Fact Check : പാക്കിസ്ഥാനിൽ ഇപ്പോൾ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ഈ വീഡിയോയ്ക്ക് ബന്ധമില്ല
പാക്കിസ്ഥാനിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിമൂലം ജനങ്ങൾ പട്ടിയുടെയും കഴുതയുടെയും ഇറച്ചി കഴിക്കാൻ ആരംഭിച്ചു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്.
എന്നാൽ AFWA നടത്തിയ അന്വേഷണത്തിൽ ഈ വീഡിയോ 2014ൽ നിന്നുള്ളതാണെന്ന് വ്യക്തമായി.
AFWA അന്വേഷണം
ഒരു മാധ്യമപ്രവർത്തക പട്ടികളുടെയും കഴുതകളുടെയും ഇറച്ചി വിൽക്കുന്ന ഒരു അറവുശാലയിൽ എത്തുന്നതാണ് പ്രചാരത്തിലുള്ള വീഡിയോ. വ്യാജ ഇറച്ചി നൽകി ജനങ്ങളെ കബളിപ്പിക്കുന്നതിന് കടയിലെ ഒരു തൊഴിലാളിയെ മാധ്യമപ്രവർത്തക തല്ലുന്നതും
വീഡിയോയിൽ കാണാം.
കീവേർഡുകളെ സഹായത്തോടെ പ്രചാരത്തിലുള്ള വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് ജൂലൈ 14, 2014 ന് ഒരു YouTube ചാനൽ അപ്ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.
ഈ വീഡിയോയിൽ "Abb Takk" എന്ന ചാനൽ ലോഗോ വ്യക്തമായി കാണാം. വീഡിയോയിൽ കാണുന്ന മാധ്യമപ്രവർത്തകയുടെ പേര് സന ഫൈസൽ ആണെന്നും ഇതിൽ എഴുതി കാണിക്കുന്നുണ്ട്.
സന ഫൈസൽ അവതാരകയായ ഇൻവെസ്റ്റിഗേറ്റീവ് ഷോ "ഖുഫിയ"യുടെ ഭാഗമായിരുന്നു ഈ എപ്പിസോഡ്. ഏപ്രിൽ 14, 2014ൽ ഖുഫിയയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലും ഇതേ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.
ഇതേ ചാനൽ അറവുശാലകളിൽ നടത്തിയ മറ്റൊരു സ്റ്റിങ് ഓപ്പറേഷന്റെ വീഡിയോയും ഞങ്ങൾ You Tubeൽ കണ്ടെത്തി.
പ്രചാരത്തിലുള്ള വീഡിയോയ്ക്ക് ഇപ്പോൾ പാക്കിസ്ഥാനിൽ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി യാതൊരു ബന്ധവുമില്ല എന്ന് ഇതിനാൽ വ്യക്തമാണ്.
പാക്കിസ്ഥാനിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിമൂലം ജനങ്ങൾ പട്ടിയുടെയും കഴുതയുടെയും ഇറച്ചി കഴിക്കാൻ ആരംഭിച്ചു.
പ്രചാരത്തിലുള്ള വീഡിയോയ്ക്ക് ഇപ്പോൾ പാക്കിസ്ഥാനിൽ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി യാതൊരു ബന്ധവുമില്ല.