About: http://data.cimple.eu/claim-review/6fbb0c12c32dfa4c246112048a5d7871944336b84f2f1582ed9abe9f     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വസ്തുതാപരിശോധന: ദിവസവും ആസ്പിരിൻ കഴിക്കുന്നതും കിടക്കുന്നതിനുമുമ്പ് വെള്ളം കുടിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുമെന്ന തെറ്റായ അവകാശവാദം വൈറലാകുന്നു. - By: Devika Mehta - Published: Dec 17, 2022 at 04:04 PM ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ലോകമാസകലം പരിഗണിച്ചാൽ ഹൃദയ-ധമനീ രോഗങ്ങൾ അഥവാ കാർഡിയോവാസ്കുലാർ ഡിസീസസ് (സി വി ഡി) ഏറ്റവും അധികമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ ഈ രോഗബാധിതരുടെ അഞ്ചിലൊന്നും ഇന്ത്യയിലാണ്. അതാകട്ടെ, ഏറ്റവുമധികം കാണപ്പെടുന്നത് യുവജനങ്ങളിലുമാണ് ഈ സാഹചര്യത്തിൽ എന്തെങ്കിലും തെറ്റായ വിവരങ്ങൾ ലഭ്യമാകുന്നത് കാർഡിയോവാസ്ക്കുലാർ രോഗികളെ സംബന്ധിച്ച് ആപൽക്കരമായിരിക്കും. ദിവസവും ആസ്പിരിൻ കഴിക്കുന്നതും കിടക്കുന്നതിനുമുമ്പ് വെള്ളം കുടിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുമെന്ന അവകാശവാദം പ്രകടിപ്പിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാകുന്നു. തെറ്റായ വിവരങ്ങൾ നൽകുന്ന വാർത്തകൾക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഫേസ്ബുക്ക് പോസ്റ്റിലെ ഹൃദയാരോഗ്യം സംബന്ധിച്ച വാർത്തകളുടെ സത്യാവസ്ഥയും വിശ്വാസ് ന്യൂസ് അന്വേഷിച്ചു. അവകാശവാദം: ഫേസ്ബുക്ക് യൂസർ Fatima Maravilla ആണ് സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റ് പങ്കുവെച്ചത്(ആർക്കൈവ് ലിങ്ക് ഇവിടെ കാണാം) . പോസ്റ്റ് വിവരങ്ങൾ ഇവിടെ വായിക്കാം: അന്വേഷണം: വിശ്വാസ് ന്യൂസ് കീവേഡുകൾ ഉപയോഗിച്ച് – ‘Heart Attacks and Water’ – ഫേസ്ബുക്കിൽ ഒരു ഓപ്പൺ സെർച്ച് നടത്തി. 2013 മുതൽതന്നെ ഇത്തരം അവകാശവാദങ്ങൾ പലതും ഫേസ്ബുക്കിൽ വന്നിരുന്നതായി ഞങ്ങൾ കണ്ടെത്തി. അതായത് ഈ ഒരു പോസ്റ്റ് മാത്രമല്ല ഈ അവകാശവാദം ഉന്നയിക്കുന്നത്. ഹൃദയത്തിന്റെ ഒരു ഫോട്ടോയോടുകൂടിയ പ്രസ്തുത പോസ്റ്റിൽ ദിവസത്തിൽ നിശ്ചിതസമയങ്ങളിൽ വെള്ളം കുടിക്കുന്നത് ചിലരോഗങ്ങൾ ശമിപ്പിക്കാൻ സഹായിക്കുമെന്ന് പറയുന്നു. അതുപോലെ ഹൃദ്രോഗങ്ങൾക്ക് ആസ്പിരിൻ കഴിക്കുന്നത് നല്ലതാണെന്നും പറയുന്നു. പടിപടിയായുള്ള പരിശോധനയിൽ ഈ തെറ്റായ അവകാശവാദങ്ങൾ തുറന്നുകാട്ടാൻ വിശ്വസ് ന്യൂസിന് സാധിച്ചു. ഈ പോസ്റ്റിന്റെ ആറ്റിക്കുറിപ്പിലെ ആദ്യഭാഗം -ഉറങ്ങാൻ പോകുമെന്നതിനുമുമ്പ് ഒരു ഗ്ളാസ് വെള്ളം കുടിക്കുക-മസ്തിഷ്കാഘാതമോ ഹൃദയാഘാതമോ ഒഴിവാക്കാൻ- ഹൃദയാഘാതവും വെള്ളം കുട്ടിക്കലും തമ്മിൽ ബന്ധപ്പെട്ടതാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിൻ ചാപ്റ്ററിന്റെ മുൻ പ്രസിഡന്റുകൂടിയായ ഡോക്ടർ രാജീവ് ജയദേവൻ, എംഡി, ഡി എൻ ബി, എം ആർ സി പി (യുകെ ), എ ബി ഐ എം (മെഡിസിൻ, ന്യൂ യോർക്ക്) വ്യക്തമാക്കുന്നത് ഈ പോസ്റ്റ് അടിസ്ഥാനരഹിതവും പിശകും ആണെന്നാകുന്നു. അദ്ദേഹം പറയുന്നു “ശരീരത്തിന്റെ നിർണായക പ്രവർത്തനങ്ങൾ ആവശ്യമായത്ര വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. പരിസരത്തെ താപനില, വ്യായാമം, ഈർപ്പനില, ശരീരത്തിൽനിന്നുള്ള ജലനഷ്ടത്തിന്റെ തോത് എന്നിവയെ ആശ്രയിച്ചിരിക്കും വെള്ളത്തിന്റെ ആവശ്യം. വേണ്ടത്ര വെള്ളം കുറ്റിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന വിപത്തിനെക്കുറിച്ച് ആളുകൾ പറയുന്നത് സാധാരണമാണ്. അങ്ങനെ വെള്ളം കുടിച്ചില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പറയാറുണ്ട്. വളരെയേറെ വെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നില്ല. മാത്രമല്ല ചിലപ്പോൾ അത് മാരകമായ ഇലക്ട്രോലൈറ്റ് പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യാം.” “ആളുകൾ രാത്രി ഉറങ്ങുന്നതിനിടയിൽ മൂത്രമൊഴിക്കാൻ എഴുനേൽക്കുന്നതിന്റെ കാരണങ്ങൾ പലതാണ്. ഈ ഫേസ്ബുക്ക് പോസ്റ്റ് അവകാശപ്പെടുന്നത് ഇത് ഗ്രാവിറ്റി കൊണ്ട് സംഭവിക്കുന്നതാണ് എന്നാകുന്നു. ഹൃദയസ്തംഭനം പോലുള്ള കാരണങ്ങളാൽ കാലിൽ നീർവീക്കം ഉള്ളവർക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. അത്തരം ആളുകൾ ഉറങ്ങാൻ കിടക്കുമ്പോൾ രക്തക്കുഴലുകൾക്ക് പുറത്ത് ശരീരത്തിലുള്ള ദ്രാവകം വീണ്ടും രക്തപര്യയനവ്യവസ്ഥയിലേക്ക് എത്തുകയും അമിതമായ ജലം വൃക്കകൾ അരിച്ച് വേര്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ആരോഗ്യമുള്ള മിക്കവർക്കും ഈ പ്രശ്നമില്ല,” അദ്ദേഹം കൂട്ടിചേർക്കുന്നു. തുടർന്ന് അദ്ദേഹം പറയുന്നു , “ഉറക്കത്തിനിടയിൽ ആളുകൾ മൂത്രമൊഴിക്കാൻ എഴുനേൽക്കുന്നതിനുള്ള പ്രധാനകാരണം അവർ കിടക്കാൻ പോകുന്നതിനുതൊട്ടുമുമ്പ് അമിതമായി വെള്ളമോ പാനീയങ്ങളോ കുടിക്കുന്നതാണ്. വെള്ളം കുടിക്കുന്നത് അല്പമൊന്ന് ക്രമീകരിച്ചാൽ ഈ പ്രശനം പരിഹരിക്കാം. അതതാഴെത്തതിൽ ഉപ്പുള്ള സ്നാക്കുകളോ അമിതമായ ഉപ്പോ ഉൾപ്പെടുത്തിയാൽ കൂടുതലുള്ള സോഡിയം ഒഴിവാക്കുന്നതിനുവേണ്ടി ശരീരം കൂടുതൽ മൂത്രം ഉത്പാദിപ്പിക്കുന്നു. മൂത്രവിസർജനം ത്വരിതപ്പെടുത്തുന്നതിനുള്ള ഗുളികകൾ കഴിക്കുന്നവർക്കും ഇതേ പ്രശ്നമുണ്ടാകും. മറ്റുചിലരിൽ ഈ പ്രശ്നത്തിനുകാരണം 40 വയസ്സിനുശേഷം പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്നതാണ്. പ്രായം കൂടുമ്പോൾ ഇത് കൂടുതൽ സാധാരണവുമാണ്. ഇതുമൂലം മൂത്രം നിറയുന്നതിനുമുമ്പുതന്നെ മൂത്രസഞ്ചി അതിനെ പുറന്തള്ളുന്നു. രാത്രിയിൽ അല്പം മൂത്രം മൂത്രസഞ്ചിയിൽ എത്തിയാൽ പോലും അത് നിറഞ്ഞ തോന്നൽ ഉണ്ടാകുകയും അപ്പോൾ മൂത്രം ഒഴിക്കാൻ തോന്നുകയും ചെയ്യുന്നു. നിറഞ്ഞ ഗ്ലാസ്സിലേക്ക് കൂടുതൽ വെള്ളം ഒഴിക്കുമ്പോൾ അത് പുറത്തുപോകുന്നതുപോലെയുള്ള അവസ്ഥയാണിത്. പ്രമേഹം, അണുബാധകൾ, ഉറക്കത്തിനിടയിലെ ശ്വാസതടസ്സം, മൂത്രസഞ്ചിയുടെ അമിതപ്രവർത്തനം എന്നിവയും ഈ പ്രശ്നത്തിന് കാരണമാകാം.” , ഈ പ്രശ്നത്തിൽ കൂടുതൽ ഉൾക്കാഴ്ച ലഭിക്കാനായി ഡോ. ജയദേവൻ The Prevalence and Causes of Nocturia എന്ന ഒരു ഗവേഷണപ്രബന്ധവും പങ്കുവെച്ചു. പ്രസ്തുത പഠനത്തിലെ നിഗമനം ഇങ്ങനെയാണ് – “Nocturia അഥവാ രാത്രി ഉറക്കത്തിനിടയിൽ മൂത്രമൊത്രമൊഴിക്കൽ എല്ലാ ജനവിഭാഗങ്ങളിലും സാധാരണമായി കാണപ്പെടുന്നു. ഇത് ഏറ്റവും അധികം കാണപ്പെടുന്നത് പ്രായമായവരിലാണെങ്കിലും ചെറുപ്പക്കാരിലും വളരെ പ്രകടമാണ്. രോഗികളുടെ ഉറക്കം, ജീവിത ഗുണനിലവാരം, പൊതുവായ ആരോഗ്യം എന്നിവയെ നോക്ച്യൂറിയ എങ്ങിനെ ബാധിക്കുന്നുവെന്ന് ചികിത്സകന്മാർ ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ കാരണങ്ങൾ ബഹുവിധങ്ങളായതിനാൽ യഥാർത്ഥ കാരണം കണ്ടുപിടിക്കാൻ മൂത്രത്തിന്റെ ഫ്രീക്വന്സി – വോള്യം ചാർട്ട് ചികിത്സാനിര്ണയത്തെ സംബന്ധിച്ച് പ്രധാനമാണ്.” ഇനി പ്രസ്തുത വൈറൽ പോസ്റ്റിലെ ഹൃദ്രോഗത്തെയും ആസ്പിരിനെയും സംബന്ധിച്ച ഭാഗത്തിന്റെ സത്യാവസ്ഥ പരിശോധിക്കാനായി ഞങ്ങൾ കേരളത്തിൽ തിരുവനന്തപുരത്തെ കൺസൾട്ടിംഗ് കാര്ഡിയോളജിസ്റ്റ് ഡോക്ടർ മധു ശ്രീധരനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു, “ഈ പോസ്റ്റ് തെറ്റിദ്ധാരണാജനകമാണ്. വെള്ളവും ഹൃദയാഘാതവുമായി ബന്ധമൊന്നുമില്ല. മിക്കവർക്കും (വ്യത്യസ്ത താപനിലയിലോ ഈർപ്പനിലയിലോ ജോലി ചെയുന്നവരല്ലെങ്കിൽ)ദിവസം 1.5 – 2 വെള്ളം കുടിച്ചാൽ മതി. ഹൃദ്രോഗം പ്രാഥമികമായി തടയുന്ന നത്തിൽ ആസ്പിരിൻ ഒരു പങ്കുമില്ല.