ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ഇതിനാൽ വ്യക്തമാണ്. 2022 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നടത്തിയ റോഡ്ഷോ.. ഈ വീഡിയോ 2019 ലോക സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ളതാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software