schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗംബർ കാമത്ത് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുന്നു എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.”ജയിച്ചാൽ ബി.ജെ.പിയിൽ ചേരില്ലാ എന്ന് സ്ഥാനാർത്ഥികളെ കൊണ്ട് സത്യം ചെയ്യിപ്പിച്ച ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് ബി.ജെ.പിയിൽ ചേർന്നു.ചിരിക്കാൻ വരട്ടെ. കെ.വി. തോമസിനെതിരെ നടപടിയെടുക്കാൻ പോകുന്ന അച്ചടക്ക സമിതിയിലെ അംഗം കൂടിയായിരുന്നു അദ്ദേഹം,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.
ശ്രീരാജ് കാന്താലോട്ട് റെഡ് ആർമി എന്ന ഐഡി M Swaraj – യുവതയുടെ അഭിമാനം എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് 991 ഷെയറുകൾഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
Subash Kambalath Subran എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 25 ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ കണ്ടു.
Ajmal Majeed എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 17 ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ കണ്ടു.
കീ വേർഡ് സെർച്ച് ചെയ്തപ്പോൾ കാമത്ത് ബി.ജെ.പിയിലേക്ക് പോയേക്കും എന്ന തരത്തിൽ വാർത്ത മാധ്യമങ്ങളിൽ വന്നിട്ടുണ്ട് എന്ന് മനസിലായി. ഗോവയില് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപിയിൽ ചേര്ന്നാല് കാമത്തിനെ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില് വൈദ്യുതി മന്ത്രിയാക്കാനാണ് ബിജെപി തീരുമാനം എന്ന തരത്തിൽ വാർത്ത വന്നിരുന്നു. നിലവില് മാര്ഗോ എംഎല്എയായ കാമത്ത് ഇതാദ്യമായല്ല ബിജെപിയില് ചേരുന്നത്. 1994ല് കോണ്ഗ്രസ് വിട്ട് ബിജെപിയില് ചേര്ന്ന കാമത്ത് രണ്ട് തെരഞ്ഞെടുപ്പുകളെ നേരിടുകയും വിജയിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രചരണം.
എന്നാൽ തുടർന്നുള്ള തിരച്ചിലിൽ താൻ ബി.ജെ.പിയിൽ ചേരാൻ പോകുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണ് എന്ന് കാമത്ത് തന്നെ വ്യക്തമാക്കുന്ന വാർത്തകൾ കിട്ടി. ഏപ്രിൽ 9 ലെ ഹെറാൾഡ് ഗോവ റിപ്പോർട്ട് ചെയ്യുന്നത്,ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തോട് കാമത്ത് പൊട്ടിത്തെറിച്ചുവെന്നാണ്. ഏപ്രിൽ 6ലെ ക്വിൻറ് റിപ്പോർട്ട് ചെയ്യുന്നത്,”ബിജെപിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന്,” കാമത്ത് പറഞ്ഞതായാണ്. തന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള വാർത്തയെ,കാമത്ത് “അഭ്യൂഹം എന്ന് വിശേഷിപ്പിച്ചു,” എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഏപ്രിൽ 7ന് പ്രസിദ്ധപ്പെടുത്തിയ വാർത്തയിൽ പറയുന്നത്.
പോരെങ്കിൽ, ഗുജറാത്തിലെ കോൺഗ്രസ്സ് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിൽ പ്രതിഷേധിക്കാൻ ഗോവയിൽ കോൺഗ്രസ്സ് സംഘടിപ്പിച്ച മീറ്റിംഗിൽ ദിഗംബർ കാമത്ത് പങ്കെടുത്തതിന്റെ വാർത്ത ബിസിനസ്സ് സ്റ്റാൻഡേർഡ് കൊടുത്തിട്ടുണ്ട്.
“പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയത് അന്വേഷിക്കാൻ കോൺഗ്രസ്സ് അച്ചടക്ക സമിതിയെ ചുമതപ്പെടുത്തിയിരുന്നു. കെ വി തോമസിനെ പുറത്താക്കേണ്ടതില്ലെന്നും പദവികളിൽ നിന്നൊഴിവാക്കണമെന്നും എന്നും താക്കീത് ചെയ്യാണമെന്നും” അച്ചടക്ക സമിതി ശുപാർശ ചെയ്തു. “ഈ സമിതിയിൽ ദിഗംബര കാമത്ത് അംഗമാണ്,” എന്നാണ് പോസ്റ്റിലെ മറ്റൊരു വാദം.
നവംബർ 19 2019ലെ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം,” എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയിൽ അംബിക സോണി, താരിഖ് അൻവർ ജയ് പ്രകാശ് അഗർവാൾ, ഡോ. ജി പരമേശ്വർ എന്നിവരാണ് അംഗങ്ങൾ.” കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം,“എ.കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയിൽ അംബിക സോണി, താരിഖ് അൻവർ (മെംബർ സെക്രട്ടറി), ജയ് പ്രകാശ് അഗർവാൾ, ഡോ. ജി പരമേശ്വർ എന്നിവരാണ് അംഗങ്ങൾ.”
വായിക്കാം: ഇറ്റലിയിലെ പെറുഗ്വിയയിൽ ഇലക്ട്രിക് ബസ് പൊട്ടിത്തെറിച്ചുവെന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്
ഗോവയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ദിഗംബർ കാമത്ത് ബി.ജെ.പിയിൽ ചേർന്നുവെന്ന പ്രചരണവും കെ.വി. തോമസിനെതിരെ നടപടിയെടുക്കാൻ പോകുന്ന അച്ചടക്ക സമിതിയിലെ അംഗമായിരുന്നു അദ്ദേഹം എന്ന പ്രചാരണവും തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News report in Herald Goa
AICC Website
News report in Hindustan Times
News report in Times of India
News report in Business Standard
News report in The Quint
News report RDX Goa Goa News
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|