Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
യോഗി ആദിത്യനാഥ് ഗോമൂത്രം കുടിക്കുന്നതും പാൽ വെള്ളത്തിൽ ഒഴുക്കി കളയുന്നതുമായ രണ്ടു പടങ്ങളുടെ ഒരു കൊളാഷ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ‘മൂത്രം വായിലേക്കും പാൽ പുഴയിലേക്കും,’ എന്ന വിവരണത്തിനൊപ്പമാണ് പടം.
ഇവിടെ വായിക്കുക:Fact Check:ഒഡിഷ അപകടത്തിന് ശേഷം സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷഫീക്ക് ഒളിവിൽ പോയോ?
കൊളാഷിലെ ആദ്യ ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, അത് 2020ൽ ഗംഗ യാത്ര വേളയിൽ പ്രായഗരാജിൽ ഗംഗ ആരതി ചെയ്യുന്ന പടമാണ് എന്ന് ബോധ്യമായി. ബസന്ത് പഞ്ചമി ദിവസം നടത്തിയ ആ ഗംഗ ആരതിയുടെ പടം ജനുവരി 30,2020ൽ ദി വീക്ക് പ്രസിദ്ധീകരിച്ചതാണ്.
രണ്ടാമത്തെ ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ട്വിറ്ററിൽ 2017 ജനുവരി 12ന് തവ്ലീൻ സിംഗ് എന്ന മാധ്യമപ്രവർത്തക പോസ്റ്റ് ചെയ്തതാണ് എന്ന് ബോധ്യപ്പെട്ടു. ചിത്രം ഡിലീറ്റ് ചെയ്യപ്പെട്ടു. എന്നാൽ അതിനോടുള്ള പ്രതികരണങ്ങൾ ട്വീറ്ററിൽ ലഭ്യമാണ്.
2017 ജനുവരി 12ന് നുപൂർ ശർമ്മ ട്വിറ്ററിൽ കൊടുത്ത മറുപടിയിൽ നിന്നും യഥാർഥ ചിത്രത്തിൽ ഉള്ളത് പൈപ്പിൽ നിന്നും യോഗി വെള്ളം കുടിക്കുന്ന പടമാണ്. അതിൽ പൈപ്പിന്റെ ഭാഗം എഡിറ്റ് ചെയ്ത് അവിടെ പശുവിനെ ഒടിച്ചു വെച്ചു.
വൈറൽ ഫോട്ടോയിൽ ഉള്ള താടി വെച്ച് ചുവന്ന തലക്കെട്ടുള്ള ആളെ നൂപുർ ശർമ്മ ട്വീറ്റ് ചെയ്ത ഫോട്ടോയിലും കാണാം. പോരെങ്കിൽ നൂപുർ ശർമയുടെ ട്വീറ്റിൽ ഉള്ള വെളുത്ത വസ്ത്രം ധരിച്ച ആളുടെ ഷർട്ട് വൈറൽ ഫോട്ടോയിൽ ദൃശ്യമാണ്.
ഈ ചിത്രം ട്വീറ്റ് ചെയ്ത മാധ്യമ പ്രവർത്തകയ്ക്കെതിരെ നടപടി എടുക്കുമെന്ന് യുപി പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ 2017 ജനുവരി 12ന് അറിയിക്കുകയും ചെയ്തിരുന്നു.
ഇതിൽ നിന്നെല്ലാം ഇപ്പോൾ വൈറലായിരിക്കുന്ന പശുവിൽ നിന്നും നേരിട്ട് ഗോമൂത്രം കുടിക്കുന്ന യോഗിയുടെ പടം എഡിറ്റഡാണ് എന്ന് വ്യക്തമാവും.
ഇവിടെ വായിക്കുക: Fact Check: നേഴ്സിംഗ് കൗൺസിൽ ബിഎസ്സി നേഴ്സിംഗ് എംബിബിഎസിന് തുല്യമാക്കിയോ?
Sources
Tweet by Nupur Sharma on January 12,2017
Tweet by UP Police on January 12,2017
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.