About: http://data.cimple.eu/claim-review/0842b3bc98a6179e328a65dec3bbfd781105e087756d5c7e40adc7e3     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check Contact Us: checkthis@newschecker.in Fact checks doneFOLLOW US Fact Check വിര നശീകരണത്തിന് ഉപയോഗിക്കുന്ന ആല്ബന്ഡസോള് എന്ന മരുന്നിനെതിരെ വ്യാപകമായ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട് വാട്ട്സ്ആപ്പിൽ ആണ് പ്രധാനമായും പ്രചരണം നടക്കുന്നത്. സര്ക്കാരും മരുന്നു കമ്പനിയുമായി നടത്തുന്ന ഇടപാടാണെന്നും മരുന്നുകൊണ്ട് കുട്ടികള്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാകുമെന്നും ഈ പോസ്റ്റുകൾ പറയുന്നു. “ചെറുതും വലുതുമായ പാർശ്വ ഫലങ്ങളുണ്ടെന്ന് നിർമ്മാതാക്കൾ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ള് മരുന്ന് മിഠായി വിതരണം ചെയ്യുമ്പോലെ കുട്ടികളിൽ പ്രയോഗിക്കുന്നത് ഉചിതമാണോ എന്ന് എല്ലാവരും ചിന്തിക്കുക,” എന്നാണ് പോസ്റ്റുകൾ പറയുന്നത്. ദേശീയ വിര വിമുക്ത ദിനാചാരണത്തോടനുബന്ധിച്ച് ഒന്ന് മുതൽ 19 വയസ്സുവരെയുള്ളവർക്ക് വിര നശീകരണത്തിന് ഗുളിക (ആൽബൺഡസോൾ) നൽകുന്ന പ്രവർത്തനം നടക്കുന്ന സമയത്താണ് പ്രചരണം. കേന്ദ്ര, സംസ്ഥാനസര്ക്കാരുകളുടെ നേതൃത്വത്തിലാണ് വിര നശീകരണത്തിന് സമൂഹചികിത്സ പരിപാടി നടത്തുന്നത്. ആരോഗ്യവും, ബുദ്ധിയും, കാര്യക്ഷമതയുമുള്ള യുവതലമുറയെ വാര്ത്തെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 1 മുതല് 19 വയസ്സുവരെയുള്ള കുട്ടികള്ക്കാണ് വിര നശീകരണത്തിനായുള്ള ആല്ബന്ഡസോള് ഗുളികകള് നല്കിയത്. സര്ക്കാര്, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെ വിദ്യര്ഥികള്ക്കും അങ്കണവാടികളിലെയും ഡേ-കെയര് സെന്ററുകളിലെയും കുട്ടികള്ക്കാണ് ആല്ബന്ഡസോള് ഗുളിക നല്കിയത്. ഡോക്ടര്മാര് ആരോഗ്യ പ്രവര്ത്തകര് എന്നിവരുടെ മേല്നോട്ടത്തില് അദ്ധ്യാപകര്, അങ്കണവാടി വര്ക്കര്മാര് എന്നിവരാണ് ഗുളിക നല്കുന്നത്. 1 മുതല് 5 വയസ്സുവരെയുള്ള കുട്ടികള്ക്ക് അങ്കണവാടിയിലും 6 മുതല് 19 വയസ്സുവരെയുള്ളവര്ക്ക് സ്കൂളുകളിലുമാണ് ഗുളിക വിതരണം നടത്തിയത്. 1 മുതല് 2 വയസ്സുവരെയുള്ള കുട്ടികള്ക്ക് പകുതി ഗുളിക (200 മി.ഗ്രാം) ഒരു ടേബിള്സ്പൂണ് ശുദ്ധജലത്തില് അലിയിച്ച് കൊടുക്കുകയും, 2 മുതല് 3 വയസ്സു വരെയുളള കുട്ടികള്ക്ക് ഒരു ഗുളിക (400 മി.ഗ്രാം) ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് ശുദ്ധജലത്തോടൊപ്പം അലിയിച്ച് കൊടുക്കയും, 03 മുതല് 19 വയസ് വരെ യുളള കുട്ടികള് ഒരു ഗുളിക (400 മി.