schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim: റോബിനു വേണ്ടി നിയമ പോരാട്ടത്തിന് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു.
Fact: അക്കൗണ്ട് നമ്പർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടേത്.
‘നമുക്ക് കൈകോര്ക്കാം, റോബിനു വേണ്ടി’ എന്ന വിവരണത്തോടെ റോബിൻ ബസും ഗതാഗത വകുപ്പും തമ്മിലുള്ള നിയമ പോരാട്ടത്തിനിടെ സാമ്പത്തിക സഹായം തേടി സോഷ്യല് മീഡിയയില് ഒരു പോസ്റ്റര് പ്രചരിക്കുന്നുണ്ട്. അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും ഉള്പ്പെടെ കൊടുത്താണ് പ്രചരണം.
arikomban fan group അരിക്കൊമ്പൻ എന്ന ഗ്രൂപ്പിലെ പോസ്റ്റിന് ഞങ്ങൾ കാണും വരെ 29 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ Manoj D Mannath എന്ന ഐഡിയിലെ പോസ്റ്റിന് 24 ഷെയറുകളും ഉണ്ടായിരുന്നു.
@kurukshetra_77 എന്ന X ഹാൻഡിൽ ചെയ്ത പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 18 റീപോസ്റ്റുകൾ ഉണ്ടായിരുന്നു.
കോയമ്പത്തൂരിൽ നിന്ന് തിരിച്ചെത്തിയ റോബിൻ ബസിനെതിരെ വീണ്ടും നടപടിയുമായി മോട്ടോർ വാഹന വകുപ്പ് പോവുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ. മുന്പ് ചുമത്തിയ പിഴയടക്കം ₹15,000യാണ് പിഴയായി ഈടാക്കിയത്. പെര്മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോയമ്പത്തൂരില്നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയില്വെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥര് ബസ് തടഞ്ഞത്. തമിഴ്നാട് മോട്ടോര് വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിന് ബസ് കഴിഞ്ഞദിവസമാണ് പത്തനംതിട്ട-കോയമ്പത്തൂര് റൂട്ടില് സര്വീസ് പുനരാരംഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.
പത്തനംതിട്ടയില് നിന്ന് കോയമ്പത്തൂരിലേക്ക് സര്വീസ് നടത്തുന്ന റോബിന് ബസ് ഉള്പ്പെടെയുള്ള കോണ്ട്രാക്ട് കാര്യേജ് ബസ്സുകള്ക്കെതിരെ കെഎസ്ആര്ടിസി ഹര്ജി നല്കിയിരുന്നു. ഇതാണ് പ്രചരണത്തിന്റെ പശ്ചാത്തലം. കേന്ദ്ര സർക്കാരിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആർടിസി നൽകിയ ഹർജിയിൽ പറയുന്നത്. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നല്കി. ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള കെഎസ്ആര്ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു.
2023ലെ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകൾ 1988ലെ മോട്ടോർ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്ആര്ടിസിയുടെ ആരോപണം. ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പത്തനംതിട്ടയില്നിന്ന് കോയമ്പത്തൂരിലേക്ക് സര്വീസ് നടത്തുന്ന റോബിന് ബസ് ഉള്പ്പെടെയുള്ള കോണ്ട്രാക്ട് കാര്യേജ് ബസ്സുകള്ക്കെതിരായാണ് കെഎസ്ആര്ടിസിയുടെ ഹര്ജി. കോണ്ട്രാക്ട് കാര്യേജ് ബസുകള് ബോര്ഡ് വെച്ചും സ്റ്റാന്ഡുകളില് ആളെ കയറ്റിയും സ്റ്റേജ് കാര്യേജ് ബസുകളായി സര്വീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കെഎസ്ആര്ടിസിയും മോട്ടോര് വാഹന വകുപ്പും വാദിക്കുന്നത്.
ഇവിടെ വായിക്കുക: Fact Check: നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ഉപേക്ഷിച്ചോ?
അക്കൗണ്ട് നമ്പര്: 009603981212190001, അക്കൗണ്ട് നെയിം: CMDRF Account No 2, ബ്രാഞ്ച്: Corporate Branch, Thiruvananthapuram, ഐഎഫ്എസ്സി കോഡ്: CSBK0000096, സ്വിഫ്റ്റ് കോഡ്: CSYBIN55 എന്നാണ് പോസ്റ്റിൽ കൊടുത്തിരിക്കുന്ന അക്കൗണ്ട് ഡീറ്റെയിൽസ്. അത് ഗൂഗിൾ കീ വേർഡ് സേർച്ച് വഴി പരിശോധിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സിഎംഡിആര്എഫിന്റെ സിഎസ്ബി ബാങ്കിന്റെ പേയ്മെന്റ് ഗേറ്റ് വേ നമ്പറാണിത്.
പോസ്റ്ററുമായി റോബിൻ മോട്ടോർസിന് യാതൊരു ബന്ധവുമില്ലെന്ന് ബസുടമകള് ഫേസ്ബുക്കിൽ നവംബർ 20,2023ൽ പോസ്റ്റിട്ടിരുന്നു.
ഇവിടെ വായിക്കുക:Fact Check: ഗാസയിലെ ഹമാസിന്റെ ടണലാണോ ഇത്?
റോബിന്റെ പേരില് സാമ്പത്തിക സഹായം തേടുന്ന പോസ്റ്ററുമായി ഒരു ബന്ധവുമില്ലെന്ന് റോബിന് മോട്ടോര്സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്ററിലെ അക്കൗണ്ട് നമ്പര് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സിഎംഡിആര്എഫിന്റെ നമ്പറാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: Fact Check: മോദി പാറ്റ് കമ്മിൻസിനെ അപമാനിച്ചോ?
Sources
Website of Chief Minister’s Distress Relief Fund
Facebook post by ROBIN Motors on November 20, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
January 18, 2025
Sabloo Thomas
January 14, 2025
Sabloo Thomas
January 11, 2025
|