അതായത് ഹൃദ്രോഗം ഇല്ലാത്ത ഒരാൾ ഇത് കഴിക്കേണ്ടതില്ല/ കഴിക്കാൻ പാടില്ല. ആസ്പിരിൻ അമിത രക്തസ്രാവത്തിന് കാരണമാകുമെന്നതിനാൽ അതുകൊണ്ട് ഉണ്ടാകാവുന്ന ഗുണം ഹൃദ്രോഗികൾക്ക് ലഭ്യമാകുകയില്ല. നിങ്ങൾക്ക് ഹൃദയാഘാതം (പെട്ടെന്നുള്ള നെഞ്ച് വേദന) ഉണ്ടാകുകയാണെങ്കിൽ ആസ്പിരിൻ കഴിക്കുന്നത് സഹായകരമാകാം. എന്നാൽ അതിലും പ്രധാനം എത്രയും വേഗം ആശുപത്രിയിൽ എത്തുക എന്നതാണ്.” Mythbusters: Will Drinking Water Help With…? എന്ന ലേഖനത്തിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്: വിചിത്രമെന്നുപറയട്ടെ, #heartattack (ഹൃദയാഘാതം) ഡിസമ്പർ ആദ്യ വാരത്തിൽ ട്വിറ്ററിലും ട്രെൻഡിങ് ആയിട്ടുണ്ട്. ഇതിനെ തുറന്നുകാട്ടാനായി വിശ്വാസ് ന്യൂസ് സി എച്ച് ഡി ഗ്ലോബൽ ഗ്രൂപ്പിന്റെ സ്ഥാപകനും ഫിസിഷ്യനുമായ ഡോക്ടർ എഡ്മണ്ട് ഫെര്ണാണ്ടസിനെ ബന്ധപ്പെട്ടു. എഡ്വേർഡ് ആൻഡ് സൈന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡയറക്ടർ കൂടിയായ അദ്ദേഹത്തിന്റെ ആസ്പിരിനെയും ഹൃദ്രോഗത്തെയും കുറിച്ചുള്ള ട്വീറ്റ് ഡിസംബർ 4, 202-ന് വൈറലായിരുന്നു. “ചികിത്സാ സംബന്ധമായ തെറ്റായ വിവരങ്ങളെ നേരിടുക വളരെ വിഷമകരമാണ്. യഥാർത്ഥ വസ്തുതകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. തെറ്റായ വാർത്തകളെ അന്ധമായി പിന്തുടരരുത്. ആസ്പിരിനായാലും മറ്റുമരുന്നുകളായാലും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമേ ഉപയോക്കാവൂ.” ദൽഹി-മഥുര റോഡിലെ അപ്പോളോ ആശുപതിയിൽ കാർഡിയോ-വാസ്ക്കുലാർ സർജറി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. മുകേഷ് ഗോയലും ആസ്പിരിൻ ഉപയോഗത്തെക്കുറിച്ച് പ്രതികരിച്ചു :“ഒരു ഫിസിഷ്യന്റെ നിർദ്ദേശപ്രകാരം മാത്രമേ ഇത് ഉപയോഗിക്കാവൂ. ജീവൻ അപായമുണ്ടാക്കാവുന്നവിധം സ്വയം ചികിത്സ് നടത്തുന്നതിനേക്കാൾ മികച്ചത് ആശുപത്രിയിൽ അടിയന്തിര ചികിത്സ തേടുന്നതാണ്.” അമ്പരപ്പിക്കുന്ന മറ്റൊരു വസ്തുത ഈ വൈറൽ പോസ്റ്റ് അവരുടെ അവകാശവാദം തെളിയിക്കാനായി അമേരിക്കയിലെ മയോ ക്ലിനിക്കിലെ, ഡോ.വീരേന്ദ് സോമേഴ്സിനെ ഉദ്ധരിക്കുന്നുണ്ട്. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇത് അവാസ്തവമാണെന്ന് വിശ്വസ് ന്യൂസിന് ബോധ്യമായി. ഡോക്ടർ സോമേഴ്സും സെന്റ് ലൂയിസ് അമേരിക്കൻ ന്യൂസ്പേപ്പറിൽ ഫെബ്രുവരി 12, 2014 -ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഈ അവകാശവാദം തള്ളിക്കളയുന്നുണ്ട്. ജൂലൈ 29, 2008 -ലെ ജേർണൽ ഓഫ് ദി അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അദ്ദേഹവും