About: http://data.cimple.eu/claim-review/f62c90260440d765716d7149a6c456dded7db4a2190ff4a86bcac12b     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Claim ബ്രിട്ടനിലെ ബാങ്കുകളിലെ മോദിയുടെയും മന്ത്രിമാരുടെയും രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്സ് പുറത്തുവിട്ടു. Fact ഇത്തരമൊരു പട്ടിക വിക്കിലീക്സ് പുറത്തുവിട്ടിട്ടില്ല. ബ്രിട്ടനിലെ ബാങ്കുകളിലെ മോദിയുടെയും മന്ത്രിമാരുടെയും രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്സ് പുറത്തുവിട്ടുവന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. “ബ്രിട്ടനിൽ സർക്കാർ മാറിയപ്പോൾ തന്നെ വെളിപാടുകൾ സംഭവിച്ചു തുടങ്ങി,” എന്നാണ് ആ ദീർഘമായ പോസ്റ്റ് ആരംഭിക്കുന്നത്. “ഋഷി സുനക്കിൻ്റെ തോൽവിക്ക് ശേഷം മോദിയുടെയും മന്ത്രിമാരുടെയും കള്ളപ്പണം വെളിപ്പെട്ടു. 14 വർഷം കൊണ്ട് മോദിയുടെ മന്ത്രിമാരുടെ കള്ളപ്പണം നൂറിരട്ടി വർധിച്ചു,”എന്ന് പോസ്റ്റ് തുടർന്ന് പറയുന്നു. ബ്രിട്ടനിലെ രഹസ്യ ബാങ്കുകളിൽ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ ആദ്യ പട്ടിക വിക്കിലീക്സ് പുറത്തുവിട്ടു. ആദ്യത്തെ 24 പേരുകൾ ഇപ്രകാരമാണ്,” എന്ന് പോസ്റ്റ് പറയുന്നു. പോസ്റ്റിൽ പറയുന്ന ലിസ്റ്റ് താഴെ കൊടുക്കുന്നു: (തുക ഡോളറിൽ) 1 – നരേന്ദ്ര മോദി (56800000000000)56.8 ലക്ഷം കോടി (LkCr), ₹ 4089 LkCr 2 – അമിത് ഷാ (780000000000)0.78 LkCr യുഎസ്ഡി, ₹ 56 LkCr 3 – സ്മൃതി സുബിയൻ ഇറാനി(15800000000000) 15.8 LkCr യുഎസ്ഡി, ₹ 1136 LkCr 4 – രാജ്നാഥ് സിംഗ്(8200000000000)8.2 LkCr യുഎസ്ഡി, ₹ 590 LkCr 5 – ജയ് ഷാ(15400000000000) ₹15.40LkCr 6 – അനുരാഗ് താക്കൂർ (2890000000000)2.89 LkCr യുഎസ്ഡി, ₹ 208LkCr 7 – നിർമല സീതാരാമൻ(900000000000) 0.9LkCr യുഎസ്ഡി, ₹ 64.8LkCr 8 – പിയൂഷ് ഗോയൽ (1500000000000) 1.5 LkCr യുഎസ്ഡി, ₹ 108LkCr 9 – ഗിരിരാജ് സിംഗ് (7500000000000)7.5LkCr യുഎസ്ഡി, ₹ 540LkCr 10 – അശ്വനി വൈഷ്ണവ് (2800000000000)2.8LkCr യുഎസ്ഡി, ₹ 201LkCr 11 – ജ്യോതിരാദിത്യ സിന്ധ്യ (590000000000) 0.59LkC യുഎസ്ഡി, ₹ 42.4LkCr 12 – ഡോ മൻസുഖ് മാണ്ഡവ്യ (22000000000000) 22LkCr യുഎസ്ഡി, ₹ 1584Lk 13 – ജഗത് പ്രകാശ് നദ്ദ (7688800000000)7.6LkCr യുഎസ്ഡി, ₹ 167.2LkCr 14- ഷിരാജ്സിംഗ് ചൗഹാൻ (58211400000000)58.2LkCr യുഎസ്ഡി, ₹ 4190LkCr 15- മനോഹർ ലാൽ ഖട്ടർ(1980000000000)1.9LkCr യുഎസ്ഡി, ₹ 137LkCr 16- കിരൺ റിജിജു (13580000000000)13.6LkCr യുഎസ്ഡി, ₹ 976LkCr 17- ജനറൽ വി കെ സിംഗ് (820000000000)0.82LkCr യുഎസ്ഡി, ₹ 59LkCr 18- അർജുൻ റാം മേഘ്വാൾ (1450000000000) 1.45LkCr യുഎസ്ഡി, ₹ 104LkCr 19- മീനാക്ഷി ലേഖി (2890000000000) 2.9LkCr യുഎസ്ഡി, ₹ 