ഗ്രാം) ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് ശുദ്ധജലത്തോടൊപ്പം ചവച്ചരച്ച് കഴിക്കുകയും ചെയ്തു. ജനുവരി 17 ന് ഗുളിക കഴിക്കാന് സാധിക്കാത്ത കുട്ടികള് സമ്പൂര്ണ്ണ വിരവിമുക്ത ദിനമായ ജനുവരി 24 ന് കഴിക്കണം. ഞങ്ങൾ പ്രചരണത്തിന്റെ വാസ്തവം അറിയാൻ ഗൂഗിളിൽ ആല്ബന്ഡസോള് എന്ന മരുന്നിന്റെ പാർശ്വഫലത്തെ കുറിച്ച് സേർച്ച് ചെയ്തു, അപ്പോൾ https://medlineplus.gov/ എന്ന മരുന്നുകളുടെ പാർശ്വഫലങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന വെബ്സൈറ്റിൽ നിന്നും ആല്ബന്ഡസോളിന്റെ പാർശ്വഫലത്തെ കുറിച്ചുള്ള ചില വിവരങ്ങൾ കിട്ടി. “Albendazole പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും തീവ്രതയുണ്ടോ അല്ലെങ്കിൽ വിട്ടുപോകാത്തിരിക്കുകയോ ചെയ്യുക ആണെങ്കിൽ നിങ്ങളുടെ ഡോക്ടറോട് പറയുക: വയറു വേദന, ഓക്കാനം, ഛർദ്ദി, തലവേദന, തലകറക്കം റിവേഴ്സിബിൾ മുടി കൊഴിച്ചിൽ ചില പാർശ്വഫലങ്ങൾ ഗുരുതരമായേക്കാം. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ അല്ലെങ്കിൽ പ്രത്യേക മുൻകരുതൽ വിഭാഗത്തിൽ ലിസ്റ്റുചെയ്തിരിക്കുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ , ഉടൻ തന്നെ നിങ്ങളുടെ ഡോക്ടറെ വിളിക്കുക: തൊണ്ടവേദന, പനി, വിറയൽ, അണുബാധയുടെ മറ്റ് ലക്ഷണങ്ങൾ, അസാധാരണമായ രക്തസ്രാവം അല്ലെങ്കിൽ ചതവ്, ബലഹീനത, ക്ഷീണം, വിളറിയ ത്വക്ക്, ശ്വാസം മുട്ടൽ,ചുണങ്ങ്,ചിരങ്ങ്. Albendazole മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഈ മരുന്ന് കഴിക്കുമ്പോൾ നിങ്ങൾക്ക് അസാധാരണമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ വിളിക്കുക,” എന്നാണ് പാർശ്വ ഫലങ്ങളെ കുറിച്ച് വെബ്സൈറ്റ് പറയുന്നത്. 2016 ൽ ദേശീയ വിര നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് ഗുളികകൾ നൽകിയതിന് ശേഷം അസ്വസ്ഥതയുണ്ടെന്ന് പരാതിപ്പെട്ടതിനാൽ രോഗം ബാധിച്ച കുട്ടികളെ ബിഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയതായുള്ള മാധ്യമ റിപോർട്ടുകൾ ഞങ്ങൾക്ക് കിട്ടി. എന്നാൽ ഫെബ്രുവരി 11,2016 ൽ ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, അന്നത്തെ ആരോഗ്യ മന്ത്രി ജെ പി നദ്ദ നടത്തിയ ഒരു പ്രസ്താവന എൻഡിടിവി കൊടുത്തിട്ടുണ്ട്. പ്രസ്താവന ഇങ്ങനെ പറയുന്നു: “ഈ മരുന്ന് ഒന്നു മുതൽ രണ്ട് ശതമാനം വരെ കുട്ടികളിൽ “ഛർദ്ദി അല്ലെങ്കിൽ ഓക്കാനം പോലുള്ള ശക്തമായ പാർശ്വഫലങ്ങൾ” ഉണ്ടാക്കുന്നു. അത് കൊണ്ട് തന്നെ “ആശങ്കയുടെയും പരിഭ്രാന്തിയുടെയും ആവശ്യമില്ല” എന്ന് നദ്ദ നടത്തിയ ഒരു പ്രസ്താവണ് ഉദ്ദരിച്ച് കൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 11, 2016 ൽ നദ്ദയുടെ പ്രസ്താവന പ്രസ് ഇൻഫോർമേഷൻ ബ്യുറോ പത്രകുറിപ്പായി പുറത്തിറക്കിയിട്ടുമുണ്ട്. വിരമുക്ത വാരാചാരണത്തിനെതിരായ പ്രചാരണങ്ങള് നടത്തുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് അറിയിച്ചതായി