schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Religion
Claim: രാമക്ഷേത്രത്തിൻ്റെ പ്രാൺ പ്രതിഷ്ഠയ്ക്ക് സരയു നദി കരയിൽ 108 യജ്ഞകുണ്ഡങ്ങളും 1008 ശിവലിംഗാലയങ്ങളും ഒരുങ്ങുന്നു.
Fact: ഈ അവകാശവാദം ശരിയല്ല. രാമക്ഷേത്രത്തിൻ്റെ പ്രാൺ പ്രതിഷ്ഠാ പരിപാടിയിൽ ഒമ്പത് യജ്ഞകുണ്ഡങ്ങൾ ഉണ്ടാകും.
“അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാൺ പ്രതിഷ്ഠയോട് അനുബന്ധിച്ച് സരയു നദി കരയിൽ ഒരുങ്ങുന്ന 108 യജ്ഞകുണ്ഡങ്ങളും 1008 ശിവലിംഗാലയങ്ങളും, എന്ന വിവരണത്തോടെയാണ് ഒരു വീഡിയോ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
ചെട്ടികുളങ്ങര ഞങ്ങളുടെ ഗ്രാമം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 4.5 k ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: Fact Check: ഇലക്ട്രോണിക് ഹാർട്ട് മാറ്റിവെക്കൽ ശാസ്ത്രക്രിയയുടെ പടമല്ലിത്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠയ്ക്ക് 108 യജ്ഞകുണ്ഡങ്ങളും 1008 ശിവലിംഗാലയങ്ങളും, തയ്യാറാക്കിയിട്ടുണ്ടെന്ന അവകാശവാദത്തിന്റെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ഒരു കീവേഡ് സെർച്ച് നടത്തി. അപ്പോൾ, അയോധ്യയിൽ മഹായജ്ഞത്തിനായി 108 യജ്ഞകുണ്ഡങ്ങളും 1008 ശിവലിംഗാലയങ്ങളും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഞങ്ങൾ കണ്ടെത്തി. എന്നാൽ ഈ 108 യാഗശാലകൾ പ്രാൺ പ്രതിഷ്ഠാ പരിപാടിക്കായി ഒരുങ്ങുന്നു എന്ന വാദത്തെ സ്ഥിരീകരിക്കുന്ന വിശ്വസനീയമായ വിവരങ്ങളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല.
കൂടുതൽ അന്വേഷണത്തിൽ, 2024 ജനുവരി 3ന് എബിപി ന്യൂസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. അതിൽ 2024 ജനുവരി 22 ന് നടക്കുന്ന രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്ക് മുമ്പുള്ള, ആരാധന പ്രക്രിയ ജനുവരി 16 മുതൽ തന്നെ ആരംഭിക്കുമെന്ന് പറഞ്ഞിരിക്കുന്നു. രണ്ട് പവലിയനുകൾ നിർമ്മിക്കും. ഒമ്പത് യജ്ഞകുണ്ഡങ്ങളും നൂറ്റി ഇരുപത്തിയൊന്ന് പുരോഹിതന്മാരും ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.
രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ പരിപാടിയിൽ ഒൻപത് യജ്ഞകുണ്ഡങ്ങൾ ഉണ്ടെന്ന് സ്ഥീരീകരിക്കുന്ന റിപ്പോർട്ടുകള് ഇവിടെയും ഇവിടെയും വായിക്കാം.
തുടർന്ന്, ഞങ്ങൾ രാം മന്ദിർ ട്രസ്റ്റിലെ അംഗമായ കമലേശ്വർ ചൗപാലുമായി സംസാരിച്ചു. “അയോധ്യയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ പരിപാടിയുടെ ഒരുക്കങ്ങൾ നടക്കുന്നു. ഒരു വശത്ത്, ജഗത്ഗുരു റാം ഭദ്രാചാര്യയുടെ ജന്മദിന പരിപാടിയുണ്ട്. അതിനായി സരയു തീരത്തെ മണൽ തിട്ടയിൽ ഒരു കുളവും മറ്റും നിർമ്മിക്കുന്നു. അവിടെ ഹവനം നടത്തും. മറുവശത്ത് രാമജന്മഭൂമിയുടെ പ്രാൺ പ്രതിഷ്ഠ എന്ന പരിപാടിയുണ്ട്. രണ്ട് പരിപാടികളും ഒരേസമയം നടക്കുന്നതിനാൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. രണ്ടുപേർക്കും വ്യത്യസ്ത കാമ്പസുകളും പ്രോഗ്രാമുകളും ഉണ്ട്,”. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. യജ്ഞകുണ്ഡങ്ങളുടെ എണ്ണത്തെ കുറിച്ച് ചോദിച്ചപ്പോൾ, രാമജന്മഭൂമിയുടെ പ്രാൺ പ്രതിഷ്ഠാ പരിപാടിയിൽ ഒമ്പത് യജ്ഞകുണ്ഡങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇവിടെ വായിക്കുക: Fact Check: ഈ എസ്എഫ്ഐ നേതാവ് ജയിലിൽ കിടന്നത് എന്തിനാണ്?
രാമക്ഷേത്രത്തിൻ്റെ പ്രാൺ പ്രതിഷ്ഠയോട് അനുബന്ധിച്ച് 108 യജ്ഞകുണ്ഡങ്ങളും 1008 ശിവലിംഗാലയങ്ങളും, ഒരുങ്ങുന്നുവെന്ന വൈറലാകുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന നിഗമനത്തിൽ ഞങ്ങൾ എത്തി.
ഇവിടെ വായിക്കുക: Fact Check: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ല വീഡിയോയിൽ
Our Sources
Report published by ABP News on 3rd January 2024
Report published by Aaj Tak on 2nd January 2024
Report published by TV9 Bharatvarsh on 8th January 2024
Telephone conversation with Ram mandir trust member Kamleshwar Chaupal
(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Vasudha Beri
July 9, 2024
Runjay Kumar
June 12, 2024
Sabloo Thomas
January 27, 2024
|