schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
റൂം ഫോർ റിവർ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ഓഡിയോ എഡിറ്റ് ചെയ്തു ചേർത്ത് ഫേസ്ബുക്കിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
മഴ ശക്തമായതോടെ ഡച്ച് മാതൃകയിൽ മുഖ്യന്റെ റൂം ഫോർ റിവർ ജനങ്ങൾ സ്വയം നടപ്പിലാക്കി തുടങ്ങി എന്ന പേരിലാണ് വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നത്.
കേരളത്തിലെ പ്രളയ പ്രതിരോധ പ്രവർത്തനങ്ങൾ പരാജയമാണ് എന്നാണ് ഈ പോസ്റ്റുകൾ സൂചിപ്പിക്കാൻ ശ്രമിക്കുന്നത്.
I Am Congress എന്ന ഐഡി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1.8 k റിയാക്ഷനുകളും 1.2 k ഷെയറുകളും ഞങ്ങൾ പരിശോധിക്കുമ്പോൾ ഉണ്ടായിരുന്നു.
KSU എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 24 ഷെയറുകളും 1.1K വ്യൂസും ഞങ്ങൾ കണ്ടു.
Cha Choos ഷെയർ ചെയ്ത ഈ വീഡിയോയ്ക്ക് 1.9 kറിയാക്ഷനുകളും 12k ഷെയറുകളുമാണ് ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടത്.
2019 മെയ് എട്ട് മുതൽ മേയ് 20 വരെയുള്ള 13 ദിവസത്തെ യൂറോപ്യൻ പര്യടനത്തിന്റെ തുടക്കത്തിൽ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ‘റൂം ഫോർ റിവർ’ പദ്ധതിയുടെ പ്രാരംഭ കേന്ദ്രമായ നെതർലൻഡ്സിലെ നൂർദ്വാർഡിൽ തങ്ങിയിരുന്നു. ഡച്ച് ഗവൺമെന്റിന്റെ പ്രധാന പദ്ധതി, നദികളോട് ചേർന്നുള്ള പ്രദേശങ്ങളെ സ്ഥിരമായി ഉണ്ടാവുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ഡെൽറ്റ പ്രദേശങ്ങളിലെ ജല മാനേജ്മെന്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് പറയുന്നത്.
മേയ് 20 നു യുറോപ്പിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ ‘റീബിൽഡ് കേരള’ പദ്ധതിയിൽ റൂം ഫോർ റിവർ മാതൃക ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു.
Dutch Water Sector എന്ന വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, ”2007-ൽ ഡച്ച് സർക്കാർ റൂം ഫോർ റിവർ പ്രോഗ്രാമിന്റെ പ്രവർത്തനം ആരംഭിച്ചു. വെള്ളപ്പൊക്ക സമതലങ്ങളുടെ (flood plains) അളവ് കുറയ്ക്കുക, വാട്ടർ ബഫറുകൾ ഉണ്ടാക്കുക, പുലിമുട്ടുകൾ മാറ്റി സ്ഥാപിക്കുക, സൈഡ് ചാനലുകളുടെ ആഴം വർധിപ്പിക്കുക, നദികൾക്ക് വെള്ളപ്പൊക്ക ബൈപാസുകളുടെ നിർമ്മാണം എന്നിവയിലൂടെ നദികളിലെ ഉയർന്ന ജലനിരപ്പ് നിയന്ത്രിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. റൂം ഫോർ റിവർ പ്രോഗ്രാമിൽ 30-ലധികം പ്രോജക്ടുകൾ അടങ്ങിയിരിക്കുന്നു. അവയിൽ മിക്കതും 2018 അവസാനത്തോടെ പൂർത്തിയാക്കി. റൂം ഫോർ റിവർ പ്രോഗ്രാം 2022-ൽ പൂർണ്ണമായയും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.”
