schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
News
Claim
മണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന സംഘർഷത്തിനിടയിൽ കുക്കി സ്ത്രീയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി.
Fact
മ്യാൻമറിൽ നിന്നുള്ള പഴയ വീഡിയോ, മണിപ്പൂരിലെ കുക്കി-മെയ്തേയ് സംഘർഷവുമായി തെറ്റായി ബന്ധിപ്പിച്ച് ഇപ്പോൾ പ്രചരിപ്പിക്കുന്നു.
ഇപ്പോൾ മണിപ്പൂരിൽ നടക്കുന്ന കുക്കി-മെയ്തേയ് സംഘർഷവുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു സ്ത്രി കൊല്ലപ്പെടുന്ന ദൃശ്യങ്ങളാണ് പോസ്റ്റിൽ ഉള്ളത്.
“കണ്ണ് കെട്ടി മുട്ട് കുത്തി നിർത്തി വെടി വെച്ച് കൊല്ലപെട്ട മണിപ്പൂരിലെ ‘കൃസ്ത്യൻ’ പെൺകുട്ടി. കേരളാ കൃസംഘികളും യുക്തിവാദികളും ഇപ്പോഴും മുഹമ്മദിന്റെ യുദ്ധകഥകളും പറഞ്ഞ് ഇവിടെ മുസ്ലിംകളെ ഊക്കുന്ന തിരക്കിലാണ്,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റുകൾ.
വാട്ട്സ്ആപ്പിൽ ഈ പോസ്റ്റ് വളരെ അധികം വൈറലാണ്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഫേസ്ബുക്കിലും പോസ്റ്റ് വൈറലാവുന്നുണ്ട്. വിഡിയോയ്ക്കൊപ്പവും ആ വീഡിയോയിലെ ചില ദൃശ്യങ്ങൾ ഉള്ള പൊഹോട്ടോയ്ക്കൊപ്പവും പോസ്റ്റ് വൈറലാവുന്നുണ്ട്. REBEL THINKERS എന്ന ഗ്രൂപ്പിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 57 ഷെയറുകൾ ഉണ്ടായിരുന്നു.
Musthafa Mundakkulam എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 43 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: Fact Check: റാഫിയ അർഷാദ് അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയാണോ?
വൈറൽ ഫൂട്ടേജിന്റെ കീഫ്രെയിമുകൾ Yandexൽ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, 2022 ഡിസംബർ 9ന് Reeleak എന്ന വെബ്സൈറ്റിലെ ഒരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. “മ്യാൻമറിലെ ക്രൂരമായ ശിക്ഷ” എന്ന അടിക്കുറിപ്പോടെ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് അതിൽ ഉണ്ടായിരുന്നു.
വൈറൽ വീഡിയോയിൽ നിന്നുള്ള സ്ക്രീൻ ഷോട്ടുള്ള Myanmar Nowന്റെ 2022 ഡിസംബർ 6ലെ ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. അത് ഇങ്ങനെ പറയുന്നു, “മ്യാൻമറിൽ ഭൂരിപക്ഷ പിന്തുണയുള്ള ദേശീയ ഐക്യ സർക്കാറിന്റെ (എൻയുജി) കീഴിലുള്ള പ്രതിരോധ സേനയിലെ അംഗങ്ങൾ ഇന്ത്യയുമായുള്ള സാഗിംഗ് മേഖലയുടെ അതിർത്തിക്ക് സമീപംഒരു പൗരനെ വധിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പുറത്തുവന്നിരുന്നു. അതിൽ ഒരു ഡസനോളം ആയുധധാരികളായ പുരുഷന്മാരും സ്ത്രീകളും ഒരു സ്ത്രീയെ നടുറോഡിൽ വെടിവച്ചു കൊല്ലുന്നതിന് മുമ്പ് മർദിക്കുന്നതായി കാണം.”
“ജൂണിൽ തമു പട്ടണത്തിലാണ് സംഭവം നടന്നതെന്നും കുറ്റം ആരോപിക്കപ്പെടുന്നവരിൽ ചിലരെങ്കിലും തമു ജില്ലാ ചാപ്റ്ററിന്റെ നാലാം ബറ്റാലിയനിൽ നിന്നുള്ളവരാണെന്നും എൻയുജിയുടെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി നയിംഗ് ഹ്തൂ ഓങ് മ്യാൻമർ നൗവിനോട് പറഞ്ഞതായി,” റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. “ആന്റി ജൂണ്ട പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് (PDF) അംഗമായ ഏയ് മർ തുൻ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവവും അതിന്റെ അനന്തരഫലങ്ങളും വിശദമാക്കിക്കൊണ്ട്, 2022 ഡിസംബർ 8-ലെ DVBയുടെ ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. “ഡിസംബർ 4 ന്, അയ് മർ ടുണിന്റെ കൊലപാതകത്തെ അപലപിച്ച് തമു നഗരത്തിൽ ഒരു പ്രതിഷേധം നടന്നു. PDF, NUG, Pyidaungsu Hluttawനെ പ്രതിനിധീകരിക്കുന്ന കമ്മിറ്റി (CRPH) എന്നിവയെ അപലപിക്കുന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി.
ഇവിടെ വായിക്കുക:Fact Check: 2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾക്കിടയിൽ ഒരു കുക്കി സ്ത്രീയെ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതായി ആരോപിച്ച് കൊണ്ട് ഷെയർ ചെയ്യുന്നത് മ്യാൻമറിൽ നിന്നുള്ള ഒരു പഴയ വീഡിയോയാണ് എന്ന നിഗമനത്തിൽ ഞങ്ങൾ എത്തി.
ഇവിടെ വായിക്കുക: Fact Check:ഈ വെള്ളപ്പൊക്ക ദൃശ്യങ്ങൾ ക്യൂബയിലേതാണോ?
Sources
Reeleak Post, Dated December 9, 2022
Report By Myanmar Now, Dated December 6, 2022
Report By DVB, Dated December 8, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|