About: http://data.cimple.eu/claim-review/d8f0fb548f9ce8eeb31e71befc049c0c64ab718f93144bd470719130     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഇന്ത്യക്കാർ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. പൗരത്വം സ്വീകരിച്ച് കാനഡയിൽ താമസമാക്കുന്ന ഇന്ത്യക്കാരും ഏറെയാണ്. കാനഡയിൽ വിദേശീയർക്കായി സർക്കാർ ഒരുക്കിയിരിക്കുന്ന തൊഴിലവസരങ്ങളെപ്പറ്റി ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. 2022ൽ കാനഡയിൽ 670,000 ജോലി അവസരങ്ങൾ തുറക്കുമെന്നും ഇതിൽ 450,000 അവസരങ്ങൾക്ക് യോഗ്യതയുള്ളവർ വിദേശീയരാണെന്നും അവകാശപ്പെടുന്ന പോസ്റ്റ്, ഇവരുടെ യാത്രാ ചെലവുകളും താമസസൗകര്യവും ആരോഗ്യകാര്യങ്ങളുമടക്കം സർക്കാർ വഹിക്കുമെന്ന് പറയുന്നു. 16 വയസ്സിൽ മുകളിൽ പ്രായം, ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം എന്നിവയാണ് ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യതയായി ഈ പോസ്റ്റിൽ പരാമർശിക്കുന്നത്. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഇങ്ങനെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത് അടിസ്ഥാനരഹിതമാണെന്നും കനേഡിയൻ ഗവൺമെൻറിൻറെ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. AFWA അന്വേഷണം ഇങ്ങനെ പ്രചരിക്കുന്ന ചില പോസ്റ്റുകളുടെകൂടെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാൻ ആവശ്യപ്പെട്ടുകൊണ്ട് ചില ലിങ്കുകൾ നൽകിയിട്ടുണ്ട്. ഇതിൽ ചിലത് ട്രാവൽ ഏജൻസികളുടെ വെബ്സൈറ്റിലേക്ക് നീങ്ങുമ്പോൾ, മറ്റുചിലത് കനേഡിയൻ സർക്കാരിന്റെ ആണെന്ന് അവകാശപ്പെടുന്ന സൈറ്റികളിലേക്കാണ് പോകുന്നത്. എന്നാൽ ഇവ വ്യാജമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ബോധ്യമാവും. പോസ്റ്റിലെ ആദ്യവരി ഗൂഗിളിൽ തിരഞ്ഞപ്പോൾ ഫാക്ട് ക്രസന്റോ ശ്രീലങ്കയും ആഫ്രിക്ക ചെക്കും നൽകിയ റിപ്പോർട്ടുകളാണ് ആദ്യം ലഭ്യമായത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പബ്ലിഷ് ചെയ്തിരിക്കുന്ന വാർത്തകൾ കാനഡയിൽ ജോലി അവസരം എന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയെപ്പറ്റി ഉള്ളതായിരുന്നു. കൂടുതൽ അന്വേഷണത്തിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തന്നെയാണ് ഈ റിപ്പോർട്ടുകൾക്കും അടിസ്ഥാനമെന്ന് ഉറപ്പിക്കാനായി. ഇതിൽ നിന്നും 2022ന്റെ തുടക്കം മുതൽതന്നെ പ്രചരിക്കുന്ന പോസ്റ്റാണിതെന്ന് ഉറപ്പിക്കാൻ സാധിച്ചു. ഫാക്ട് ക്രസന്റോയുടെ റിപ്പോർട്ട് പ്രകാരം പ്രചാരണം ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ ശ്രീലങ്കയിലെ കനേഡിയൻ ഹൈ കമ്മീഷനുമായി അവർ ബന്ധപ്പെട്ടിരുന്നു. പ്രചാരണം തെറ്റാണെന്ന് ഔദ്യോഗികമായി തന്നെ ഹൈ കമ്മീഷനിൽനിന്നും അറിയിച്ചതായി റിപ്പോർട്ട് പറയുന്നുണ്ട്. 2022 ഫെബ്രുവരി 9ന് High Commission of Canada to Sri Lanka and Maldives എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും ഈ പ്രചാരണം തെറ്റാണെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റും പുറത്തുവന്നിരുന്നു. ഇത് താഴെ കാണാം. തുടർന്ന്, കാനഡയിലെ ഇമിഗ്രേഷൻ വകുപ്പ് 2022 മാർച്ചിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടും ഞങ്ങൾക്ക് കണ്ടെത്താനായി. കോവിഡ് കാലത്തിനുശേഷം കാനഡയിൽ തൊഴിലവസരങ്ങൾ ഉയർന്നിട്ടുണ്ടെന്നും, എന്നാൽ യോഗ്യതയുള്ള തൊഴിലാളികളെ കണ്ടെത്തുന്നത്തിൽ കമ്പനികൾ ബുദ്ധിമുട്ടുന്നുവെന്നും റിപ്പോർട്ടിൽ നിന്ന് മനസ്സിലാക്കാം. വൈറൽ പോസ്റ്റിൽ പറയുന്നത് വിദേശീയരായ തൊഴിലാളികൾക്ക് ഉടനടി വർക്ക് പെർമിറ്റ് ലഭിക്കാനുള്ള സാധ്യത കനേഡിയൻ സർക്കാർ തുറന്നു കൊടുക്കുന്നതായാണ്. എന്നാൽ ഇമിഗ്രേഷൻ ഡോട്ട് സിഎ (Immigration.ca) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ട് പ്രകാരം രണ്ടാഴ്ച വരെ കാലതാമസം ഇതിനു വേണ്ടിവന്നേക്കാം എന്ന് പറയുന്നുണ്ട്. സാഹചര്യങ്ങൾക്കനുസൃതമായി ജോലിയിൽ പ്രവേശിക്കുമ്പോൾ വർക്ക് പെർമിറ്റ് ഇളവുകൾ സാധ്യമാണെങ്കിലും ഉടനടി ലഭിക്കുമെന്നത് സാധ്യമല്ല എന്ന് ഈ റിപ്പോർട്ട് വായിക്കുമ്പോൾ മനസ്സിലാകും. യോഗ്യരായ ഉദ്യോഗാർഥികൾ എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് Expression of interest (EOI) ഓൺലൈനായി സമർപ്പിക്കണമെന്നും ഇതേ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഫെഡറൽ എമിഗ്രേഷൻ പദ്ധതിയുടെ കീഴിൽ വരുന്ന ഈ അറിയിപ്പിനെപ്പറ്റി വൈറലായ പോസ്റ്റിൽ പരാമർശമില്ല. ഇത് കാനഡയിൽ വിദേശീയർക്കായി നിലനിൽക്കുന്ന തൊഴിലവസരങ്ങളും തൊഴിൽ നിയമങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് സൂചിപ്പിക്കുന്നു. ഇതിൽനിന്ന് വിദേശീയർക്ക് കനേഡിയൻ സർക്കാർ പലവിധ ആനുകൂല്യങ്ങളും സഹിതം 450,000 ജോലി അവസരം ഒരുക്കിയിരിക്കുന്നു എന്നറിയിക്കുന്ന പോസ്റ്റ് അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കാം. 450,000 വിദേശീയർക്ക് കനേഡിയൻ സർക്കാർ ചെലവിൽ താമസവും ഭക്ഷണവും മറ്റു ആനുകൂല്യങ്ങളും സഹിതം ജോലി അവസരം. ഈ പ്രചാരണം തെറ്റാണെന്ന് കനേഡിയൻ സർക്കാർ കേന്ദ്രങ്ങൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്ന വ്യാജ വാർത്തയാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software