schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതിൽ സന്തോഷം രാജീവ് ചന്ദ്രശേഖരൻ കൂടി ജയിച്ചിരുന്നെങ്കിൽ രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടാവുമായിരുന്നു – ഇപി ജയരാജൻ
Fact
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്കാർഡ് വ്യാജമാണ്.
“സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതിൽ സന്തോഷം രാജീവ് ചന്ദ്രശേഖരൻ കൂടി ജയിച്ചിരുന്നെങ്കിൽ രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടാവുമായിരുന്നു- ഇപി ജയരാജൻ,” എന്ന് പറയുന്ന ഒരു ന്യൂസ്കാർഡ് വൈറലാവുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റേത് എന്ന പേരിലാണ് കാർഡ് വൈറലാവുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: മോദിക്ക് പിന്തുണ കൊടുത്തതിന് ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്ന വീഡിയോ അല്ലിത്
ഞങ്ങൾ ഈ കാർഡ് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ജൂൺ 07, 2024ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു കാർഡ് ഞങ്ങൾക്ക് അവരുടെ ഫേസ്ബുക്ക് പേജിൽ നിന്നും കിട്ടി.
ഇപ്പോൾ പ്രചരിക്കുന്ന കാർഡിന്റെ പടത്തിനൊപ്പം, ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചരണം എന്ന വിവരണം കൊടുത്താണ് കാർഡ്. കൂടാതെ ഏഷ്യാനെറ്റ് ന്യൂസിനെ വെബ്സൈറ്റിൽ ജൂൺ 7,2024ന് കൊടുത്ത ഒരു വാർത്തയും കിട്ടി.
“ലോക്സഭ തെരഞ്ഞെടുപ്പ് 2024 ഫലം പുറത്തുവന്നതിന് പിന്നാലെ കേരളത്തിലെ എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്റെ പേരില് വ്യാജ പ്രചാരണം. ‘സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതില് സന്തോഷം, രാജീവ് ചന്ദ്രശേഖര് കൂടി ജയിച്ചിരുന്നെങ്കില് രണ്ട് കേന്ദ്രമന്ത്രിമാര് ഉണ്ടാവുമായിരുന്നു എന്നും ഇ പി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് 2024 ജൂണ് ആറിന് ന്യൂസ് കാര്ഡ് ഷെയര് ചെയ്തതായാണ് വ്യാജ പ്രചാരണം നടക്കുന്നത്,” എന്ന് വാർത്ത പറയുന്നു.
“ഇ പി ജയരാജന്റെ പ്രസ്താവനയായി ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില് പ്രചരിക്കുന്ന ന്യൂസ് കാര്ഡ് വ്യാജമാണ് എന്നറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് ജയരാജന്റെ പ്രസ്താവനയായി ഇത്തരമൊരു വാര്ത്ത ഒരു സോഷ്യല് മീഡിയ പ്ലാറ്റ്ഫോമിലും പ്രസിദ്ധീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില് തെറ്റായ പ്രചാരണം നടത്തുന്നവര്ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്,” എന്നും വാർത്ത തുടരുന്നു.
കൂടാതെ, ഇപ്പോൾ വൈറലാവുന്ന ന്യൂസ്കാർഡിലെ അതെ പടമുള്ള മറ്റൊരു കാർഡും ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും ജൂൺ 6,2024ൽ കിട്ടി.
“തോൽവി താത്കാലിക പ്രതിഭാസം സർക്കാരിന്റെ വിലയിരുത്തൽ അല്ല”- ഇപി ജയരാജൻ എന്നാണ് ആ കാർഡ് പറയുന്നത്. ആ കാർഡ് എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന കാർഡ് ഉണ്ടാക്കിയത് എന്ന് രണ്ട് ന്യൂസ്കാർഡുകളും പരിശോധിച്ചപ്പോൾ വ്യക്തമായി.
“ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി താത്കാലിക പ്രതിഭാസം, സർക്കാരിന്റെ വിലയിരുത്തല് അല്ലെന്ന് ഇപി ജയരാജന്,” എന്ന തലക്കെട്ടിലുള്ള ഒരു വാർത്തയും ജൂൺ 6,2024ന് ഏഷ്യാനെറ്റ് ന്യൂസിനെ വെബ്സൈറ്റിൽ നിന്നും കിട്ടി.
“ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില് പ്രതികരണവുമായി ഇടതുമുന്നണി കണ്വീനര് ഇപിജയരാജന് രംഗത്ത്. എൽഡിഎഫിന് നേട്ടം ഉണ്ടായില്ല. പക്ഷെ ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ടു പോകും.ഈ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തല് അല്ല. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് ഇടത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ല. കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു,” എന്നാണ് വാർത്ത.
“തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം തെരെഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നെങ്കിൽ ഫലം ഇങ്ങനെ ആകുമരുന്നോ എന്നും ഇപി ചോദിച്ചു. അതൊന്നും ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ്. തെരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യം രൂപപ്പെട്ടു. ബിജെപിക്ക് ചില മണ്ഡലങ്ങളിൽ വോട്ട് കൂടിയത് പരിശോധിക്കുന്നു. തോൽവി താത്കാലിക പ്രതിഭാസം മാത്രമാണ്,” വാർത്ത കൂട്ടിച്ചേർത്തു.
“കേരള കോണ്ഗ്രസ് രാജ്യസഭാ സീറ്റ് ചോദിക്കുന്നതിൽ തെറ്റൊന്നുമില്ല. എല്ലാ കാര്യങ്ങളും എല്ലാവരുമായി കൂടിയാലോചിച്ച് പൊതുവായ തീരുമാനം ഐക്യകണ്ഠേന എടുക്കും.മന്ത്രിസഭ പുനഃസംഘടന വലിയ പ്രശ്നമേയല്ല.പുതിയൊരു മന്ത്രി വരുമെന്നും അദ്ദേഹം വ്യക്തമാക്കി,” വാർത്ത തുടർന്ന് പറയുന്നു.
ഇവിടെ വായിക്കുക:Fact Check: കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ച പാടാണോ ഇത്?
“സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി വരുന്നതിൽ സന്തോഷം രാജീവ് ചന്ദ്രശേഖരൻ കൂടി ജയിച്ചിരുന്നെങ്കിൽ രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടാവുമായിരുന്നു – ഇപി ജയരാജൻ,” എന്നെഴുതിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്കാർഡ് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
ഇവിടെ വായിക്കുക:Fact Check: വടകരയിലെ കാഫിർ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക പറഞ്ഞോ?
Sources
Facebook post of Asianet News dated June 7, 2024
News report of Asianet News dated June 7, 2024
Facebook post of Asianet News dated June 6, 2024
News report of Asianet News dated June 6, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
November 18, 2024
Sabloo Thomas
June 4, 2024
Sabloo Thomas
March 30, 2024
|