About: http://data.cimple.eu/claim-review/e2e95918428540d09ed6d2e7db0c2bf6b341f2ade02e587348f0cbdf     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. ചെറുപ്പത്തിൽ മോഷണങ്ങൾ ചെയ്ത് തുടങ്ങിയപ്പോൾതന്നെ തന്റെ അമ്മ അവ തിരുത്തിയിരുന്നുവെങ്കിൽ വലുതായപ്പോൾ വലിയ തെറ്റുകൾ ചെയ്യുകയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് മുൻപിൽ ആത്മവിമർശനം നടത്തുന്ന രീതിയിലാണ് വീഡിയോയിലെ ഉള്ളടക്കവും തലക്കെട്ടും. "ഞാൻ ചെറിയ മോഷണങ്ങൾ നടത്തിയിരുന്നപ്പോൾ എന്റെ അമ്മ എന്നെ അതിൽ നിന്ന് വിലക്കിയിരുന്നെങ്കിൽ ഞാൻ ഇത്രയും വലിയ മോഷ്ടാവ് ആകില്ലായിരുന്നു എന്ന് മോദിജി.... ഓൾഡ് വീഡിയോ ആണ് മിത്രോ ഓൾഡ് ഈസ് ഗോൾഡ് എന്നല്ലേ..." എന്ന കുറിപ്പിനൊപ്പമാണ് 9 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വീഡിയോയിൽ കാണുന്നത് കള്ളനായ മകന്റെയും അമ്മയുടെയും കഥ പ്രസംഗത്തിനിടയിൽ ഉദ്ധരിക്കുന്ന പ്രധാനമന്ത്രിയെ ആണ്. AFWA അന്വേഷണം പ്രചരിക്കുന്ന വീഡിയോയുടെ പുറകിലായി കാണാവുന്ന ബിജെപി ചിഹ്നത്തിലെ ലിപി ബംഗാളി ആയിരുന്നു. ഇത് പ്രധാനമന്ത്രിയുടെ വേദി പശ്ചിമ ബംഗാൾ ആകാമെന്ന സൂചന നൽകി. ഇത് പിൻപറ്റിയുള്ള തിരച്ചിലിൽ നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിൽ 2021 ഏപ്രിൽ 10ന് ബംഗാളിലെ സിലിഗുരിയിൽ നടന്ന ഒരു പൊതുപരിപാടിയുടെ വീഡിയോ ലഭ്യമായി. ഈ വീഡിയോയിൽ കാണാവുന്ന വേഷവും തൊപ്പിയും ധരിച്ചുതന്നെയാണ് വൈറൽ ക്ലിപ്പിലും പ്രധാനമന്ത്രിയെ കാണാവുന്നത്. ബംഗാളിലെ നാലാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി സിലിഗുരിയിൽ നടന്ന വമ്പിച്ച പൊതുപരിപാടി എന്നാണ് വീഡിയോയുടെ വിവരണത്തിൽ നിന്ന് വേദിയെപ്പറ്റി അറിയാനായത്. 57 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ 39ആം മിനിറ്റിൽ ഇപ്പോൾ പ്രചരിക്കുന്ന ഭാഗം കടന്നുവരുന്നത് കണ്ടെത്താൻ സാധിച്ചു. പൂർണ്ണമായ വീഡിയോ കണ്ടതിൽനിന്ന് മനസ്സിലാക്കാനായത് വൈറലായി കൊണ്ടിരിക്കുന്ന പോസ്റ്റിൽ ആരോപിക്കുന്നതുപോലെ ഇത് മോദി സ്വന്തം ജീവിതത്തെപ്രതി പറയുന്ന വാക്കുകളല്ല എന്നാണ്. കള്ളന്റെയും അമ്മയുടെയും പ്രശസ്തമായ കഥ ഉദ്ധരിച്ചുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിക്കുകയാണ് അദ്ദേഹമിവിടെ. ചെറുപ്പത്തിൽ ചെറിയ കളവുകൾ ചെയ്തു തുടങ്ങിയപ്പോൾ തിരുത്താതിരുന്നതിന് അമ്മയുടെ ചെവി കഴുമരത്തിലേക്കുള്ള യാത്രയ്ക്കിടയിൽ കടിച്ചുമുറിച്ച് ക്രോധം തീർത്ത കള്ളന്റെ കഥയാണ് മോദി ഇവിടെ ജനങ്ങളുമായി പങ്കുവയ്ക്കുന്നത്. ചെറുപ്പത്തിലെ തിരുത്തിയെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് കള്ളൻ അമ്മയോട് പറയുന്ന രംഗമാണ് വീഡിയോയിൽ മോദി ആവർത്തിക്കുന്നത്. 2021 മാർച്ചിൽ ഒരു വേദിയിൽവെച്ച് സാധാരണക്കാർ 500 രൂപയും എടുത്താൽതന്നെ പ്രശ്നമുണ്ടാക്കുന്ന ബിജെപി കോടികളാണ് അപഹരിക്കുക്കുന്നത് എന്ന മമതാ ബാനർജിയുടെ വിമർശനത്തിന് മറുപടിയായാണ് കള്ളന്റെയും അമ്മയുടെയും കഥയിലൂടെ മോദി മറുപടി പറഞ്ഞത്. If a common man steals Rs 500 then he is called a ‘tolabaaz’. What do we call the BJP government who stole crores of Rupees? 'Tolabaaz's feudal landlord'?: West Bengal CM and TMC leader Mamata Banerjee in Khejuri#WestBengalElections pic.twitter.com/oaq9n8zCsa— ANI (@ANI) March 20, 2021 ഇതിൽനിന്ന് പ്രശസ്തമായ ഒരു കഥ ഉദ്ധരിച്ചുകൊണ്ട് നരേന്ദ്ര മോദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നൽകിയ മറുപടിയാണ് സ്വന്തം ജീവിതത്തെ കുറിച്ചുള്ള കുറ്റസമ്മതം എന്ന രീതിയിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് ഉറപ്പിക്കാനായി. (വിവരങ്ങൾ നൽകിയത് ന്യൂ ഡൽഹിയിൽ നിന്ന് സഞ്ജന സക്സേന) അമ്മ ചെറുപ്പത്തിലെ തിരുത്തിയിരുന്നുവെല്ലെങ്കിൽ താൻ ഇത്രയും വലിയ തെറ്റുകൾ ചെയ്യില്ലായിരുന്നു എന്ന് ജനങ്ങൾക്ക് മുമ്പിൽ നരേന്ദ്ര മോദി കുറ്റസമ്മതം നടത്തുന്ന വീഡിയോ. കഴുമരച്ചുവട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ അമ്മയുടെ ചെവി കടിച്ചുമുറിച്ചുകൊണ്ട് ചെറുപ്പത്തിലെ തന്നെ തിരുത്താതിരുന്നതിന് ശകാരിക്കുന്ന കള്ളനായ മകന്റെ കഥ ജനങ്ങളോട് നരേന്ദ്രമോദി വിവരിക്കുന്ന രംഗമാണിത്. സ്വന്തം ജീവിതത്തിലെ കാര്യമല്ല അദ്ദേഹം പറഞ്ഞത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software