schema:text
| - Fact Check: അംറോഹയിൽ പകൽ വെളിച്ചത്തിൽ നടന്ന പെൺകുട്ടിയുടെ കൊലപാതകശ്രമത്തിൽ വർഗീയത കാണേണ്ടതില്ല , അവകാശവാദം വ്യാജമാണ്
ഫേസ്ബുക്ക്, X, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു വീഡിയോ അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്, ഒരു യുവാവ് ഒരു പെൺകുട്ടിയെ തെരുവിൽ തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നു.
- By: Umam Noor
- Published: Jan 16, 2025 at 05:28 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഫേസ്ബുക്ക്, X, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു വീഡിയോ അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്, ഒരു യുവാവ് ഒരു പെൺകുട്ടിയെ തെരുവിൽ തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നു. യുവാവ് മുസ്ലീമാണെന്നും പെൺകുട്ടി മറ്റൊരു സമുദായത്തിൽ പെട്ടയാളാണെന്നും അവകാശപ്പെടുന്ന വർഗീയ വീക്ഷണത്തിലാണ് ഉപയോക്താക്കൾ ഈ വീഡിയോ ഷെയർ ചെയ്യുന്നത്..
വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ വീഡിയോയുമായി ബന്ധപ്പെട്ട വർഗീയ വാദം വ്യാജമാണെന്ന് കണ്ടെത്തി. വീഡിയോയിലെ പ്രതിയും ഇരയും ഹിന്ദുക്കളാണ്. തെറ്റിദ്ധരിപ്പിക്കുന്ന വർഗീയ വിവരണത്തോടെയാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
2024 ജനുവരി 6-ന്, ഫേസ്ബുക്ക് ഉപയോക്താവ് ‘Hindu Vipul’ ഇതേ സാംഭവത്തിന്റെ ഒരു ചിത്രം ഈ അടിക്കുറിപ്പുമായി പങ്കിട്ടു: “അംരോഹ യുപി. വീണ്ടും ഒരു ജി**ഹാദി ഒരു ഹിന്ദു പെൺകുട്ടിയെ അവൾ വിസമ്മതിച്ചപ്പോൾ തൻ്റെ ഇരയാക്കാൻ ശ്രമിച്ചു, , ആളുകൾ അടുത്തില്ലായിരുന്നുവെങ്കിൽ മറ്റൊരു ഹിന്ദു പെൺകുട്ടി കൂടി കൊല്ലപ്പെടുമായിരുന്നു. ഈ വീഡിയോ കഴിവതും അധികം ഷെയർ ചെയ്യുക, അത് യോഗിജിയിൽ എത്തുകയും അദ്ദേഹം പ്രശനം നേരിടുകയും ചെയ്യും. ” വൈറലായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലും (ആർക്കൈവ് ലിങ്ക്) അതേ തെറ്റായ അവകാശവാദത്തോടെ പങ്കിടുന്നു..
അന്വേഷണം:
ഞങ്ങളുടെ അന്വേഷണം വൈറൽ വീഡിയോയിൽ നിന്ന് കീ ഫ്രെയിമുകൾ എക്സ്ട്രാക്റ്റുചെയ്ത് ഗൂഗിൾ ലെൻസിലൂടെ പ്രവർത്തിപ്പിച്ചുകൊണ്ടാണ് ആരംഭിച്ചത്. 2024 ജനുവരി 4-ന് സീ ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാർത്താ ലേഖനത്തിൽ ഫീച്ചർ ചെയ്ത വീഡിയോയിൽ നിന്നുള്ള ഒരു ഫ്രെയിമിലേക്ക് ഞങ്ങളുടെ തിരച്ചിൽ എത്തി. ആ ലേഖനം റിപ്പോർട്ട് ചെയ്യുന്നു: “അംറോഹയിലെ ഒരു പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടു.. അഭ്യർത്ഥന നിരസിക്കപെട്ട കമിതാവ് പെൺകുട്ടിയെ റോഡിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും സമീപത്തുള്ള ആളുകൾ ഇടപെട്ട് അവളെ രക്ഷിച്ചു. കൊലപാതകശ്രമത്തിനാണ് രാഹുൽ എന്ന പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.”