റൂം ഫോർ റിവർ ആദ്യഘട്ട ജോലികൾ മൂലം പ്രളയ തീവ്രത ഗണ്യമായി കുറയ്ക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞുവെന്നു ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. “കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനാണ് പദ്ധതി. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണ് പ്രളയത്തിന്റെ പ്രധാന കാരണം. കടലിലേക്ക് ജലമൊഴുക്കാൻ തോട്ടപ്പള്ളി സ്പിൽവേയിൽ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർധിപ്പിച്ചത് പ്രളയ തീവ്രത കുറച്ചു. അടുത്ത ഘട്ടത്തിന് വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ്. കനാലുകളുടെ ആഴവും വീതിയും വർധിപ്പിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ശാസ്ത്രീയ പ്രവർത്തനങ്ങളാണ് നടത്തുക,” മുഖ്യമന്ത്രിയെ ഉദ്ധരിച്ചു ദേശാഭിമാനി പറയുന്നു.
രണ്ടു മൂന്നു വീഡിയോകൾ എഡിറ്റ് ചെയ്തു ചേർത്താണ് ഈ വൈറൽ പോസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ അതിനെ കുറച്ച് കീഫ്രെയിമുകളാക്കി മാറ്റി. അതിനു ശേഷം ഞങ്ങൾ വീഡിയോ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു.
അതിൽ ഒരു വീഡിയോ Status Mafia Studioയുടെ യുട്യൂബ് ചാനലിൽ നിന്നും കിട്ടി. വീഡിയോ കന്യാകുമാരിയിൽ നിന്നുള്ളതാണ് എന്ന് അതിൽ പറയുന്നു.
Kadar Kavalan എന്ന ആളും ഇതേ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.
കൂടുതൽ തിരച്ചിലിൽ Kanyakumari Memes എന്ന ഫേസ്ബുക്ക് പേജിൽ വീഡിയോയുടെ കൂടുതൽ നീളം ഉള്ള വേർഷൻ ഉണ്ട് എന്ന് മനസിലായി.
Kanyakumari Memes’s post
പോസ്റ്റിൽ ചേർത്തിരിക്കുന്ന രണ്ടാമത്തെ ഒരു വീഡിയോയും Kanyakumari Memes എന്ന ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കാനായി.
Kanyakumari Memes’s post
Kanyakumari Memes ഷെയർ ചെയ്ത നീളം കൂടിയ വേർഷനിൽ ചില തമിഴ് ബോർഡുകൾ കണ്ടെത്താനായി.
അതിൽ ഒരു ബോർഡ് Kadar Kavalan അപ്ലോഡ് ചെയ്ത വീഡിയോയിലും അതിൽ ഒരു തമിഴ് ബോർഡ് ഞങ്ങൾക്ക് കണ്ടെത്താനായി.
തുടർന്നുള്ള തിരച്ചിൽ ഫേസ്ബുക്ക് പോസ്റ്റിൽ കൊടുത്തിരിക്കുന്ന എല്ലാ വീഡിയോകളും കന്യാകുമാരി ജില്ലയിലെ പ്രളയത്തിൽ നിന്നുള്ള തമാശ ദൃശ്യങ്ങൾ എന്ന പേരിൽ News18 Tamil Nadu കൊടുത്തിരിക്കുന്ന ദൃശ്യങ്ങളിൽ കണ്ടു.
വായിക്കാം:ആയുഷ്മാന് ഭാരതിന്റെ പുതിയ അപേക്ഷ: പ്രചാരണം തെറ്റാണ്
ഞങ്ങളുടെ പരിശോധനയിൽ കേരളത്തിൽ നിന്നല്ല കന്യാകുമാരി ജില്ലയിൽ നിന്നാണ് ഈ വീഡിയോകൾ എന്ന് മനസിലായി. അത് കൊണ്ട് തന്നെ റൂം ഫോർ റിവർ പദ്ധതിയുമായി ഇതിനെ ബന്ധിപ്പിക്കാൻ കഴിയില്ല.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|