About: http://data.cimple.eu/claim-review/b6b629112a4ac6522ada3e8f39c6b534c2af151e1a28987fe8cf9ac8     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • തൃശൂര് മെഡിക്കല് കോളെജിലെ വിദ്യാര്ഥികളായ ജാനകി ഓംകുമാറും നവീന് കെ.റസാഖും റാസ്പുടിന് ഡാന്സിലൂടെ സോഷ്യല് മീഡിയയില് താരങ്ങളായവരാണ്. 30 സെക്കന്റ് മാത്രം നീണ്ടു നില്ക്കുന്ന നൃത്തച്ചുവടുകള് അവരെ വിവാദങ്ങളിലേക്കും നയിച്ചിരുന്നു. ഹിന്ദു പെണ്കുട്ടിയായ ജാനകി മുസ്ലീം യുവാവായ നവീനൊപ്പം നൃത്തം ചെയ്ത് ജിഹാദിയായി മാറുന്നുവെന്ന ആരോപണമാണ് സോഷ്യല് മീഡിയയില് ഉയര്ന്നത്. ടിവി ചാനലുകളില് ഉള്പ്പെടെ നിരവധി വേദികളില് ഇതേ റാസ്പുടിന് ഡാന്സ് അവതരിപ്പിച്ചാണ്് ഈ ആരോപണത്തെ അവര് മറികടന്നത്. എന്നാല് ജാനകി വീണ്ടും 'ജിഹാദി' വിവാദത്തില് അകപ്പെട്ടിരിക്കുകയാണ്. SQIL എന്ന സംഘടനയുടെ വെബിനാറില് പങ്കെടുത്തതാണ് ഇത്തവണ ജാനകിയ്ക്ക് എതിരെ സോഷ്യല് മീഡിയ പ്രചാരണത്തിന് കാരണം. 'ജിഹാദി സംഘടന ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് (SIO) യുടെ ഏറ്റവും പുതിയ ഐറ്റം ആണ് ഈ സ്റ്റഡി സെന്റര് ..... ബ്രാന്റ് അംബാസിഡര് ആണെങ്കില് റാസ്പുട്ടിന് ഫെയിം ജാനകി' എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം. എന്നാല് പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. എസ് ഐ ഒ സംഘടിപ്പിച്ച പരിപാടിയിലല്ല ജാനകി പങ്കെടുത്തത്. സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള് AFWA അന്വേഷണം SQIL(Scientific Quest for Ideal Learning) എന്ന സംഘടനയെക്കുറിച്ചും അവര് നടത്തിയ പരിപാടികളെക്കുറിച്ചും ഞങ്ങള് അന്വേഷിച്ചു. SQIL ഒരു സ്വതന്ത്ര ശാസ്ത്ര കൂട്ടായ്മയാണ്. ഹൈസസ്കൂള് തലം മുതലുള്ള മലയാളി വിദ്യാര്ഥികള്ക്ക് ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിനായി പ്രീമിയര് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്ഥികള് തുടക്കമിട്ട ഒരു സംഘടനയാണിത്. ശാസ്ത്ര പ്രാധാന്യമുള്ള വിഷയങ്ങളില് ചര്ച്ചകള്, വെബിനാറുകള് തുടങ്ങിയവ സ്കില് സംഘടിപ്പിക്കുന്നുണ്ട്. ഒറ്റയ്ക്കും മറ്റു സംഘടനകളുമായി ചേര്ന്നും നടത്തിയ നിരവധി പ്രോഗ്രാമുകളുടെ പോസ്റ്ററുകളും വീഡിയോകളും സ്കില് അവരുടെ ഫേസ്ബുക്ക് പേജില് പങ്കുവച്ചിട്ടുണ്ട്. മെയ് 30ന് മെഡിക്കല് വിദ്യാര്ഥികള്ക്കായി സ്കില് സംഘടിപ്പിച്ച