2024 ജനുവരി 6-ന് ദൈനിക് ജാഗരൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അനുബന്ധ വാർത്താ ലേഖനവും ഞങ്ങൾ കണ്ടെത്തി. പ്രസ്തുത റിപ്പോർട്ട് അനുസരിച്ച്, ശനിയാഴ്ച ഉച്ചയ്ക്ക് അംറോഹയിലെ ഗജ്റൗളയിലെ കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിയെ ആക്രമിച്ച രാഹുലിനെ ഞായറാഴ്ച രാത്രി പോലീസ് പിടികൂടി. ഗജ്റൗള പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന നഴ്സിംഗ് വിദ്യാർത്ഥിനിയെ കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അതേ ഗ്രാമത്തിലെ രാഹുൽ എന്ന യുവാവ് തടഞ്ഞണൂനിർത്തി ആക്രമിക്കുകയും മഫ്ലർകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു..
ഗജ്റൗളയിൽ വെച്ച് വിദ്യാർത്ഥിനിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി രാഹുൽ രണ്ട് വർഷത്തോളമായി അവളുമായി പ്രണയത്തിലായിരുന്നുവെന്ന് വാർത്തയിൽ പറയുന്നു. 2024 ഡിസംബർ 31-ന് അവൾ സഹപാഠികളോടൊപ്പം ഒരു റെസ്റ്റോറൻ്റിലേക്ക് പോയതിനെ തുടർന്ന് അയാൾ കുപിതനായി . തുടർന്ന് , അയാൾ അവളെ പിന്തുടരാൻ തുടങ്ങുകയും ഒടുവിൽ, ഈ കുറ്റകൃത്യം ചെയ്യുകയുമായിരുന്നു.
വീഡിയോയുടെ വസ്തുത സ്ഥിരീകരിക്കാൻ, ഞങ്ങൾ ഗജ്റൗള പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സനോജ് പ്രതാപ് സിംഗുമായി ബന്ധപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട വർഗീയ അവകാശവാദം തെറ്റാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇരയും പ്രതിയായ രാഹുലും ഒരേ സമുദായത്തിൽ പെട്ടവരാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
വീഡിയോയുമായി ബന്ധപ്പെട്ട വർഗീയ അവകാശവാദത്തെക്കുറിച്ച് ദൈനിക് ജാഗരൺ അംരോഹയുടെ ക്രൈം റിപ്പോർട്ടർ ആസിഫ് അലി, ഇരയും പ്രതിയും ഒരേ സമുദായത്തിൽപ്പെട്ടവരാണെന്ന് വ്യക്തമാക്കി. പ്രതിയെ ധർമ്മവീറിൻ്റെ മകൻ രാഹുൽ എന്ന് പരാമർശിക്കുന്ന ഗജ്റൗള പോലീസ് സ്റ്റേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പും അദ്ദേഹം പങ്കുവെച്ചു.
തുടർന്ന് ഞങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്ത ഫേസ്ബുക്ക് ഉപയോക്താവിൻ്റെ സോഷ്യൽ മീഡിയ സ്കാൻ നടത്തി. ഈ ഉപയോക്താവ് പലപ്പോഴും ഒരു പ്രത്യേക പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കിടുന്നതായും അയാൾക്ക് 5000-ലധികം ഫോളോവേഴ്സ് ഉണ്ടെന്നും ഞങ്ങൾ കണ്ടെത്തി..
നിഗമനം: വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട വർഗീയ അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി . വീഡിയോയിലെ പ്രതിയും ഇരയും ഹിന്ദുക്കളാണ്. തെറ്റിദ്ധരിപ്പിക്കുന്ന വർഗീയ വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
- Claim Review : വീഡിയോയിൽ പെൺകുട്ടിയെ കൊല്ലാൻ ശ്രമിക്കുന്ന യുവാവ് മുസ്ലീമാണ്, പെൺകുട്ടി മറ്റൊരു സമുദായത്തിൽ പെട്ടവളാണ്.
- Claimed By : എഫ് ബി യുസർ 'Hindu Vipul'
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
|