schema:text
| - Fact Check: വൈറൽ ചിത്രം പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ഹെൻറി കിസിംഗറിനെ ജോർജ്ജ് സോറോസായി തെറ്റിദ്ധരിച്ചു
വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറലായ പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തി. മോദിയോടൊപ്പമുള്ള മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറിനെ ജോർജ്ജ് സോറോസ് എന്ന് തെറ്റായി കരുതുകയായിരുന്നു.. യഥാർത്ഥ ചിത്രം 2019 ൽ പ്രധാനമന്ത്രി മോദി തൻ്റെ എക്സ് ഹാൻഡിൽ പങ്കിട്ടു.
- By: Ashish Maharishi
- Published: Dec 26, 2024 at 05:50 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : അമേരിക്കൻ വ്യവസായി ജോർജ്ജ് സോറോസും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണത്തെ തുടർന്ന് അടുത്തിടെ പാർലമെൻ്റിൽ കാര്യമായ ബഹളം ഉണ്ടായിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ചിത്രം വൈറലാകുന്നത്. ഫോട്ടോയിൽ, അദ്ദേഹം ഒരു വ്യക്തിയോട് സംസാരിക്കുന്നത് കാണാം, പ്രധാനമന്ത്രി മോദിക്കൊപ്പമുള്ളയാൾ ജോർജ്ജ് സോറോസ് ആണെന്ന് വിമർശകർ അവകാശപ്പെടുന്നു.
വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വൈറലായ പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തി. മോദിയോടൊപ്പമുള്ള മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറിനെ ജോർജ്ജ് സോറോസ് എന്ന് തെറ്റായി കരുതുകയായിരുന്നു.. യഥാർത്ഥ ചിത്രം 2019 ൽ പ്രധാനമന്ത്രി മോദി തൻ്റെ എക്സ് ഹാൻഡിൽ പങ്കിട്ടു.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
2024 ഡിസംബർ 15-ന് ഫേസ്ബുക്ക് ഉപയോക്താവ് PKR, “രാഹുൽ ഗാന്ധി – ജോർജ്ജ് സോറോസുമായി ഗൂഢാലോചന നടത്തുന്ന ഏറ്റവും ഉയർന്ന നിലയിലുള്ള രാജ്യദ്രോഹി” എന്ന അടിക്കുറിപ്പോടെ ഒരു ഫോട്ടോ പങ്കിട്ടു.
വൈറലായ പോസ്റ്റിൻ്റെ ഉള്ളടക്കം പദാനുപദമായി ഇവിടെ പുനർനിർമ്മിച്ചിരിക്കുന്നു. പല ഉപയോക്താക്കളും ഇത് ശരിയാണെന്ന് വിശ്വസിച്ച് ഷെയർ ചെയ്യുന്നുണ്ട്. പോസ്റ്റിൻറെ ആർക്കൈവ് ചെയ്ത പതിപ്പ് നിങ്ങൾക്ക് ഇവിടെ കാണാം..
അന്വേഷണം:
പ്രധാനമന്ത്രി മോദിയുടെ വൈറലായ ചിത്രത്തിന് പിന്നിലെ സത്യം കണ്ടെത്താൻ വിശ്വസ് ന്യൂസ് ഗൂഗിൾ ലെൻസ് ടൂൾ ഉപയോഗിച്ചു. പ്രാഥമിക അന്വേഷണത്തിൽ പ്രധാനമന്ത്രി മോദിയുടെ ഒരു പഴയ പോസ്റ്റ് ഞങ്ങൾ കണ്ടെത്തി.2019 ഒക്ടോബർ 22-ലെ ഈ പോസ്റ്റിൽ, ഇംഗ്ലീഷിൽ ഒരു അടിക്കുറിപ്പോടെ വൈറലായ ചിത്രം പങ്കിട്ടു, “ഹെൻറി കിസിംഗറെ കണ്ടതിൽ സന്തോഷമുണ്ട്. അന്താരാഷ്ട്ര രാഷ്ട്രീയത്തിലും നയതന്ത്രത്തിലും അദ്ദേഹം ചരിത്രപരമായ സംഭാവനകൾ നൽകിയിട്ടുണ്ട്.”
അന്വേഷണത്തിൽ , ഹെൻറി കിസിംഗർ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണെന്ന് ഞങ്ങൾ കണ്ടെത്തി.2023 നവംബറിൽ നൂറിനടുത്ത് വയസ്സുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു. ദി ഹിന്ദുവിൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, 1923 മെയ് 27 ന് ജർമ്മനിയിലെ ഫർത്തിൽ ജനിച്ച ഹെൻറി കിസിംഗർ 1938-ൽ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് മാറി..
ജോർജ്ജ് സോറോസിനെപറ്റി അന്വേഷിച്ചപ്പോൾ, അദ്ദേഹം 1930-ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച ഒരു അമേരിക്കൻ വ്യവസായിയാണെന്ന് ഞങ്ങൾ കണ്ടെത്തി. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയിലാണ് സോറോസ്. സമ്പന്നമായ ഒരു യഹൂദ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിൻ്റെ കുടുംബം നാസി അധിനിവേശ ഹംഗറിയിൽ നിന്ന് പലായനം ചെയ്യുകയും 1947-ൽ ബ്രിട്ടനിൽ എത്തുകയും ചെയ്തു.Jagran.com ൻ്റെ റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടനിലെത്തിയ ശേഷം അദ്ദേഹം ലണ്ട ൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ചു.
അന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ, ദൈനിക് ജാഗ്രനിൽ അന്താരാഷ്ട്ര കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മുതിർന്ന പത്രപ്രവർത്തകൻ ജെ.പി.രഞ്ജനുമായി ഞങ്ങൾ ബന്ധപ്പെട്ടു. വൈറലായ ചിത്രം അദ്ദേഹവുമായി പങ്കുവെച്ചപ്പോൾ ഫോട്ടോയിൽ പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള വ്യക്തി ജോർജ്ജ് സോറോസ് അല്ല, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അവസാനമായി, വ്യാജ അവകാശവാദം ഉന്നയിക്കുന്ന ഉപയോക്താവിൻ്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു, അയാൾക്ക് ഏകദേശം 5,000 ഫോളോവേഴ്സ് ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. ഈ അക്കൗണ്ട് 2015 ജൂണിൽ സൃഷ്ടിച്ചതാണ്. കൂടാതെ ഉപയോക്താവ് പട്നയിലെ താമസക്കാരനാണെന്നും മനസ്സിലായി..
നിഗമനം: പ്രധാനമന്ത്രി മോദിയുടെയും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറിൻ്റെയും പഴയ ഫോട്ടോ തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യുന്നതായി വിശ്വാസ് ന്യൂസിൻറെ അന്വേഷണത്തിൽ കണ്ടെത്തി.
- Claim Review : ജോർജ് സോറോസിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി.
- Claimed By : എഫ് ബി യുസർ PKR
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
|