schema:text
| - Fact Check: ബംഗ്ലാദേശിലെ ഹിന്ദു കുട്ടികളുടെ അവസ്ഥ ചിത്രീകരിക്കുന്ന ചിത്രം എ ഐ – ഉപയോഗിച്ച് സൃഷ്ടിച്ചതാണ്
അന്വേഷണത്തിൽ, ഈ ചിത്രം വ്യാജമാണെന്നും എ ഐ ടൂളുകളുടെ സഹായത്തോടെ സൃഷ്ടിച്ചതാണെന്നും വിസ്വാസ് ന്യൂസ് കണ്ടെത്തി.
- By: Pallavi Mishra
- Published: Dec 16, 2024 at 01:23 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഹിന്ദു പുരോഹിതൻ ചിന്മയ് ദാസിൻ്റെ അറസ്റ്റിനും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ചൂഷണത്തിനും അക്രമത്തിനും പിന്നാലെ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. അതിനിടെ, “ബംഗ്ലാദേശി ഹിന്ദുക്കളെ രക്ഷിക്കൂ” എന്നെഴുതിയ പ്ലക്കാർഡ് പിടിച്ച് കരയുന്ന രണ്ട് കുട്ടികൾ കാണിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ പോരാട്ടങ്ങളുമായി നിരവധി ഉപയോക്താക്കൾ ഇതിനെ ബന്ധപ്പെടുത്തിക്കൊണ്ട് ചിത്രം വ്യാപകമായി പങ്കിടുന്നു.
അന്വേഷണത്തിൽ, ഈ ചിത്രം വ്യാജമാണെന്നും എ ഐ ടൂളുകളുടെ സഹായത്തോടെ സൃഷ്ടിച്ചതാണെന്നും വിസ്വാസ് ന്യൂസ് കണ്ടെത്തി.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഇൻസ്റ്റാഗ്രാം ഉപയോക്താവ് ‘narendramodi1777‘ (ആർക്കൈവ് ലിങ്ക്) 2024 ഡിസംബർ 3-ന് “ബംഗ്ലാദേശിലെ ‘ഹിന്ദുക്കളുടെ’ അവസ്ഥ” എന്ന അടിക്കുറിപ്പോടെ ഈ ചിത്രം പങ്കിട്ടു.
അന്വേഷണം:
ഈ പോസ്റ്റിൻ്റെ ആധികാരികത അന്വേഷിക്കാൻ, ഞങ്ങൾ ആദ്യം ചിത്രം സ്കാൻ ചെയ്തപ്പോൾ അതിൽ നിരവധി പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞു. ഉദാഹരണത്തിന്, പ്ലക്കാർഡ് പിടിച്ചിരിക്കുന്ന കുട്ടിയുടെ ഒരു കൈയിൽ ആറ് വിരലുകളാണുള്ളത്. കൂടാതെ, പ്ലക്കാർഡിൽ ‘ബംഗ്ലാദേശി’, ‘ഹിന്ദു’ എന്നീ വാക്കുകൾ അക്ഷരങ്ങൾ തെറ്റായി എഴുതിയിട്ടുണ്ട്. കുട്ടികളുടെ മുഖവും കൃത്രിമമായി കാണപ്പെടുന്നു, ഇത് ചിത്രം എഐ- സൃഷ്ടിച്ചതാണോ എന്ന സംശയം ഉയർത്തുന്നു.
എ ഐ ഇമേജ് ഡിറ്റക്ഷൻ ടൂൾ ആയ Hive moderation ഉപയോഗിച്ച് ഞങ്ങൾ ഈ ചിത്രം പരിശോധിച്ചു, ഇത് ചിത്രം എ ഐ- ജനറേറ്റ് ചെയ്യപ്പെടാനുള്ള 99.9% സാധ്യതയെ സൂചിപ്പിക്കുന്നു..
എഐ ഡിറ്റക്ഷൻ ടൂൾ Site Engine ഉപയോഗിച്ചും ഞങ്ങൾ ഈ ചിത്രം പരിശോധിച്ചു, ഇത് ചിത്രം AI- ജനറേറ്റ് ചെയ്തതിനുള്ള 99% സാധ്യത നിർണ്ണയിച്ചു.
എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വൈറൽ ചിത്രം സൃഷ്ടിച്ചതെന്ന് എ ഐ വിദഗ്ധൻ അൻഷ് മെഹ്റയും സ്ഥിരീകരിച്ചു.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ന് ബംഗ്ലാദേശ് സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. തൻ്റെ സന്ദർശന വേളയിൽ, ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹം ധാക്കയിൽ അറിയിക്കും. ബംഗ്ലാദേശിൻ്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി മുഹമ്മദ് തൗഹീദ് ഹുസൈനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വാർത്തയുടെ പൂർണരൂപം ഇവിടെ വായിക്കുക.
ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ ലേഖനങ്ങൾ വായിക്കുക.
narendramodi1777 എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവിന് ഏകദേശം 4 ലക്ഷം ഫോളോവേഴ്സ് ഉണ്ട്.
നിഗമനം: ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്കിടയിൽ കാണുന്ന കുട്ടികളുടെ ഈ ചിത്രം എ ഐ- ഉപയോഗിച്ച് സൃഷ്ടിച്ചതാണ്.
- Claim Review : ബംഗ്ലാദേശിലെ ഹിന്ദു കുട്ടികളുടെ അവസ്ഥ.
- Claimed By : narendramodi1777' എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ്
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
|