schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
High jump goldനു വേണ്ടിയുള്ള ചാട്ടത്തിനു മുൻപ് കാലിനു പരിക്കേറ്റ ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരി പിന്മാറി.
തുടർന്ന് അദ്ദേഹത്തിന് കൂടി സ്വർണം നൽകാൻ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത ഉയർത്തി പിടിച്ചു ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും പിന്മാറി. ഇങ്ങനെ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
ഡിവൈഎഫ് ഐ നേതാവ് എ എ റഹിം ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. അതിനു1.4 k ഷെയറുകളും 1 .5 k റീയാക്ഷനുകളും ഉണ്ട്.
ശ്രീ ജോൺ ബ്രിട്ടാസ് എഴുതിയത് എന്ന പേരിൽ എ എ റഹിം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ പറയുന്നു:
ഹൈജമ്പ് ഫൈനൽ മത്സരത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത എന്ന് തിരുത്തി എഴുതാം. ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.
ഫൈനലിൽ രണ്ടു പേരും 2.37 മീറ്റർ ചാടി ഒരേ നിലയിൽ. മൂന്നവസരങ്ങൾ കൂടി കിട്ടിയിട്ടും 2.37 മീറ്ററിനു മുകളിലെത്താൻ രണ്ടുപേർക്കും കഴിഞ്ഞില്ല. പിന്നീട് ഓരോ അവസരം കൂടി രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു പരിക്കു പറ്റിയ തമ്പേരി അവസാന അവസരത്തിൽ നിന്നും പിൻ വാങ്ങുന്നു.
ബാർഷിമിനു മുന്നിൽ സ്വർണം മാത്രം…. എതിരാളിയില്ലാതെ സ്വർണത്തിലേക്കടുക്കാവുന്ന നിമിഷം മാത്രം. ഏറെ നാളത്തെ ആഗ്രഹവും ആവേശവും സഫലമാക്കാവുന്ന നിമിഷം.
പക്ഷെ ബാർഷിം, ഒളിമ്പിക്സ് ഒഫീഷ്യലിനോട് ചോദിച്ചത് താൻ ഇപ്പോൾ പിന്മാറിയാൽ സ്വർണ്ണം ഞങ്ങൾ രണ്ടു പേർക്കുമായി പങ്കുവെക്കപ്പെടാനാകുമോ എന്നായിരുന്നു.
ഒഫീഷ്യലും തൊട്ടടുത്ത് നില്ക്കുകയായിരുന്ന ജിയാന്മാര്കോ തമ്പേരിയും ഒരു നിമിഷത്തേക്ക് അമ്പരന്നിട്ടുണ്ടാകും. സ്വർണം പങ്കു വെക്കാനാകും എന്ന ഒഫീഷ്യലിന്റെ മറുപടി കിട്ടിയതോടെ പിന്മാറുകയാണെന്ന് അറിയിക്കാൻ ബർഷിമിന് അധിക സമയം വേണ്ടിവന്നില്ല.
പിന്നെ നമ്മൾ കണ്ടത് കണ്ണ് നിറയ്ക്കുന്ന ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ്. തമ്പേരി ഓടി വന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു. ചുറ്റിലും സന്തോഷ കണ്ണീര് മാത്രം.
ഖത്തറിന്റെയും ഇറ്റലിയുടെയും പതാകകള് ഒരുമിച്ചുയർന്നു.ആഘോഷത്തിന്റെ ആരവങ്ങൾ ഉയർന്നു. കായിക ലോകം സാക്ഷ്യം വഹിച്ചത് സ്നേഹത്തിന്റെ മഹത്തായ അടയാളപ്പെടുത്തലിനെ.
നിറവും മതവും രാജ്യങ്ങളും അപ്രസക്തമാക്കുന്ന മാനവീകതയെ. ”ഇതാണ് ശരിയായ സ്പിരിറ്റ്, സ്പോര്ട്ട്സ്മാന് സ്പിരിറ്റ്, ഞങ്ങള് ആ സന്ദേശമാണ് ഇവിടെ നല്കുന്നത്” എന്നാണ് മുതാസ് ഈസാ ബാർഷിമിന് പറയാനുണ്ടായിരുന്നത്.
