കേരളത്തില് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില് മുന്നണികളെ ശക്തമാക്കാന് പ്രചാരണം കടുപ്പിക്കുകയാണ് പ്രവര്ത്തകര്. സമൂഹ മാധ്യമങ്ങളിലൂടെയും ഇത്തരത്തിലുള്ള പ്രചാരണങ്ങള് വളരെയധികം നടക്കുന്നുണ്ട്. പ്രസിദ്ധ സഞ്ചാരിയും മാധ്യമ പ്രവര്ത്തകനുമായ സന്തോഷ് ജോര്ജ് കുളങ്ങര, സര്ക്കാരിന്റെ വിശപ്പുരഹിത പദ്ധതിയെക്കുറിച്ച് പറയുന്നു എന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
'കേരള സര്ക്കാരിന്റെ കരുതലായ
വിശപ്പുരഹിത നഗരം
മലയാളികളുടെ അഭിമാനമായ
സന്തോഷ് ജോര്ജ് കുളങ്ങര വിവരിക്കുന്നു.
14 ജില്ലകളിലായി 1000ത്തില് അധികം
ഭക്ഷണ കേന്ദ്രങ്ങള് ആണ്
LDF സര്ക്കാര് ആരംഭിച്ചട്ടുള്ളത്.
വിദേശ രാജ്യങ്ങളെയും വെല്ലുന്ന
കേരള മോഡലില് ഒരുപാട് ജീവനുകള്
ഉച്ച സമയത്ത് മനം നിറഞ്ഞുകൊണ്ട്
വിശപ്പടക്കി ജീവിക്കുമെന്നുമുള്ള കാര്യം ഉറപ്പാണ്.
ഒന്നാണ് നാം.
ഒന്നാമത് ആണ് കേരളം'
എന്നാല് പ്രചാരത്തിലുള്ള വീഡിയോയിലെ ശബ്ദം സന്തോഷ് ജോര്ജ് കുളങ്ങരയുടേതല്ലെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം( AFWA ) കണ്ടെത്തി.
സമാന പോസ്റ്റിന്റെ ആര്ക്കൈവ് ചെയ്ത ലിങ്ക് പരിശോധിക്കാം Archive 1
AFWA അന്വേഷണം
തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ തമ്പാനൂരിനടുത്തുള്ള ജനകീയ ഹോട്ടലിന്റെ ദൃശ്യങ്ങളാണ് വീഡിയോയില് കാണാന് സാധിക്കുന്നത്. എന്നാല് വീഡിയോയ്ക്ക് ഒപ്പം സന്തോഷ് ജോര്ജ് കുളങ്ങരയുടേത് എന്ന പേരില് കൂട്ടിച്ചേര്ത്തിരിക്കുന്ന ശബ്ദം വ്യാജമാണ്. വീഡിയോയിലെ സത്യം കണ്ടെത്താന് ഞങ്ങള് സന്തോഷ് ജോര്ജ് കുളങ്ങരയെ ഫോണില് ബന്ധപ്പെട്ടാണ് വിവരങ്ങള് ശേഖരിച്ചത്. ഫോണ് സംഭഷണത്തിലൂടെ ഇത്തരത്തില് ഒരു വീഡിയോ പ്രചരിക്കുന്നതില് തന്റെ പങ്കാളിത്തമില്ലെന്നും, വീഡിയോയിലെ ശബ്ദം തന്റേതല്ലെന്നും സന്തോഷ് ജോര്ജ് കുളങ്ങര ഇന്ത്യാ ടുഡേയോട് പറഞ്ഞു. "സര്ക്കാര് സംരഭമായ ജനകീയ ഹോട്ടലിനെക്കുറിച്ച് ഇപ്പോള് പ്രചരിക്കുന്ന വീഡിയോയുമായി തനിക്ക് ബന്ധമില്ലെന്നും, അടുത്തകാലത്തൊന്നും ഇത്തരത്തിൽ ഒരു വീഡിയോ ദൃശ്യത്തിനായി ശബ്ദം നൽകിയതായി ഓർക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്". വീഡിയോ ദൃശ്യങ്ങള് കണ്ട് ബോധ്യപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഞങ്ങളോട് പ്രതികരിച്ചത്.
അതിനാല് ഇപ്പോള് സന്തോഷ് ജോര്ജ് കുളങ്ങരയുടേതെന്ന പേരില് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്ന വീഡിയോ ദൃശ്യത്തിന് അദ്ദേഹവുമായി ബന്ധമില്ലെന്നത് വ്യക്തമാണ്.
പ്രസിദ്ധ സഞ്ചാരിയും മാധ്യമ പ്രവര്ത്തകനുമായ സന്തോഷ് ജോര്ജ് കുളങ്ങര, സര്ക്കാരിന്റെ വിശപ്പുരഹിത പദ്ധതിയെക്കുറിച്ച് പറയുന്നു.
തമ്പാനൂരിനടുത്തുള്ള ജനകീയ ഹോട്ടലിന്റെ ദൃശ്യങ്ങളാണ് വീഡിയോയില് കാണാന് സാധിക്കുന്നത്. എന്നാല് വീഡിയോ യിലുള്ള ശബ്ദം തന്റേതല്ലെന്ന് സന്തോഷ് ജോര്ജ് കുളങ്ങര സ്ഥിരീകരിച്ചു.