About: http://data.cimple.eu/claim-review/a5b12b160f25ac73de6d9005479384ed61858218d9528dc5eb61e956     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ പദ്ധതി ഏപ്രിൽ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക നഗരം എന്ന പദവിയിലേക്ക് ഇതോടെ കൊച്ചി മാറി. കൊച്ചി വാട്ടർ മെട്രോ കേന്ദ്രസർക്കാർ പദ്ധതിയാണെന്നും 819 കോടി രൂപ കേന്ദ്രസർക്കാർ പദ്ധതിക്കായി ചെലവഴിച്ചെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ അവകാശവാദത്തോടൊപ്പം ബിസിനസ് ലൈനിൻ്റെ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ ലിങ്കും ചേർത്തിട്ടുണ്ട്. “കൊച്ചി വാട്ടർ മെട്രോ ആകെ ചിലവ് ₹1137 cr. കേന്ദ്ര വിഹിതം> ₹819 cr KFW ലോൺ (ജർമൻ കമ്പനി) ₹765cr കേരള വിഹിതം =0000 819+765 = (1584 - 1137)= ₹447 കോടി സ്വാഹ. കമ്മികൾ തള്ളുന്നത് - കൊച്ചി വാട്ടർ മെട്രോ ചിലവ് മൊത്തം കേരളമാണ് വഹിക്കുന്നത്.” - എന്ന പോസ്റ്റ് ഇവിടെ വായിക്കാം. കൊച്ചി വാട്ടർ മെട്രോ പദ്ധതിക്ക് കേന്ദ്രം പണം മുടക്കുന്നില്ലെന്നും ജർമ്മൻ വായ്പ അടക്കമുള്ള 1136.83 കോടി രൂപ സംസ്ഥാനമാണ് ചെലവഴിക്കുന്നതെന്നും ഇന്ത്യാ ടുഡേ ആൻ്റി ഫേക് ന്യൂസ് വാർ റൂം (AFWA) കണ്ടെത്തി. AFWA അന്വേഷണം നൂറ് പേർക്ക് യാത്ര ചെയ്യാവുന്ന 8 ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോയുടെ ഭാഗമായി ഇപ്പോൾ പ്രവർത്തനം ആരംഭിച്ചത്. പദ്ധതി പൂർണമാകുന്നതോടെ 10 ദ്വീപുകളിലെ 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും. പോസ്റ്റുകള്ക്കൊപ്പം പ്രചരിക്കുന്ന ബിസിനസ് ലൈന് വാര്ത്തയെപ്പറ്റിയാണ് ഞങ്ങള് ആദ്യം പരിശോധിച്ചത്. ഓണ്ലൈനില് 2019 ഒക്ടോബര് 18 ന് പ്രസിദ്ധീകരിച്ച വാര്ത്തയില് പറയുന്നത് കൊച്ചി വാട്ടര് മെട്രോ പദ്ധതിക്ക് കേന്ദ്ര സര്ക്കാര് 819 കോടി രൂപയുടെ പാരിസ്ഥിതിക അനുമതി നല്കിയെന്നാണ്. അതായത്, കേന്ദ്രം പണം മുടക്കുന്നുവെന്നല്ല, അനുമതി നല്കിയെന്നാണ്. പദ്ധതിക്ക് ക്ലിയറൻസ് നൽകിയതിനെ കുറിച്ചുള്ള വാർത്തയാണ് 819 കോടി രൂപ കേന്ദ്രം പദ്ധതിക്ക് പണമനുവദിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊച്ചി വാട്ടര് മെട്രോയ്ക്ക് കേന്ദ്ര - സംസ്ഥാന സര്ക്കാരുകള് വകയിരുത്തിയ തുക സംബന്ധിച്ചാണ് അടുത്തതായി അന്വേഷിച്ചത്. കീവേര്ഡുകള് ഉപയോഗിച്ച് തിരഞ്ഞപ്പോള് ലഭിച്ച വാര്ത്തകളില് നിന്ന് സംസ്ഥാന സർക്കാരും ജർമ്മൻ വികസന ബാങ്കായ Kreditanstalt für Wiederaufbau (KfW) ൽ നിന്നുള്ള വായ്പയുമാണ് പദ്ധതിയുടെ നിക്ഷേപമെന്ന് മനസിലാക്കാനായി. KfW ബാങ്കിൻ്റെ വെബ്സൈറ്റിൽ 2016 ജൂലൈ 27 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ് റിലീസിൽ കൊച്ചി വാട്ടർ മെട്രോ പദ്ധതിക്ക് വായ്പ അനുവദിച്ച വിവരം വ്യക്തമാക്കിയിട്ടുണ്ട്. 85 മില്യൺ യൂറോ ഇന്ത്യൻ സംസ്ഥാനമായ കേരളം വഴി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് നൽകുമെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. കൊച്ചി വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട വാർത്തകളും ഞങ്ങൾ പരിശോധിച്ചു. ഇതിലും കേന്ദ്രസർക്കാർ പദ്ധതിക്കായി നേരിട്ട് പണം മുടക്കുന്നതായി പരാമർശമില്ല. എന്നാൽ അന്താരാഷ്ട്ര ഏജൻസിയിൽ നിന്ന് സംസ്ഥാനത്തിന് വായ്പ ലഭിക്കാൻ കേന്ദ്രസർക്കാർ ഗ്യാരൻ്റി നൽകിയതായി വാർത്തകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ആറുവർഷം മുൻപ് വരെ സംസ്ഥാനങ്ങൾക്ക് നേരിട്ട് മറ്റ് രാജ്യങ്ങളിൽ നിന്ന് വായ്പകൾ സ്വീകരിക്കാൻ സാധിക്കില്ലായിരുന്നു. എന്നാൽ 2017 ഏപ്രിൽ 19ന് കേന്ദ്ര