Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
News
Claim: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നും.
Fact: 2013 ൽ എടുത്ത പടമാണിത്.
ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് പിടിച്ചു നിൽക്കുന്ന ഒരാളുടെ പടം കർഷക സമരത്തിൽ നിന്നും എന്ന പേരിൽ ഷെയർ ചെയ്യുന്നുണ്ട്. “സുവ്യക്തം കട്ടിങ് സൗത്ത് പോലെ ഇതാണ് കർഷക സമരം. ഇതു കിട്ടിയിട്ട് വേണം കൃഷി ഇറക്കാൻ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
Bhavan KM എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 516 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ Renjini Rajeev എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിന് 325 ഷെയറുകൾ ഉണ്ടായിരുന്നു.
Anoj Kumar Ranny എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 265 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക:Fact Check:കർഷക സമരത്തിൽ നിന്നല്ല മദ്യം വിളമ്പുന്ന വീഡിയോ
ഗൂഗിളിൽ “ഞങ്ങൾ കീവേഡ് സെർച്ച് ചെയ്തു. അപ്പോൾ ദി എക്സ്പ്രസ് ട്രിബ്യൂണിൻ്റെ 2019 ലെ ലേഖനം ഞങ്ങൾ കണ്ടു. ഇപ്പോൾ പ്രചരിക്കുന്ന വൈറൽ ചിത്രം AFP-ക്ക് ക്രെഡിറ്റ് കൊടുത്ത് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ലേഖനത്തിൽ നിന്നുള്ള സൂചന ഉപയോഗിച്ച്, ഞങ്ങൾ ഗൂഗിളിൽ കൂടുതൽ തിരഞ്ഞു. ഇത് ഫോട്ടോയുടെ ഒരു ഗെറ്റി ഇമേജസ് ലിങ്കിലേക്ക് ഞങ്ങളെ നയിച്ചു. “2013 ജൂൺ 6-ന് സൃഷ്ടിച്ച ഈ ഫോട്ടോ നരീന്ദർ നാനുവിന് ക്രെഡിറ്റ് കൊടുത്ത് AFP-യിൽ നിന്ന് ലഭിച്ചതാണ്. 2013 ജൂൺ 6 ന് അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ സിഖ് നേതാവ് സന്ത് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെയും ഖാലിസ്ഥാനെയും പിന്തുണച്ച് സിഖ് സംഘടനകളുടെ പ്രവർത്തകർ പ്ലക്കാർഡുകൾ പിടിച്ച് നിൽക്കുന്നത് ചിത്രം കാണിക്കുന്നു,” എന്നാണ് ഫോട്ടോയുടെ വിവരണം പറയുന്നത്.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിൻ്റെ 29-ാം വാർഷികമായ ‘ഗല്ലുഘര ദിവസ്’ വേളയിൽ 2013 ജൂൺ 6-ന് അമൃത്സറിൽ നിന്നുള്ളതാണ് ഫോട്ടോ. 1984-ൽ സിഖ് നേതാവ് സന്ത് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെയും പ്രത്യേക സിഖ് രാഷ്ട്രത്തിനായി പ്രക്ഷോഭം ആരംഭിച്ച അദ്ദേഹത്തിൻ്റെ തീവ്രവാദി അനുയായികളെയും അറസ്റ്റു ചെയ്യുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയതാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ.
പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ 2020 സെപ്റ്റംബറിൽ മാത്രമാണ് കേന്ദ്ര സർക്കാർ മൂന്ന് കാർഷിക ബില്ലുകൾ പാസാക്കിയത്. ഈ നിയമങ്ങൾ പാസ്സാക്കിയതിന് ശേഷം ആയിരുന്നു കർഷക പ്രക്ഷോഭം തുടങ്ങുന്നത്.
നവംബറിൽ ആ നിയമങ്ങൾ പിൻവലിക്കുകയും മിനിമം ഗ്യാരന്റീ വില ഉറപ്പാക്കുക തുടങ്ങിയ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തപ്പോൾ 2020-2021ലെ സമരം അവസാനിച്ചു. അതിൽ നിന്നും 2020-2021ലെ ആദ്യത്തെ കർഷക സമരവുമായോ ഇപ്പോഴത്തെ കർഷക സമരവുമായോ ഈ വീഡിയോയ്ക്ക് ബന്ധമില്ല എന്ന് മനസ്സിലായി
ഇവിടെ വായിക്കുക: Fact Check: സമരക്കാർക്ക് എതിരെ പ്രതിഷേധിക്കുന്ന സ്ത്രീയുടെ വീഡിയോ പഴയത്
ചിത്രം ഇപ്പോൾ നടക്കുന്ന കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ടതല്ല. ” ഫോട്ടോ 2013 ജൂണിൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്നുള്ളതാണ്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിൻ്റെ 29-ാം വാർഷികമായ “ഗല്ലുഘര ദിവസിൽ” എടുത്ത ഫോട്ടോയാണിത് .
ഇവിടെ വായിക്കുക: Fact Check: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന പിണറായി വിജയൻ: വാസ്തവം എന്ത്?
Report in The Express Tribune on February 19, 2019
Photo in Getty Images on 6 June 2011
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.