ഓറിയെന്റേഷന് പ്രോഗ്രാമാണ് ഇപ്പോള് വിവാദത്തിന് ഇടയാക്കിയത്. റാസ്പുടിന് ഡാന്സ് ഫെയിമായ ജാനകി ഓംകുമാര് പരിപാടിയില് ഗസ്റ്റായി പങ്കെടുത്തിരുന്നു. ജമാ അത്തെ ഇസ്ലാമിയയുടെ സ്റ്റുഡന്റ്സ് വിംഗ് ആയ എസ്ഐഒ സ്പോണ്സര് ചെയ്ത പരിപാടിയായിരുന്നു ഇതെന്നും ലവ് ജിഹാദിലേക്ക് ഹിന്ദു പെണ്കുട്ടികളെ ഒപ്പം കൂട്ടുന്നത് ഇത്തരം പരിപാടികളിലൂടെയാണെന്നുമാണ് ആരോപണം. മാത്രമല്ല ഇവരുടെ ബ്രാന്ഡ് അംബാസിഡറാണ് ജാനകിയെന്നും പോസ്റ്റില് പറയുന്നു. എന്നാല് ജാനകി പങ്കെടുത്തതെന്ന പേരില് പ്രചരിക്കുന്ന പോസ്റ്ററുകള് എഡിറ്റ് ചെയ്തതാണെന്ന് ഞങ്ങള്ക്ക് കണ്ടെത്താനായി. മെയ് 30ന് നടന്ന 'FUTUROID' എന്ന പരിപാടിയിലാണ് ജാനകി ഓംകുമാര് പങ്കെടുത്തത്. ഇതില് ഗസ്റ്റായി മാത്രമാണ് മെഡിക്കല് വിദ്യാര്ഥിയായ ജാനകി പങ്കെടുത്തത്. വിഷയം അവതരിപ്പിച്ചത് മറ്റ് മൂന്നുപേരാണ്. ഈ പരിപാടി എസ് ഐ ഒ സംഘടിപ്പിച്ചതല്ല. ഇക്കാര്യം വ്യക്തമാക്കി സ്കില് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിശദീകരണം നല്കിയിട്ടുണ്ട്. എസ് ഐ ഒ യുമായി ചേര്ന്ന് സ്കില് സംഘടിപ്പിച്ച ഒരു കരിയര് പ്രോഗ്രാമിന്റെ പോസ്റ്ററിനോടൊപ്പം ജാനകി പങ്കെടുത്ത പരിപാടികളുടെ പോസ്റ്റര് ചേര്ത്താണ് പ്രചരണമെന്ന് സ്കില് വ്യക്തമാക്കുന്നുണ്ട്. ഇതിനു പുറമെ, തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ജാനകി ഓംകുമാറും വിശദീകരിച്ചിട്ടുണ്ട്. ഇന്സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ജാനകി ഇക്കാര്യം പങ്കുവച്ചത്. ലഭ്യമായ വിവരങ്ങളില് നിന്ന് മെഡിക്കല് വിദ്യാര്ഥിനിയായ ജാനകി ഓംകുമാറിന്റെ പേരില് പ്രചരിക്കുന്ന പോസ്റ്റര് വ്യാജമാണെന്ന് വ്യക്തം. ജാനകി ഓംകുമാര്, സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് നടത്തുന്ന സ്കില്ലിന്റെ ബ്രാന്റ് അംബാസിഡറായത് അവരുടെ ജിഹാാദി ബന്ധത്തിന് തെളിവാണ് എസ് ഐ ഒ യുടെ പോഷക സംഘടനയല്ല SQIL. ഇതൊരു സ്വതന്ത്ര ശാസ്ത്ര കൂട്ടായ്മയാണ്. റാസ്പുടിന് ഫെയിം ജാനകി ഓംകുമാര് സ്കില്ലിന്റെ ബ്രാന്റ് അംബാസിഡറല്ല. 2021 മെയ് 30ന് സ്കില് നടത്തിയ ഒരു പരിപാടിയിലെ മുഖ്യാതിഥി മാത്രമായിരുന്നു ജാനകി. എസ് ഐ ഒയുമായി ചേര്ന്നുള്ള പരിപാടിയുമായിരുന്നില്ല അത്. NEET പരീക്ഷയുുമായി ബന്ധപ്പെട്ട ഒരു ഓറിയന്റേഷന് പ്രോഗ്രാമിലാണ് മെഡിക്കല് വിദ്യാര്ഥി കൂടിയായ ജാനകി പങ്കെടുത്തത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software