schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം, ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് സംശയിക്കുകയോ ചെയ്യുന്നുവെങ്കിൽ, അക്രമിയെ കൊല്ലാൻ ഉള്ള അവകാശം അവൾക്കുണ്ട്. കൊലപാതകത്തിന് കേസെടുക്കുകയില്ല.
കഴിയുന്നത്ര ആളുകളോട് പറയുക. കഴിയുന്നിടത്തോളം ഇത് പങ്കിടുക,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. വിവരങ്ങൾക്ക്, കേരളാ പൊലീസിന് കടപ്പാട് രേഖപ്പെടുത്തിയാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.
”സുഹൃത്തുക്കളേ ഇത് നിങ്ങളുടെ അമ്മമാർക്ക് സിസ്റ്റേഴ്സിന് ഭാര്യമാർക്കും പെൺസുഹൃത്തുക്കൾക്കും കൈമാറുക,”‘ എന്ന വിവരണത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.
Althaf Cdlm എന്ന ഐഡിയിൽ നിന്നും Group by AMMA അമ്മ എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 2.4 k പേർ വീണ്ടു ഷെയർ ചെയ്തു.
ഞങ്ങൾ കാണുമ്പോൾ, Muhammed Asharaf എന്ന പ്രൊഫൈലിൽ നിന്നും ഇത് 38 പേർ ഷെയർ ചെയ്തു.
Biju PL എന്ന ഐഡിയിൽ നിന്നും MALAYALI ARTIST CLUB-MAC എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റ് വീണ്ടും 98 പേര് ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇന്ത്യൻ പീനൽ കോഡ് 233 ബലാത്സംഘത്തെ സംബന്ധിക്കുന്ന വകുപ്പ് അല്ല. കള്ളനാണയങ്ങൾ നിർമിക്കാനായി ഉപയോഗിക്കുന്ന മെഷീന് ഉണ്ടാക്കല്, അത്തരം ഒരു മെഷീന് കൈവശം വെക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഉള്ള ശിക്ഷയെ വ്യാഖ്യാനിക്കുന്ന വകുപ്പാണ് അത്.
ഐ പി സി 96 മുതൽ 106 വരെയുള്ള വകുപ്പുകൾ ആണ് സ്വയരക്ഷാവകാശത്തെ സംബന്ധിക്കുന്നത്.
അതിൽ ഐ പി സി 100 വകുപ്പിലാണ് ഏതൊക്കെ സന്ദർഭങ്ങളിൽ ആണ് അക്രമി കൊല്ലപ്പെട്ടാൽ ശിക്ഷ ഉണ്ടാവാത്തത് പറയുന്നത്.ഈ വകുപ്പ് പ്രകാരം ആറ് സന്ദർഭങ്ങളിൽ അക്രമി കൊല്ലപ്പെട്ടാൽ കൊലപാതക കുറ്റമാവില്ല. അവ ഇതൊക്കെയാണ്: “(1) സ്വയരക്ഷാവകാശം വിനിയോഗിച്ചില്ലെങ്കില് മരണം സംഭവിച്ചേക്കുമെന്ന് ഉറപ്പുള്ള കൈയേറ്റം.
(2) വളരെ ഗുരുതരമായ ദേഹോപദ്രവം ഏല്പ്പിച്ചേക്കുമെന്നു ന്യായമായി ഭയപ്പെടുന്ന സന്ദര്ഭം.(3) ബലാത്സംഗംചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള കൈയേറ്റം.(4) പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്കു വേണ്ടിയുള്ള കൈയേറ്റം.
(5) ആളുകളെ തട്ടിക്കൊണ്ടുപോകുന്നതിനുവേണ്ടി ചെയ്യുന്ന കൈയേറ്റം. (6 )മോചനത്തിനായി പൊതു അധികാരികളെ സമീപിക്കാൻ കഴിയില്ലെന്ന് ന്യായമായും മനസ്സിലാക്കാവുന്ന സാഹചര്യങ്ങളിൽ, ഒരു വ്യക്തിയെ തെറ്റായി തടവിലാക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം എന്നിവ നേരിടുന്നവർക്കെല്ലാം സ്വയം രക്ഷയ്ക്ക് പ്രതിരോധം തീർക്കാം.”
2019 ഡിസംബറിലും ഈ പ്രചരണം വ്യാപകമായിരുന്നു. അന്ന് പ്രസ് ഇന്ഫോര്മേഷന് ബ്യുറോ (PIB) ഇത് തെറ്റായ പ്രചാരണമാണ് എന്ന് ട്വീറ്റ് ചെയ്തിരുന്നു.
ഈ പോസ്റ്റുകളിൽ വിവരങ്ങൾക്ക് കേരളാ പോലീസിന് കടപ്പാട് അറിയിക്കുന്നുണ്ട്. എന്നാൽ അത്തരം ഒരു അറിയിപ്പ് തങ്ങൾ നൽകിയിട്ടില്ലെന്ന് കേരളാ പോലീസ് ഇൻഫോർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ അറിയിച്ചു.
വായിക്കാം:BoycottQatar സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ചെയ്യുന്നതിനിടയിൽ, വ്യാജ പോസ്റ്റുകൾ വൈറലാകുന്നു
ഇന്ത്യൻ പീനൽ കോഡ് 233 ബലാത്സംഘത്തെ സംബന്ധിക്കുന്ന വകുപ്പ് അല്ല.സ്വയരക്ഷാവകാശം സംബന്ധിക്കുന്ന വകുപ്പുകൾ ഐ പി സി 96 മുതൽ 106 വരെയുള്ളവയാണ്. ആ വകുപ്പുകൾ പ്രകാരം ബലാത്സംഘത്തിന് പുറമെ പ്രകൃതിവിരുദ്ധ ലൈംഗീകത,ആളുകളെ തട്ടിക്കൊണ്ടുപോകുക തുടങ്ങി ആറോളം കുറ്റകൃത്യങ്ങൾക്ക് ഇരയാവർ അക്രമിയെ തിരിച്ച് ഉപദ്രവിക്കുമ്പോൾ അയാൾ മരണപ്പെട്ടാൽ കൊലപാതകത്തിന് കേസ് എടുക്കില്ല.
Sources
Section 233 of IPC quoted from indiankanoon website
Section 96 to 106 of IPC quoted from legalserviceindia website
Section 100 of IPC quoted from indiankanoon website
Tweet by Press Information Bureau on December 3,2019
Telephone conversation with State Police Media Centre Deputy Director V P Pramod Kumar on June 10
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|