209LkCr 20 – കേശവ് പ്രസാദ് മൗര്യ (900000000000) 0.9LkCr യുഎസ്ഡി, ₹ 64.8LkCr 21- ദേവേന്ദ്ര ഫഡ്നാവിസ് (1500000000000) 1.5LkCr യുഎസ്ഡി, ₹ 108LkCr 22- യോഗി ആദിത്യ നാഥ് (3500000000000) 3.5LkCr യുഎസ്ഡി, ₹ 252LkCr - സഞ്ജീവ് കുമാർ ബാലിയാൻ (18900800000000)18.9LkCr യുഎസ്ഡി, Rs 1360LkC “ശരി. കഴിഞ്ഞ 10 വർഷം കൊണ്ട് മോദിയുടെ കൊക്കർ രാജ്യത്തെ എത്രമാത്രം കൊള്ളയടിച്ചുവെന്ന് ഇപ്പോൾ മനസ്സിലായി. എല്ലാ രാജ്യസ്നേഹികളും രാജ്യതാൽപ്പര്യം മുൻനിർത്തി ഈ പോസ്റ്റ് ഫോർവേഡ് ചെയ്യുക…അഴിമതിക്കെതിരായ പോരാടുക,” പോസ്റ്റ് ഉപസംഹരിക്കുന്നു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക: Fact Check: തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നല്ല ഈ പ്രളയ ദൃശ്യം Fact Check/Verification ഈ അവകാശവാദം പരിശോധിക്കാൻ, ഞങ്ങൾ ഗൂഗിളിൽ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. എന്നാൽ വിക്കിലീക്സ് ഇത്തരമൊരു പട്ടിക പുറത്തുവിട്ടതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളൊന്നും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, ഞങ്ങൾ വിക്കിലീക്സിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളും വെബ്സൈറ്റും പരിശോധിച്ചു. അവിടെയും അത്തരത്തിലുള്ള ഒരു ലിസ്റ്റിനെ ക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവും ലഭിച്ചില്ല. അന്വേഷണത്തിനിടെ, ഞങ്ങൾ X-ൽ ബന്ധപ്പെട്ട കീവേഡുകൾ സേർച്ച് ചെയ്തപ്പോൾ, സമാനമായ അവകാശവാദത്തോടെയുള്ള നൂറുകണക്കിന് പോസ്റ്റുകൾ കണ്ടെത്തി. 2011 മുതൽ, വിക്കിലീക്സ് പുറപ്പെടുവിച്ചുവെന്ന് അവകാശപ്പെടുന്ന വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരുകലുള്ള ഇത്തരം ലിസ്റ്റുകൾ പങ്കിടുന്നുണ്ട് എന്ന് ഞങ്ങൾ കണ്ടെത്തി. ഈ അവകാശവാദം യഥാക്രമം 2011, 2012, 2013, 2014, 2015, 2016 എന്നീ വർഷങ്ങളിലും വിവിധ നേതാക്കളുടെ പേരുകളിൽ പങ്കിട്ടിരുന്നു. അന്വേഷണത്തിൽ, 2011-ലാണ് ഇത്തരത്തിലുള്ള പട്ടിക ആദ്യമായി വൈറലായതെന്ന് ഞങ്ങൾ കണ്ടെത്തി. അന്നത്തെ കേന്ദ്രസർക്കാരിലെ (യുപിഎ) മന്ത്രിമാരുടെ പേരുകൾ ആ പട്ടികയിലുണ്ടായിരുന്നു. അന്ന്, വിക്കിലീക്സ് ഇത്തരത്തിലുള്ള പട്ടിക വ്യാജമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവിടെ വായിക്കുക:Fact Check: കൊച്ചു പെൺകുട്ടി പാടുന്ന ദൃശ്യം കൃത്രിമമാണ് Conclusion അന്വേഷണത്തിലൂടെ, ഞങ്ങൾ വിക്കിലീക്സിൻ്റെ പേരിൽ പ്രചരിക്കുന്ന ഈ അവകാശവാദം വ്യാജമാണെന്ന നിഗമനത്തിലെത്തി. Result: False Sources Official X handle of Wikileaks Official Website of Wikileaks (ഇത് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ്. അത് ഇവിടെ വായിക്കാം) ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software