വ്യക്തമാക്കുന്ന ജനുവരി 18,2023 ലെ പ്രസ്താവന ദേശാഭിമാനി പ്രസീദ്ധീകരിച്ചിട്ടുമുണ്ട്. ജനുവരി 17,2023 ൽ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക ഈ ഗുളിക വർഷങ്ങളായി കുട്ടികൾക്ക് കൊടുക്കുന്നത് ആണ് എന്നും വിര ശല്യമാണ് വിളർച്ച ഉണ്ടാക്കുന്നത് എന്നും വ്യക്തമാക്കി പോസ്റ്റിട്ടുണ്ട്. അതിൽ അവർ ഈ ഗുളികയ്ക്കെതിരെ പ്രചരണം നടത്തുന്നവർക്ക് എതിരെ നിയമ നടപടി എടുക്കും എന്നും വ്യക്താമാക്കുന്നു. ജനുവരി 20,2023 ലെ ഒരു വീഡിയോയിൽ ഫേസ്ബുക്കിൽ എംഇഎസ് മെഡിക്കൽ കോളേജ്,പെരിന്തൽമണ്ണയിലെ പീഡിയാട്രിക്ൻ വിഭാഗം പ്രഫസറായ ഡോക്ടർ പുരുഷോത്തമൻ, “താൻ വിര ശല്യത്തിനെതിരെ കഴിഞ്ഞ മുപ്പത് വർഷമായി കുട്ടികൾക്ക് പ്രിസ്ക്രൈബ് ചെയ്യുന്ന മരുന്നാണ് എന്നും അതിന് കാര്യമായ പാർശ്വഫലങ്ങൾ ഇല്ലെന്നും,” വ്യക്തമാക്കുന്നു. “പല മരുന്നുകൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ തുടർച്ചയാണ് ഈ പ്രചരണവും എന്ന് ഐഎംഎ സ്റ്റേറ്റ് പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു ന്യൂസ്ചെക്കറിനോട് പറഞ്ഞു. ഇപ്പോൾ ജനങ്ങൾ കൂടുതൽ ബോധവാന്മാരായതിനാൽ ഈ പ്രചരണങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു, ഹെല്ത്ത് മിഷന്-ആരോഗ്യകേരളം നോഡല് ഓഫിസറായ ഡോ. അമര് ഫെറ്റ്ലെയുമായി ഞങ്ങൾ സംസാരിച്ചു,ദേശീയ തലത്തിൽ തന്നെ വളരെ സേഫ് ആണ് എന്ന് കണ്ടെത്തിയിട്ടുള്ള ഒരു മരുന്നാണിത്. ഇതിന് അങ്ങനെ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വായിക്കാം:മഹാത്മ ഗാന്ധിയുടെ മരണത്തെ കുറിച്ച് വിവാദ പരാമർശമുള്ള ചോദ്യപേപ്പർ 2019ലേത് വിര നശീകരണത്തിന് ഉപയോഗിക്കുന്ന ആല്ബന്ഡസോള് എന്ന മരുന്നിനെതിരെ സമൂഹമാധ്യമങ്ങളില് നടക്കുന്ന പ്രചാരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. Sources medlineplus.gov News report in NDTV on February 11, 2016 PIB press release on February 11, 2016 Deshabhimani report on January 18,2023 Facebook post by Malappuram DMO R Renuka on January 17,2023 Facebook post by Dr Purushothaman Kuzhikkathukandiyil on January 20,2023 Telephone Conversation with Dr Sulphi Nuhu,President, IMA Kerala Chapter Telephone Conversation with Dr Amar Fettle, State Nodal Officer (Adoloscent Health), National Health Mission ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. Sabloo Thomas May 29, 2021 Sabloo Thomas June 1, 2022 Sabloo Thomas February 3, 2023
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 3 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software