Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
വ്യവസായ മന്ത്രി പി രാജീവ് കൊച്ചി മെട്രോയുടെ നിർമാണത്തിനെതിരെ സമരം ചെയ്തുവെന്ന് അവകാശപ്പെടുന്ന പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
രാഷ്ട്രീയ പാര്ട്ടികളുടെ കൊടി വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നില് കുത്താനുള്ളതല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ. ഏത് പാര്ട്ടിയുടേതാണെങ്കിലും അത് ശരിയല്ല. തലശ്ശേരിയില് വ്യവസായികളായ ദമ്പതികള് നാടുവിട്ട സംഭവത്തില് ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ഈ ഫോട്ടോ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, പദ്ധതിയുടെ നിർമ്മാണഘട്ടത്തിൽ പദ്ധതി പ്രവർത്തനങ്ങളിൽ വിവിധ ഏജൻസികൾ തമ്മിൽ ഒത്തൊരുമയില്ല എന്നാരോപിച്ച് സി പിഎം മെയ് 6 2014ൽ നടത്തിയ കെഎംആർഎൽ ഓഫീസ് മാർച്ചിന്റെ പടമാണിത് എന്ന് മനസിലായി.ഈ പടം അന്ന് ഡെക്കാൻ ക്രോണിക്കിൾ മാർച്ചിനെ കുറിച്ച് പ്രസിദ്ധികരിച്ച റിപ്പോർട്ടിനൊപ്പം കൊടുത്തിരുന്നു.
മാധ്യമത്തിന്റെ ഇംഗ്ലീഷ് വെബ്സൈറ്റും മെയ് 6 2014ൽ പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ സി പിഎം നടത്തിയ സമരത്തിന്റെ വാർത്തയ്ക്ക് ഒപ്പം ഈ പടം കൊടുത്തിട്ടുണ്ട്. സിപിഎം കൊച്ചി മെട്രോയ്ക്ക് എതിരാണ് എന്ന പ്രചരണം ഈ ഫോട്ടോ വെച്ച് 2017 ൽ അതിനെ ഈ സിപിഎം മുഖപത്രമായ ദേശാഭിമാനി കൊടുത്ത വാർത്തയും ഞങ്ങൾക്ക് കിട്ടി.
സിപിഎമ്മിന്റെ മാർച്ച് നയിച്ചത് ഇന്നത്തെ വ്യവസായ മന്ത്രിയായ രാജീവ് തന്നെയായിരുന്നു. അന്ന് അദ്ദേഹം സിപിഎം എറണാകുളം ചില സെക്രട്ടറിയാണ്.മേയിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിപിഎം മെട്രോ പദ്ധതിയ്ക്ക് എതിരാണ് എന്ന് ഈ ഫോട്ടോ വെച്ച് ഈ പ്രചാരണം നടന്നു. അന്ന് ഞങ്ങൾ ചെയ്ത ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.
Sources
News report in Deccan Chronicle dated May 7, 2014
News report in Madhyamam dated May 6, 2014
News report in Deshabhimani dated June 4, 2017
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.