സർക്കാർ ഇതിൽ ഇളവുകൾ വരുത്തി ഉത്തരവിറക്കി. ഇതോടെ സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള സാമ്പത്തിക ഭദ്രതയുള്ള സ്ഥാപനങ്ങൾക്ക് പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ പൂർത്തീകരണത്തിനായി അന്താരാഷ്ട്ര ഏജൻസികളെ നേരിട്ട് സമീപിക്കാം. വായ്പകൾക്കുമേൽ അതതുസംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ജാമ്യം (കൗണ്ടർ ഗ്യാരൻ്റി) നിൽക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2019-ൽ നൽകിയ പാരിസ്ഥിതിക അനുമതിയിൽ 819 കോടി രൂപയുടെ പദ്ധതിയാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഈ വർഷം പ്രസിദ്ധീകരിച്ച സാമ്പത്തിക സർവേയിൽ പദ്ധതി തുക 1064.83 കോടി രൂപയായി ഉയർത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം KfW ബാങ്കിൽ നിന്നും 908.76 രൂപ വായ്പയെടുക്കും. മിച്ചം വരുന്ന 156.07 കോടി സംസ്ഥാന സർക്കാരിൻ്റെ നിക്ഷേപമാണ്. പദ്ധതിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറിയുന്നതിനായി കൊച്ചി വാട്ടർ മെട്രോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ സാജൻ ജോണുമായി ഞങ്ങൾ സംസാരിച്ചു. “കൊച്ചി വാട്ടർ മെട്രോ പൂർണമായും സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണ്. ജർമ്മൻ ബാങ്കായ KfW ൽ നിന്ന് വായ്പയും സ്വകാര്യ പങ്കാളിത്തവും സംസ്ഥാന സർക്കാരിൻ്റെ നിക്ഷേപവുമാണ് വാട്ടർ മെട്രോയ്ക്കുള്ളത്. ആകെ 1136.83 കോടി രൂപയുടേതാണ് പദ്ധതി. വാട്ടർ മെട്രോയുടെ നടത്തിപ്പിനും മെയിൻ്റനൻസിനും വേണ്ടി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഇതിൽ പ്രധാന നിക്ഷേപകരായ സംസ്ഥാന സർക്കാരിന് 74 ശതമാനം ഓഹരിയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനം ഓഹരിയുമാണ് ഉള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്കാളിത്തമുള്ള സ്ഥാപനമാണ് കെഎംആർഎൽ. എന്നാൽ കെഎംആർഎൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് വേണ്ടി പണം മുടക്കിയിട്ടില്ല. കേന്ദ്ര സർക്കാരിൻ്റെ ഫണ്ടും പദ്ധതിയിലില്ല. 26% ഓഹരിയുടെ ഉടമസ്ഥാവകാശം കൊച്ചി മെട്രോ ലിമിറ്റഡ് കമ്പനിക്ക് മാത്രമായിരിക്കും. അതേസമയം കൊച്ചി വാട്ടർ മെട്രോയുടെ എക്സിക്യൂഷൻ ഓഫ് ഓപ്പറേഷൻ നിർവഹിക്കുന്നത് കെഎംആർഎല്ലാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി യാഥാർഥ്യമാക്കാൻ കെഎംആർഎൽ ആണ് ജർമ്മൻ വികസന ബാങ്കിൽ നിന്ന് വായ്പയെടുത്തിരിക്കുന്നത്. എന്നാൽ വായ്പ തിരിച്ചടയ്ക്കുന്നത് സംസ്ഥാന സർക്കാർ ആയിരിക്കും.”- അദ്ദേഹം പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർണമായും കേരള സർക്കാരിൻ്റേതാണെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വാട്ടർ മെട്രോയ്ക്ക് കേന്ദ്ര സർക്കാർ ഫണ്ട് നൽകില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിന് കെഎംആർഎല്ലിന് തടസ്സങ്ങളില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചതായി സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് തൻ്റെ ഫേയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി വാട്ടർ മെട്രോ പദ്ധതിയിൽ കേന്ദ്ര സർക്കാർ പണം മുടക്കിയിട്ടില്ലെന്നും ഇത് പൂർണമായും സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണെന്നും വ്യക്തം. കൊച്ചി മെട്രോയിൽ 819 കോടിയുടെ കേന്ദ്രവിഹിതം, സംസ്ഥാന സർക്കാരിൻ്റെ വിഹിതം പൂജ്യം കൊച്ചി വാട്ടർ മെട്രോ പദ്ധതിയിൽ കേന്ദ്ര സർക്കാർ പണം മുടക്കിയിട്ടില്ല. ഇത് പൂർണമായും സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software