About: http://data.cimple.eu/claim-review/dc74a8bd8c1c9b21b2c310ab12b2ca9788d37c9f8b733b963e6662ef     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ഫോസിൽ വാതകങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങൾ ബദലാകുന്ന കാലമാണ് വരാനിരിക്കുന്നത്. ഇന്ത്യൻ റോഡുകളിലും ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളും സ്കൂട്ടറുകളും വർധിച്ചുവരുന്നുണ്ട്. അന്തരീക്ഷത്തിലേക്കുള്ള കാർബൺ വിസർജനത്തിന്റെ അളവിൽ കുറവ് വരുത്താൻ കഴിയുയുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക മെച്ചങ്ങൾ മനസ്സിലാക്കി ഭരണകൂടങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അടിക്കടി വർധിക്കുന്ന പെട്രോൾ-ഡീസൽ വിലയും ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ ഇലക്ട്രിക് ബസ്സുകൾ ചേർക്കുന്നതിനെപ്പറ്റിയുള്ള വാർത്തകൾ ചൂടുപിടിച്ചു വരുമ്പോഴാണ് ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് ബസ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പരിശോധിച്ചതിനെപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നത്. ഇതിനെത്തുടർന്ന് മെയ്ക് ഇൻ ഇന്ത്യ പദ്ധതി വഴി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ തനത് ഇലക്ട്രിക് ബസ്സിനെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. "ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് ബസ് പുറത്തിറങ്ങി," എന്ന കുറുപ്പിനൊപ്പം പ്രചരിക്കുന്ന ചിത്രം ചുവടെ കാണാം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ചിത്രത്തിലുള്ളത് ബംഗളൂരുവിലെ ബിഎംടിസി 2014ൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബസ്സിന്റെ ചിത്രമാണ്. ഇവയുടെ നിർമാതാക്കൾ ഒരു ചൈനീസ് കമ്പനിയാണ്. AFWA അന്വേഷണം മേക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രിക് ബസ് നിർമ്മാണം നടക്കുന്നുണ്ടോ എന്നാണ് ഞങ്ങൾ ആദ്യം അന്വേഷിച്ചത്. തുടർന്ന് വാർത്ത സത്യമാണെന്ന് കണ്ടെത്താൻ സാധിച്ചു. പിനാക്കിൾ എന്ന കമ്പനി ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ഇലക്ട്രിക് ബസ് പ്രകാശനം ചെയ്തിരുന്നു. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം മെയ് മാസം ആറാം തീയതി വെള്ളിയാഴ്ച റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ബസുകൾ സന്ദർശിച്ചിരുന്നു. പൂനെയിൽ വെച്ചാണ് ഗഡ്കരി "EKA E9" എന്ന് പേര് നൽകിയിരിക്കുന്ന ബസ് സന്ദർശിച്ചത്. പിനാക്കിൾ ഇൻഡസ്ട്രീസ് കമ്പനിയുടെ വകഭേദമായ EKA ആണ് ബസിന്റെ നിർമാതാക്കൾ എന്ന് ടൈംസ് ഓഫ് ഇന്ത്യ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ചെയർമാൻ ഡോക്ടർ സുധീർ മെഹ്തയുടെ സാന്നിധ്യത്തിലാണ് കേന്ദ്രമന്ത്രി ബസ് പരിശോധിച്ചത്. EKA E9 ബസിന്റെ കൂടുതൽ വിവരങ്ങളും ഈ റിപ്പോർട്ടിൽ ലഭ്യമായിരുന്നു. പ്രായമായവർക്കും ദിവ്യാങ്കർക്കും കുട്ടികൾക്കും സൗകര്യമായി യാത്രചെയ്യാനാകുന്ന ഡിസൈനാണ് EKA ലോഫ്ളോർ ബസുകൾ തയ്യാറാക്കുന്നത്. ഒരേസമയം 31 യാത്രക്കാർക്കാണ് 2500 mm വീതിയുള്ള ബസിൽ സഞ്ചരിക്കാനാവുക. ടൈംസ് ഓഫ് ഇന്ത്യയിൽ സുധീർ മെഹ്തയുമൊത്ത് ഗഡ്കരി ബസ്സിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ലഭ്യമായിരുന്നു. സമാനമായ ചിത്രങ്ങൾ സുധീർ മെഹ്തയുടെ ട്വിറ്റർ പേജിൽനിന്നും ഞങ്ങൾ കണ്ടെത്തി. Had the honor of meeting Hon. Union Min @nitin_gadkari ji today. Thanked him for his consistent support for #Pune.