schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“തൃശൂരിലും തിരുവനന്തപുരത്തും സിപിഐ ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ പോകുന്നത് ബിജെപിക്ക്,” എന്ന് പറയുന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ്കാർഡ് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ഇവിടെ വായിക്കുക:Fact Check: ബിജെപിയിൽ പോവാൻ തോന്നിയാൽ പോവുമെന്ന് സുധാകരന് പറയുന്ന വീഡിയോ ക്ലിപ് ചെയ്തു നിർമ്മിച്ചതാണ്
ഇന്നലെ (ഏപ്രിൽ 26,2024ൽ) കേരളത്തിൽ വോട്ടെടുപ്പ് നടന്ന പശ്ചാത്തലത്തിലാണ് പ്രചരണം. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സിപിഐ സ്ഥാനാർത്ഥിയും രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയും ശശി തരൂർ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുമായി ശക്തമായ ത്രികോണ മത്സരം നടക്കുക്കയാണ്. തൃശ്ശൂരിൽ വിഎസ് സുനിൽകുമാർ,സുരേഷ് ഗോപി കെ മുരളീധരൻ എന്നിവർ യഥാക്രമം സിപിഐ, ബിജെപി, കോൺഗ്രസ്സ് സ്ഥാനാർത്ഥികളായി നടക്കുന്നതും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ ഈ പ്രചരണം വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടർ ടിവിയുടെ ഏപ്രിൽ 26,2024ലെ ന്യൂസ്കാർഡ് കിട്ടി.”റിപ്പോര്ട്ടര് ടിവിയുടെ പേരില് നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും,” എന്നാണ് ന്യൂസ്കാർഡ് പറയുന്നത്.
കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെട്ടപ്പോൾ, ഇത്തരം പ്രചരണങ്ങൾ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും അവ പൊലീസിന് കൈമാറിയെന്നും. പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും അറിയിച്ചു.
ഇവിടെ വായിക്കുക:Fact Check: കള്ളവോട്ടിനെ തുടർന്നാണ് മണിപ്പൂരിൽ ഇവിഎം തകർത്തത്
Sources
Facebook Post by Reporter TV on April26,2024
Telephone conversation with Chief Electoral officer, Kerala
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
January 23, 2025
Sabloo Thomas
November 19, 2024
Sabloo Thomas
October 28, 2024
|