schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“പാലസ്തീൻ അനുകൂല മാർച്ച് നടത്തുന്നത് തലമുറകളായി പാലസ്തീനിൽ ജീവിക്കുന്ന ജൂത വിശ്വാസികൾ ആണ്,” എന്ന അവകാശവാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: മേക്കപ്പിന്റെ സഹായത്തോടെ വ്യാജ പരിക്കുകൾ ഉണ്ടാക്കുന്നതാണോയിത്?
ഞങ്ങൾ ഈ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളായി വിഭജിച്ചു. തുടർന്ന്, റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, 2021 ഏപ്രിൽ 17ന് WAFA News Agencyയുടെ ഫേസ്ബുക്ക് പേജിൽ നിന്നും ഒരു വീഡിയോ കിട്ടി. ആ വീഡിയോയുടെ 38 സെക്കൻഡ് മുതൽ 54സെക്കൻഡ് വരെയുള്ള ഭാഗത്ത് ഈ വീഡിയോ കാണാം.
“സയണിസത്തിനും ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനുമെതിരെ മത ജൂതന്മാർ ജറുസലേമിൽ പ്രകടനം നടത്തി,” എന്നാണ് വീഡിയോയുടെ അറബിയിലുള്ള തലക്കെട്ട് എന്ന് ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ സഹായത്തോടെ വിവർത്തനം ചെയ്തപ്പോൾ മനസ്സിലായി.
“സയണിസത്തിനും ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനുമെതിരെ ജറുസലേമിൽ “നറ്റോറി കാർട്ട” എന്ന പ്രസ്ഥാനത്തിലെ മത ജൂതന്മാർ പ്രകടനം നടത്തി, ഇസ്രായേൽ പതാക കത്തിക്കുകയും പാലസ്തീൻ പതാക ഉയർത്തുകയും ചെയ്യുന്നു,” എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള അറബിയിലുള്ള വിവരണം എന്ന് ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ സഹായത്തോടെ വിവർത്തനം ചെയ്തപ്പോൾ മനസ്സിലായി.
“സയണിസത്തിനും ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനുമെതിരെ മത ജൂതന്മാർ ജറുസലേമിൽ പ്രകടനം നടത്തി,” എന്ന തലക്കെട്ട് കൊടുത്ത്, 2021 ഏപ്രിൽ 16ന് WAFA News Agencyയുടെ യൂട്യൂബ് ചാനലിലും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
“സയണിസത്തെയും ഇസ്രായേൽ രാഷ്ട്രത്തിന്റെ സ്ഥാപനത്തെയും നിരാകരിക്കുന്ന ഓർത്തഡോക്സ് ജൂതന്മാരുടെ ഒരു കൂട്ടമാണ്, നറ്റോറി കാർട്ട (അരാമിക്: “നഗരത്തിന്റെ കാവൽക്കാർ”). മിശിഹായുടെ വരവോടെ മാത്രമേ യഥാർത്ഥ ഇസ്രായേലിനെ പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് നറ്റോറി കാർട്ട( Neturei Karta) വിശ്വസിക്കുന്നു,” എന്ന് ജ്യൂയിഷ് വിർച്വൽ ലൈബ്രറി എന്ന വെബ്സൈറ്റ് പറയുന്നു.
ഇതിൽ നിന്നെല്ലാം ജൂത വിഭാഗമായ നറ്റോറി കാർട്ടയുടെ പ്രവർത്തകർ 2021ൽ ജറുസലേമിൽ നടത്തിയപ് പ്രകടനമാണ് വൈറൽ വിഡിയോയിൽ എന്ന് മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് ഓസ്ട്രേലിയ പുറത്തിറക്കിയോ?
Sources
Facebook post by WAFA News Agency on April 17,2023
Youtube video by WAFA News Agency on April 16,2023
Article in Jewish Virtual Library Website
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
|