schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim: വനിതാ വികസന കോർപറേഷൻ നൽകുന്ന വിദ്യാഭ്യാസ വായ്പയിൽ ഹിന്ദു വിഭാഗങ്ങൾക്ക് അവഗണന.
Fact: ന്യൂനപക്ഷ, പട്ടികജാത, പട്ടികവർഗ, പിന്നോക്ക വിഭാഗക്കാർക്കുള്ള കേന്ദ്ര വിദ്യാഭ്യാസ വായ്പയുടെ ചാനലൈസിംഗ് ഏജൻസി മാത്രമാണ് കോർപറേഷൻ. പോരെങ്കിൽ, മുന്നാക്ക/ജനറൽ വിഭാഗകാർക്ക് കോർപറേഷൻ സ്വയം തൊഴിലിനുള്ള ലോൺ കോർപറേഷൻ നൽകുന്നുണ്ട്.
“കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ നൽകുന്ന വിദ്യാഭ്യാസ വായ്പയിൽ ഹിന്ദു വിഭാഗങ്ങൾക്ക് അവഗണന,” എന്ന ആരോപണവുമായി ഒരു ചിത്രത്തോടൊപ്പം ഒരു ശബ്ദസന്ദേശം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
മകൾക്ക് വിദ്യാഭ്യാസ ലോണിനായി കോർപറേഷന്റെ തിരുവനന്തപുരം റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഹിന്ദുവായതിനാൽ ലോൺ ലഭിക്കില്ലെന്ന് ഉദ്യോഗസ്ഥ പറഞ്ഞതായാണ് ഓഡിയോ അവകാശപ്പെടുന്നത്. ഓഡിയോയിലുള്ള വ്യക്തി അയാൾ മുന്നാക്ക/ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നയാളാണ്എ ന്നും പറയുന്നുണ്ട്.
നിലവിൽ മതന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് കോർപറേഷൻ വായ്പ അനുവദിക്കുന്നതെന്നും കേരളത്തിൽ ഹിന്ദുക്കൾക്കെതിരായ അജണ്ടയുടെ ഭാഗമാണിതെന്നും സന്ദേശത്തിൽ അയാൾ കൂടി ചേർക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: മുസ്ലിങ്ങൾ സിഖ് കർഷകരായി വേഷം മാറിയോ?
വായ്പാ സ്കീമുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് കോർപറേഷന്റെ വെബ്സൈറ്റ് പരിശോധിച്ചു. ന്യൂനപക്ഷ, പട്ടികജാത, പട്ടികവർഗ, പിന്നോക്ക വിഭാഗക്കാർക്ക് പ്രത്യേക വിദ്യാഭ്യാസ വായ്പ സ്കീമുകൾ വനിതാ വികസന കോർപറേഷൻ വെബ്സൈറ്റിൽ കണ്ടെത്തി.
ഓഡിയോയിൽ സംസാരിക്കുന്ന വ്യക്തി പറയുന്നത് അയാൾ മുന്നാക്ക/ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നയാളാണെന്നാണ്. ഈ കാറ്റഗറിയിൽപ്പെടുന്നവർക്കും ലോൺ സ്കീമുണ്ടെന്ന് വെബ്സൈറ്റിൽ. എന്നാൽ അത് വിദ്യാഭ്യാസ ലോണല്ല, മറിച്ച് സ്വയം തൊഴിലിനുള്ള ലോണാണ്.
തുടർന്ന് ഞങ്ങൾ ഈ പ്രചാരണത്തിൽ പറയുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും വാസ്തവമുണ്ടോ എന്നറിയാൻ, ഒരു കീ വേർഡ് സേർച്ച് നടത്തി നോക്കി. അപ്പോൾ, ഇത് സംബന്ധിച്ച് പിആർഡി പുറത്തിറക്കിയ പത്രക്കുറിപ്പ് കിട്ടി.
“കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വിവിധ കേന്ദ്ര ധനകാര്യ കോർപ്പറേഷനുകളുടെ (NBCFDC, NMDFC, NSFDC, NSTFDC, NSKFDC) സംസ്ഥാനത്തെ ചാനലൈസിംഗ് ഏജൻസിയാണ്. അവയുടെ വ്യക്തിഗത സ്വയം തൊഴിൽ വായ്പ പദ്ധതികളും, ലഘു വായ്പ പദ്ധതികളും, വിദ്യാഭ്യാസ വായ്പ പദ്ധതികളും കോർപ്പറേഷൻ നടപ്പാക്കുന്നു. അതിലേക്ക് സംസ്ഥാന സർക്കാരിന്റെയും സ്ഥാപനത്തിന്റെയും വിഹിതം കൂടി ചേർത്ത് ഈ കോർപ്പറേഷനുകളുടെ മാർഗ്ഗനിർദ്ദേശമനുസരിച്ച്, പിന്നോക്ക, ന്യൂനപക്ഷ, പട്ടിക ജാതി, പട്ടിക വർഗ്ഗ, ശുചീകരണ തൊഴിലാളി വിഭാഗങ്ങളിലെ വനിതകൾക്ക് ആണ് വായ്പകൾ വിതരണം ചെയ്യുന്നത്,” എന്നാണ് സെപ്റ്റംബർ 17,2023ലെ പിആർഡി പത്രക്കുറിപ്പ് പറയുന്നത്.
“പൊതു വിഭാഗത്തിന് ഇത്തരത്തിൽ വായ്പ കൊടുക്കുന്ന കേന്ദ്ര ധനകാര്യ വികസന കോർപ്പറേഷനുകൾ നിലവിലില്ല. സംസ്ഥാന സർക്കാരിന്റെ പൊതുവിഭാഗത്തിലെ വനിതകൾക്കുള്ള വ്യക്തിഗത സ്വയംതൊഴിൽ വായ്പ പദ്ധതി സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നു. അതിന് സംസ്ഥാന സർക്കാരിന്റെയും സ്ഥാപനത്തിന്റെയും ഫണ്ട് വിനിയോഗിക്കുന്നുമുണ്ട്. അടുത്തിടെ ഈ വായ്പ പരിധി മൂന്ന് ലക്ഷത്തിൽ നീന്നും അഞ്ചു ലക്ഷമായി ഉയർത്തി. സർക്കാരിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും ഫണ്ട് ഉപയോഗിച്ച് 2000-01 മുതൽ ഇതുവരെ പൊതു (മുന്നോക്ക )വിഭാഗത്തിൽപ്പെട്ട 4551 പേർക്കായി 84.5 കോടി രൂപയുടെ സ്വയം തൊഴിൽ വായ്പ അനുവദിച്ചിട്ടുണ്ട്,” പിആർഡി പത്രക്കുറിപ്പ് തുടരുന്നു.
“വസ്തുതകൾ ഇതായിരിക്കെ വനിതാ വികസന കോർപറേഷനിൽ നിന്ന് ചില പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം വായ്പകൾ അനുവദിക്കുന്നു എന്നും ജനറൽ വിഭാഗത്തിൽപ്പെട്ടവർക്കും ഹിന്ദുക്കൾക്കും വായ്പകൾ അനുവദിക്കുന്നില്ല എന്നും വ്യാപകമായ ദുഷ്പ്രചരണങ്ങൾ സോഷ്യൽ മീഡിയ മുഖേന നടക്കുകയാണ്. ഇത്തരത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അറിയിച്ചു,” പിആർഡി പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
ഇതേ വിവരങ്ങൾ ഉൾകൊള്ളുന്ന ഒരു പോസ്റ്റ് സെപ്റ്റംബർ 18, 2023 കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ അവരുടെ ഫേസ്ബുക്ക് പേജിൽ കൊടുത്തിട്ടുണ്ട്.
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മത ന്യൂനപക്ഷങ്ങൾക്ക് മാത്രം വായ്പകൾ അനുവദിക്കുന്നു എന്ന പ്രചരണം തെറ്റിദ്ധാരണാജനകമാണ്. ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുന്ന ജനറൽ/മുന്നാക്ക കാറ്റഗറി ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും നൽകുന്ന കേന്ദ്ര വിദ്യാഭ്യാസ വായ്പയുടെ ചാനലൈസിംഗ് ഏജൻസി വിദ്യാഭ്യാസ ലോൺ കോർപറേഷൻ. ജനറൽ/മുന്നാക്ക വിഭാഗക്കാർക്ക് സ്വയം തൊഴിലിനുള്ള ലോണും കോർപറേഷൻ നൽകുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നല്ല
Sources
Loan section in Kerala State Women’s Development Corporation Website
Forward Classes Loan Section in Kerala State Women’s Development Corporation
Press Release Issued by PRD on September 17, 2023
Facebook Post of Kerala State Women’s Development Corporation on September 18.2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
February 11, 2025
Sabloo Thomas
January 25, 2025
Runjay Kumar
December 24, 2024
|