About: http://data.cimple.eu/claim-review/174262779ad597f8e8582048d51886f8f3e1af3f14ddd02dd336719d     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • കേരളത്തിലെ സ്കൂളുകളില് 50 ശതമാനത്തിലധികം മുസ്ലീം വിദ്യാര്ഥികളോ അധ്യാപകരോ ഉണ്ടെങ്കില് അത്തരം സ്കൂളുകളുടെ പേരിനൊപ്പം 'മുസ്ലീം സ്കൂള്' എന്ന് ചേര്ക്കുമെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില് സജീവമായ പ്രചാരണമുണ്ട്. സര്ക്കാര് സ്കൂളുകളെ മതാടിസ്ഥാനത്തില് മാപ്പിള സ്കൂളുകളാക്കുന്നതായാണ് ആരോപണം. എന്നാല് മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങള്ക്കൊന്നും ഇത്തരമൊരു ആനുകൂല്യമില്ലെന്നും പോസ്റ്റില് കുറ്റപ്പെടുത്തുന്നു. "50% ത്തിലേറെ വിദ്യാര്ത്ഥികളോ അല്ലെങ്കില് അദ്ധ്യാപക അനദ്ധ്യാപകരോ മുസ്ലീം മതക്കാരാണെങ്കില് ആ സ്കൂള് ഗവ. മാപ്പിള (മുസ്ലീം, മുഹമ്മദന്) സ്കൂള് ആവുന്നത് മതേതരമാണോ ? സര്ക്കാര് സ്കൂളാണ് മതാടിസ്ഥാനത്തില് മാപ്പിള സ്കൂളായി മാറുന്നത്. " എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. പ്രചാരത്തിലുള്ള പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് കണ്ടെത്താനായി. വിദ്യാര്ഥികളുടെയോ അധ്യാപകരുടെയോ എണ്ണം കൂടുന്നതുകൊണ്ട് യാതൊരുവിധ പരിഗണനയും ഒരു മതത്തിനും ലഭിക്കുന്നില്ല. അന്വേഷണം കരുനാഗപ്പള്ളി ഗവ.മുസ്ലീം എല്പി സ്കൂളിന്റെ പ്രവേശന കവാടത്തിന്റെ ചിത്രമാണ് പ്രചാരത്തിലുള്ള പോസ്റ്റുകളിലുള്ളത്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ കീഴില് വരുന്ന സ്കൂളാണിതെന്ന് മനസിലാക്കാനായി. ഇതേപ്പറ്റിയുള്ള വിശദീകരണത്തിനായി സ്കൂള് ഉള്പ്പെടുന്ന വാര്ഡിലെ കൗണ്സിലറായ നിസാം ബായിയെ ഞങ്ങള് ബന്ധപ്പെട്ടു. " ഞാന് കരുനാഗപ്പള്ളി മുസ്ലീം എല്പി സ്കൂളിലെ പൂര്വ വിദ്യാര്ഥിയാണ്. മുന്പും സ്കൂളിനെപ്പറ്റി ഇത്തരത്തില് വര്ഗീയ പ്രചാരണം നടന്നിരുന്നു. എന്നാല് ഇത് തെറ്റിദ്ധാരണ പരത്തുന്നതാണ്. ഇവിടുത്തെ ഒരു മുസ്ലീം കുടുംബത്തിന്റെ ഉടമസ്ഥതിയലുണ്ടായിരുന്ന സ്കൂളാണിത്. 