schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
ഫേസ്ബുക്ക് അൽഗോരിതം മാറിയെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. ഇനി മുതൽ നിങ്ങളുടെ എല്ലാ സുഹൃത്തുകൾക്കും പോസ്റ്റ് കാണാൻ കഴിയില്ലെന്നും ആ പോസ്റ്റുകൾ അവകാശപ്പെടുന്നു.
“പുതിയ ഫേസ്ബുക്ക് അൽഗോരിതം നിയമങ്ങൾ മറികടന്ന് നമുക്ക് പരസ്പരം ബന്ധപ്പെടാനും തുടർന്ന് സൗഹൃദം കാത്തു സൂക്ഷിക്കാനും സാധ്യമാകുകയുള്ളൂ. (5000നടുത്ത് ഫ്രണ്ട്സ് ഉണ്ടെങ്കിലും 100ൽ താഴെ മാത്രമേ ആളുകൾ പോസ്റ്റുകൾ കാണുന്നുള്ളൂ. അതിനെയൊന്നു മറികടക്കാൻ സഹിയിക്കുമല്ലോ.)
“ഞാൻ ഫേസ്ബുക്കിൽ നിങ്ങളെ ഫോളോ ചെയ്താൽ, നിങ്ങളുടെ എല്ലാ പോസ്റ്റുകളും എനിക്ക് കാണാനും വായിക്കാനും കഴിയുമായിരുന്നു , എന്നാൽ പുതിയ ഫേസ്ബുക്ക് നിയമങ്ങൾ അതിനെ തടഞ്ഞിരിക്കുന്നു. നിങ്ങളുടെ ന്യൂസ് ഫീഡിൽ ഇപ്പോൾ കുറച്ച് ആളുകളിൽ നിന്നുള്ള പോസ്റ്റുകൾ മാത്രമേ കാണാനാകൂ, ഏതാണ്ട് 25 സുഹൃത്തുക്കളുടെ മാത്രം.
“എന്തെന്നാൽ നിങ്ങളുടെ ന്യൂസ് ഫീഡിൽ ഫേസ്ബുക്ക് ഒരു പുതിയ നിയമസംഹിത ഉപയോഗിക്കുന്നു. അതിനാൽ 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്. അത് കാരണം നിങ്ങളുടെ പോസ്റ്റ് ആരൊക്കെ വായിക്കണമെന്ന് അവരുടെ സിസ്റ്റം തിരഞ്ഞെടുക്കുന്നു. എന്നിരുന്നാലും, എന്റെ സുഹൃത്തുക്കളെയും, ഫോളോവേഴ്സിനെയും ഞാൻ തന്നെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു.
“നിങ്ങൾ ഈ പോസ്റ്റ് വയിക്കുന്നുവെങ്കിൽ ദയവായി നിങ്ങൾ ഒരു ഹ്രസ്വ അഭിപ്രായം നൽകൂ, ഒരു “ഹലോ”, ഒരു സ്റ്റിക്കർ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട എന്തും. അപ്പോൾ എൻറെ വാർത്താ ഫീഡിൽ നിങ്ങൾ വീണ്ടും ദൃശ്യമാകും,” എന്നാണ് പോസ്റ്റ് പറയുന്നത്.
Vs Achuthanandan fans എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 27 ഷെയറുകൾ ഉണ്ടായിരുന്നു.
Anasbi Kerala എന്ന ഐഡി സാക്ഷി എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 15 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കണ്ടപ്പോൾ Abdul Nasar B IAS എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 14 ഷെയറുകൾ ഉണ്ടായിരുന്നു.
പവിത്രൻ. വി.എം എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 14 ഷെയറുകൾ ഉണ്ടായിരുന്നു.
Madhu Omalloor എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 12 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ ഫേസ്ബുക്ക് അൽഗോരിതം എന്ന് കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ജനുവരി 7,2020ലെ കേരള പോലീസിന്റെ ഒരു പോസ്റ്റ് കിട്ടി. അത് അക്കാലത്തും ഈ പോസ്റ്റ് വൈറലായിരുന്നു എന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി.
“എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ, എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകൾ കണ്ടില്ലേ? ഉള്ള സുഹൃത്തുക്കൾ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫേസ്ബുക്ക് അൽഗോരിതം മാറ്റിയത്രേ. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ കഴിയൂ എന്നും. പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് അല്ലെങ്കിലും കാണാൻ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫേസ്ബുക്ക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് ഫേസ്ബുക്ക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുന്നു. “Facebook Algorithm Hoax” എന്ന് സെർച്ച് ചെയ്താൽ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയും. അതിനാൽ ഇത്തരം കോപ്പി പേസ്റ്റ് ഇടുന്നതിന് മുൻപ് ശ്രദ്ധിക്കൂ,” എന്നാണ് കേരളാ പോലീസിന്റെ പോസ്റ്റിന്റെ ഉള്ളടക്കം.
“Facebook Algorithm Hoax,” എന്ന് തുടർന്ന് ഞങ്ങൾ കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ about.fb.comൽ നിന്നും ഫെബ്രുവരി 9,2019 ലെ ഒരു ലേഖനം കിട്ടി.അതിൽ ഈ പ്രചരണം വ്യാജമാണ് എന്ന് ഫേസ്ബുക്കും വ്യക്തമാക്കുന്നു. നിങ്ങൾ കൂടുതൽ സംവദിക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റുകൾ ഫീഡിൽ നിന്നും മനസിലാക്കി അത്തരം പോസ്റ്റുകൾ നിങ്ങളുടെ ഫീഡിൽ കൂടുതൽ ലഭ്യമാക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത് എന്ന് ഈ ലേഖനത്തിൽ വ്യക്തമാക്കുന്നു.
വായിക്കുക:പെൺകുട്ടിയുടെ മൃതദേഹം ഉള്ള സ്യൂട്ട്കേസുമായി പിടികൂടിയ ആളുടെ വീഡിയോയ്ക്ക് ലൗ ജിഹാദുമായി ബന്ധമില്ല
ഫേസ്ബുക്ക് അൽഗോരിതം 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത് എന്ന പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook Post by Kerala Police on January 7,2020
Article in about.fb.com on February 9,2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|