ലോകത്തെ ആനന്ദ കണ്ണീരിന്റെ ഉയരങ്ങളിലെത്തിച്ച പങ്കു വെക്കലിന്റെ മാനവിക മുഖമായി കായികലോകം ഈ നിമിഷത്തെ രേഖപ്പെടുത്തും. ഈ കാഴ്ചയല്ലാതെ മറ്റെന്താണ് ഈ പിടിച്ചടക്കലുകളുടെ കാലത്ത് ഒളിമ്പിക്സിന് നൽകുവാൻ.
ഇത്തരം ധാരാളം പോസ്റ്റുകൾ ഫേസ്ബുക്കിൽ ഉണ്ട്. അവയിൽ ചിലതിന്റെ സ്ക്രീൻ ഷോട്ടുകൾ ഇവിടെ ചേർക്കുന്നു.
ആദ്യം പരിശോധിക്കേണ്ടത് ഇറ്റാലിയൻ താരത്തിന് പരിക്കുണ്ടായിരുന്നോ എന്നാണ്. അതിനായി ഞങ്ങൾ മനോരമ ന്യൂസിന്റെ വെബ്സൈറ്റ് പരിശോധിച്ചു. 2017ല് ഡയമണ്ട് ലീഗില് ടംബേരിയ്ക്ക് പരിക്കേറ്റിരുന്നു. അത് പിന്നിട്ട് ഭേദമായി.
പിന്നീട് 2019ലെ ലോക അത്ലറ്റിക്സ് ചാംപ്യന്ഷിപ്പ് മുന്നോടിയായി ബര്ഷിമിനും സമാനമായ പരിക്കേറ്റു.
അദ്ദേഹത്തിന് ശസ്ത്രക്രിയയും വേണ്ടി വന്നു. മത്സര സമയത്ത് രണ്ടു പേർക്കും പരിക്കില്ല. ഇത് സ്ക്രോളിന്റെ വാർത്തയിൽ നിന്നും കൂടുതൽ വ്യക്തമാവും.
വിഷയത്തിലെ വ്യക്തതയ്ക്ക് വേണ്ടി, ഞങ്ങൾ സ്പോർട്സ് കൌൺസിൽ മുൻ സെക്രട്ടറിയും കാലിക്കറ്റ് സർവ്വകലാശാല മുൻ പരിശീലകനും, ജർമനിയിലെ UNIVERSITÄT LEIPZIGലെ റിട്ടയേർഡ് sports administration അധ്യാപകനും അവിടെ റിസർച്ച് ഗൈഡുമായ ഡോ. മൊഹമ്മദ് അഷ്റഫുമായി സംസാരിച്ചു.
അദ്ദേഹം പറയുന്നു:
High Jumpലെ മുൻ ദേശീയ റെക്കോർഡ് ഹോൾഡറൂം കോച്ചുമാരെ പഠിപ്പിക്കുന്ന എൻ ഐ എസ് ഡയറക്ടറും ആയിരുന്ന രാമചന്ദ്രനോടും വിഷയം സംസാരിച്ചു. അദ്ദേഹവും അഷ്റഫ് പറഞ്ഞത് ശരിവെച്ചു.
വായിക്കുക:Covid vaccine എടുത്തവർക്ക് chicken കഴിക്കാം
ഇറ്റലിയുടെ താരത്തിന് പരിക്ക് ഉണ്ടായിരുന്നില്ല. പരിക്ക് കൊണ്ട് ഇറ്റലിയുടെ താരം പിന്മാറിയപ്പോൾ ഖത്തർ താരം മാനവികത കാട്ടിയത് കൊണ്ടല്ല സ്വർണം പങ്കു വെച്ചത്. രണ്ടു പേർക്കും gold പങ്ക് വെച്ചത്, ഹൈജമ്പിന്റെ നിയമം അനുസരിച്ചാണ്.
Talk with Coach Mohammed Ashraf
Talk with high jump former national record holder Ramachandran
Media reports
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
February 8, 2025
Sabloo Thomas
February 12, 2025
Sabloo Thomas
February 11, 2025
|