— Dr. Sudhir Mehta (@sudhirmehtapune) May 6, 2022 Also discussed with him the urgent need of his intervention in the expansion of the current #Pune Airport. He has assured his full support & immediate action. pic.twitter.com/Quoa8iXoS7 It is always an honour to meet you Shri @nitin_gadkari Ji. Glad you could witness @ekamobility's #electricbus #EKAE9. You have always been our inspiration & guiding support. Look forward to transforming India's commercial #electricmobility with #BharatKiEKA pic.twitter.com/hfh2Xz4ibq— Dr. Sudhir Mehta (@sudhirmehtapune) May 6, 2022 ഇതിൽനിന്ന് മേക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ ഇന്ത്യയിൽ ഇലക്ട്രിക് ബസ് തയ്യാറാകുന്നു എന്ന വാർത്ത ശരിയാണ് എന്ന് കണ്ടെത്താനായി. എന്നാൽ ഏതെങ്കിലും സംസ്ഥാനങ്ങൾ ഈ ബസ്സുകൾ വാങ്ങിയതിന്റെ വിവരങ്ങൾ കണ്ടെത്താനായില്ല. കൂടുതൽ വിശദമായ പരിശോധനയിൽ വൈറലായ ചിത്രത്തിലുള്ള ബസിന് സുധീർ പങ്കുവെച്ച ചിത്രങ്ങളിൽ ഉള്ളവയുമായി ചില വ്യത്യാസങ്ങൾ ഉള്ളതായി കണ്ടെത്താൻ സാധിച്ചു. പ്രചരിക്കുന്ന ചിത്രത്തിലെ കാണാവുന്ന ബസ്സിൽ കന്നഡ ഭാഷയിലുള്ള എഴുത്തുകളും സംശയത്തിന് ആക്കംകൂട്ടി. തുടർന്ന് ഈ ചിത്രം ഗൂഗിൾ റിവേഴ്സ് സേർച്ച് ചെയ്ത് പരിശോധിച്ചപ്പോൾ ഇത് ബിഎംടിസി (Bangalore Metropolitan Transport Corporation) ഉപയോഗിക്കുന്ന ഇലക്ട്രിക് ബസ് ആണെന്ന് കണ്ടെത്താൻ സാധിച്ചു. ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ ചിത്രം 2014ൽ പകർത്തിയതാണ്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബസ് ബംഗളൂരു നഗരത്തിൽ ഓടി തുടങ്ങിയപ്പോൾ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളിൽ ഉള്ള ചിത്രമാണിത്. 2014 ഫെബ്രുവരി മാസത്തിൽ പുറത്തിറങ്ങിയ അനേകം മാധ്യമ റിപ്പോർട്ടുകളിൽ ഇതേ മോഡലിലുള്ള ബസുകളുടെ ചിത്രങ്ങൾ കണ്ടെത്താൻ സാധിച്ചു. ചിത്രം പഴയതാണ് എന്നുറപ്പായതോടെ അടുത്തതായി ഞങ്ങൾ പരിശോധിച്ചത് ബസ് എവിടെനിന്നാണ് കർണാടക സർക്കാർ വാങ്ങിയതെന്നാണ്. അന്വേഷണത്തിൽ മനസ്സിലായത് ചൈനയിലെ "BYD കമ്പനി" എന്ന സ്ഥാപനമാണ് ഈ ബസ് നിർമ്മിച്ചതെന്നാണ്. മേക് ഇൻ ഇന്ത്യ പദ്ധതിയുമായി ഈ ബസ്സിന് ബന്ധമൊന്നുമില്ലെന്നും ഇതിൽ നിന്ന് മനസ്സിലായി. BMTC ഇലക്ട്രിക് ബസിന്റെ സാങ്കേതികവശങ്ങൾ വിശദമാക്കുന്ന റിപ്പോർട്ട് ഇവിടെ കാണാം. ഇതിൽനിന്ന് മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് ബസ്സ് തയ്യാറാകുന്നു എന്ന വാർത്ത ശരിയാണെങ്കിലും പലരും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ബംഗളൂരു BMTC ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ഇലക്ട്രിക് ബസിന്റെ ചിത്രമാണെന്ന് കണ്ടെത്താൻ സാധിച്ചു. മേക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി പൂർണമായും ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് ബസ്. പിനാക്കിൾ ഇൻഡസ്ട്രീസ് എന്ന ഇന്ത്യൻ കമ്പനി മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസ് "EKA E9" നിർമ്മിച്ചു എന്ന വാർത്ത സത്യമാണ്. എന്നാൽ ചിത്രത്തിൽ കാണുന്നത് BMTC ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ഇലക്ട്രിക് ബസാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software