എഴുതിയിട്ടുണ്ടെങ്കിലും അതിൽ വെള്ളവും ആസ്പിരിനും ഹൃദ്രോഗം തടയുമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.. ഈ പോസ്റ്റിൽ 911 (അമേരിക്കയിലെ എമർജൻസി നമ്പർ ) എന്നും ആസ്പിരിൻ എന്നും സൂചിപ്പിക്കുന്നതിനാൽ വിശ്വാസ് ന്യൂസ് ലോസ് ആഞ്ചലസ് ആസ്ഥാനമാക്കിയ പ്രമുഖ ഇന്ത്യൻ അമേരിക്കൻ കാര്ഡിയോഇളജിസ്റ്റ് ഡോക്ടർ ഹർവീന്ദർ സഹോതയെബന്ധപ്പെട്ടു. അദ്ദേഹമാണ് ‘സഹോത പെർഫ്യൂഷൻ ബലൂണ് ’ എന്നറിയപ്പെടുന്ന എഫ് എ ഡി അംഗീകൃത പെർഫ്യൂഷൻ ബലൂണ് ആഞ്ചിയോപ്ലാസ്റ്റി കണ്ടുപിടിച്ചത്. വിശ്വാസ് ന്യൂസ് ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വൈറൽ പോസ്റ്റിലെ അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞു., “ഒന്നാമതായി, രാത്രി ഉറക്കത്തിനിടയിൽ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത്, പ്രമേഹമോ പ്രോസ്റ്റേറ്റോ കാരണമാകാം. ഹൃദയാഘാതമുണ്ടായാൽ, മറ്റു വൈരുദ്ധ്യങ്ങളൊന്നുമില്ലെങ്കിൽ ആസ്പിരിൻ കഴിക്കുന്നത് സഹായകരമാകാം. എന്നാൽ ഏറ്റവും നല്ല കാര്യം ഒരു നല്ല കാര്ഡിയോളജിസ്റിനെക്കണ്ട് പരിശോധനക്ക് വിധേയമാകുകയും വേണ്ടതായ ടെസ്റ്റുകൾ നടത്തുകയും ചെയ്യുക എന്നതാണ്.” മാത്രമല്ല, ഇത്തരം സന്ദർഭങ്ങളിൽ എല്ലാ സർക്കാർ അംഗീകൃത സ്ഥാപനങ്ങളും പറയുന്നത് ഒരു അടിയന്തര ആരോഗ്യ പ്രശ്നമുണ്ടായാൽ നിങ്ങളുടെ അയൽക്കാരുടെ അടുത്തേക്കാണ് ഏറ്റവും അടുത്ത ആശുപത്രിയിലാണ് എത്തേണ്ടത് എന്നാണ്. സമൂഹമാധ്യമങ്ങളിൽ എത്രയധികം പങ്കുവെച്ച അറിവുകളും നിങ്ങളുടെ രക്ഷക്ക് എത്തുകയില്ല. ഈ ഫേസ്ബുക്ക് യൂസറുടെ സോഷ്യൽ സ്കാനിംഗിൽ അയാൾ താമസിക്കുന്നത് ഫിലിപ്പീൻസിലെ മനിലയിൽ ആണെന്നും അയാൾക്ക് 195 ഫോളോവേഴ്സ് ഉണ്ടെന്നും വ്യക്തമായി.. നിഗമനം : “രാത്രി കിടക്കുന്നതിനുമുമ്പ് വെള്ളം കുടിക്കുന്നതും ദിവസവും ആസ്പിരിൻ കഴിക്കുന്നതും ഹൃദ്രോഗം തടയും. ആസ്പിരിൻ കഴിക്കുന്നത് രാത്രിയാണെങ്കിൽ അത് മെച്ചപ്പെട്ട ഫലമുണ്ടാക്കും” എന്ന അവകാശവാദം തെളിയിക്കപ്പെടാത്തതും അവാസ്തവവുമാണ്. - Claim Review : രാത്രി കിടക്കുന്നതിനുമുമ്പ് വെള്ളം കുടിക്കുന്നതും ദിവസവും ആസ്പിരിൻ കഴിക്കുന്നതും ഹൃദ്രോഗം തടയും - Claimed By : ഫേസ്ബുക്ക് യൂസർ ഫാത്തിമ മറവില്ല - Fact Check : False Know the truth! If you have any doubts about any information or a rumor, do let us know! Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software