schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ.
Fact
ന്യൂസ് 18 ന് അദ്ദേഹം കൊടുത്ത ഇന്റർവ്യൂ എഡിറ്റ് എഡിറ്റ് ചെയ്തുണ്ടാക്കിയത്.
ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്, സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് സമ്മതിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
“ഇന്ത്യൻ മുസ്ലിങ്ങൾ വെട്ടയാടപ്പെടുകയാണ്, ഇന്ത്യൻ മുസ്ലിങ്ങൾ സംഘപരിവാറിന്റെ ആക്രമണ ഭീതിയിലാണ്,” എന്നാണ് വീഡിയോയിൽ സുരേന്ദ്രൻ പറയുന്നത് കേൾക്കുന്നത്. 6 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ നീളം.”ഇതിപ്പോ ഇവന് മാത്രം വട്ടായതാണോ. അതോ സംഘികൾക്ക് മുഴുവൻ വട്ടായതോ,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്.
ആശ നീഗി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 71 ഷെയറുകൾ ഉണ്ടായിരുന്നു.
Suresh Sayanth എന്ന ഐഡിയിൽ നിന്നും 14 പേർ ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ ചില കീ വേർഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, ഈ വീഡിയോയുടെ കൂടുതൽ നീളമുള്ള ഒരു ഭാഗം ഏപ്രിൽ 21,2023 ൽ News18 Keralaയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. 5.35 മിനിറ്റ് നീളമുള്ള വീഡിയോ ആണിത്.
വീഡിയോയില് 4.48 മിനിറ്റ് ഭാഗത്ത് മുസ്ലിങ്ങള്ക്ക് വേണ്ടി നരേന്ദ്ര മോദി സര്ക്കാര് നല്ല കാര്യങ്ങള് ചെയ്തിട്ടുണ്ട് എന്നിട്ടും ബിജെപിയുടെ നേരെ വിദ്വേഷം ഉണ്ടാക്കാൻ ദുഷ്പ്രചരണം നടക്കുന്നു എന്ന് വാദിക്കുന്ന കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെയാണ്: “അനാവശ്യമായി മോദിയ്ക്കും ബിജെപിയ്ക്കും എതിരെ ഭയാശങ്ക ഉണ്ടാക്കുന്ന കുപ്രചരണം സിപിഎം നടത്തുന്നു. ഇവിടെ എന്ത് വന്നാലും മോദി മുസ്ലിങ്ങളെ വേട്ടയാടുന്നു. ഇന്ത്യൻ മുസ്ലിങ്ങള് രണ്ടാംകിട പൗരന്മാരാണ് സിപിഎമ്മിന്റെ പ്രചാരണമാണ്. ഇന്ത്യൻ മുസ്ലിങ്ങൾ വെട്ടയാടപ്പെടുകയാണ്, സിപിഎമ്മിന്റെ പ്രചരണമാണ്. ഇന്ത്യൻ മുസ്ലിങ്ങൾ സംഘപരിവാറിന്റെ ആക്രമണ ഭീതിയിലാണ്. സിപിഎമ്മിന്റെ പ്രചരണമാണ്.” ന്യൂസ് 18 കേരള എഡിറ്റർ പ്രദീപ് പിള്ള പറഞ്ഞതും പറയാത്തതും എന്ന പരിപാടിയ്ക്ക് വേണ്ടി നടത്തിയ ഇന്റർവ്യൂവിൽ നിന്നുള്ള ഭാഗമാണ് ഇത്.
കെ സുരേന്ദ്രനുമായി തൻ നടത്തിയ ഇന്റർവ്യൂയിൽ നിന്നും അടർത്തി മാറ്റിയതാണ് ഈ ഭാഗം എന്ന് ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ പ്രദീപ് പിള്ള പറഞ്ഞു. “സിപിഎം ബിജെപിയ്ക്കെതിരെ നടത്തുന്ന പ്രചരണമാണത് എന്നാണ് സുരേന്ദ്രൻ ഇന്റർവ്യൂവിൽ പറഞ്ഞത്,” പ്രദീപ് പിള്ള കൂടിച്ചേർത്തു ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്റെ മീഡിയ സെക്രട്ടറി എം സുവർണ്ണ പ്രസാദുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത്,കെ സുരേന്ദ്രന്റെ വാക്കുകളിൽ നിന്നും ഒരു ഭാഗം മാത്രം കട്ട് ചെയ്താണ് വീഡിയോ ഉണ്ടാക്കിയത് എന്നാണ്.
ഇവിടെ വായിക്കുക:Fact Check:തിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ പടമാണോ ഇത്?
ന്യൂസ് 18 കേരള എഡിറ്റർ പ്രദീപ് പിള്ള നടത്തിയ,കെ. സുരേന്ദ്രന്റെ ഇന്റർവ്യൂവിന്റെ എഡിറ്റ് ചെയ്ത വീഡിയോ വെച്ചിട്ടാണ് സാമുഹ മാധ്യമങ്ങളില് തെറ്റായ പ്രചരണം നടത്തുന്നത് എന്ന് അന്വേഷണത്തില് നിന്ന് വ്യക്തമാകുന്നു.
Sources
Facebook Post by News 18 Kerala on April 21,2023
Telephone conversation with Pradeep Pillai, Editor of News 18 Kerala
Telephone conversation with M Suvarana Prasad, Media Secretary to K Surendran
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|