100 വര്ഷത്തിലേറെ പഴക്കമുള്ള സ്കൂള് സര്ക്കാരിന് കൈമാറിയപ്പോള് അതിന്റെ പേര് നിലനിര്ത്തുകയായിരുന്നു എന്നാണ് ഞാന് മനസിലാക്കുന്നത്. മറ്റൊരു വര്ഗീയ താത്പര്യവും ഇതില് ഇല്ല. ഞങ്ങള് പ്രദേശവാസികള്ക്കൊന്നും തന്നെ ഇത്തരത്തിലൊരു അഭിപ്രായവ്യത്യാസമില്ല. നിരവധി പ്രഗത്ഭരായവര് ഈ സ്കൂളിലെ പൂര്വ വിദ്യാര്ഥികളാണ്, '" നിസാം ബായി പറഞ്ഞു. കരുനാഗപ്പള്ളി മുസ്ലീം എല്പി സ്കൂളിലെ പ്രഥമ അധ്യാപികയെയും ഞങ്ങള് ബന്ധപ്പെട്ടു. " ഏറ്റെടുക്കപ്പെട്ട സര്ക്കാര് സ്കൂളാണിത്. സ്വഭാവികമായും പഴയപേര് നിലനിര്ത്തിയതാകും. സമീപത്തുള്ള മുസ്ലീം പള്ളിയുടെ സ്ഥലവും സ്കൂളിനായി വിട്ടു നല്കിയിട്ടുണ്ട്. മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശമാണിത്. അതുകൊണ്ട് സ്വാഭാവികമായും സ്കൂളില് മുസ്ലീം കുട്ടികള് കൂടുതലുണ്ടാകും. എന്നാല് മറ്റ് മത വിഭാഗത്തില്പ്പെട്ട കുട്ടികളും ഞങ്ങളുടെ സ്കൂളിലുണ്ട്. ഈ വിവാദം എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരുപക്ഷേ ദേശീയപാതയോട് ചേര്ന്നുള്ള സ്കൂള് ആയിനാല് പെട്ടെന്ന് ശ്രദ്ധയില്പ്പെടുന്നതുകൊണ്ടാകാം. ചിലര് ചിത്രമെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില് പ്രചരിപ്പിക്കുന്നത് കഷ്ടമാണ്, " എച്ച് എം പറഞ്ഞു. മുന്പ് കൊല്ലം ജില്ലയിലെ ഇടത്തറ മുഹമ്മദന് ഗവ.എച്ച് എസ്എസിനെ പറ്റി സമാനമായ രീതിയില് പ്രചാരണമുണ്ടായിരുന്നു. ഇതേപ്പറ്റി 2021 ഡിസംബര് മൂന്നിന് ഞങ്ങള് നല്കിയ വിശദമായ ഫാക്ട് ചെക്ക് റിപ്പോര്ട്ട് ഇവിടെ വായിക്കാം. സ്കൂളുകള് പ്രദേശികമായി അറിയപ്പെടുന്ന പേരില് നിലനിര്ത്തുന്നതില് യാതൊരു നിയമതടസവുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ്. സന്തോഷ് കുമാര് അന്ന് ഇന്ത്യാ ടുഡേയോട് പറഞ്ഞിരുന്നു. " സര്ക്കാര് സ്കൂളുകളില് മിക്കവയും ഏറ്റെടുക്കപ്പെട്ട സ്കൂളുകളാണ്. സര്ക്കാര് ഏറ്റെടുത്ത ശേഷവും സ്കൂളുകള് മുന്പ് അറിയപ്പെട്ടിരുന്ന പേരില് തന്നെ നിലനിര്ത്തുന്നതാണ്. ടികെ ദാമോദരന് മെമ്മോറിയല് സര്ക്കാര് സ്കൂള് ഉള്പ്പെടെ ഇത്തരത്തില് ഏറ്റെടുത്ത സ്കൂളുകളാണ്. ഇതില് അസ്വാഭാവികതയൊന്നുമില്ല, "എന്നായിരുന്നു ഡിഡിഇ വ്യക്തമാക്കിയത്. ഏറ്റെടുക്കപ്പെട്ട സര്ക്കാര് സ്കൂളുകളില് മുസ്ലിം വിഭാഗത്തിന്റെ സ്കൂളുകള് മാത്രമാണോ അവയുടെ പഴയ പേര് നിലനിര്ത്തിയിട്ടുള്ളതെന്നും ഞങ്ങള് പരിശോധിച്ചു. കൊല്ലം ജില്ലയില് തന്നെ സര്ക്കാര് ഏറ്റെടുത്ത നിരവധി ഹിന്ദു മാനേജ്മെന്റ് സ്കൂളുകള് ഉണ്ടെന്ന് കണ്ടെത്താനായി. ഗവ.SNDPയുപി സ്കൂള് പട്ടത്താനം, ഗവ. SNTV(ശ്രീ നീലകണ്ഠ തീര്ഥ വിദ്യാപീഠം) സംസ്കൃത യുപി സ്കൂള് പുന്നക്കുളം, ടി ദാമോദരന് മെമ്മോറിയല് എച്ച്എസ്എസ്(TDM HSS) കടപ്പാക്കട എന്നിവ കൊല്ലം ജില്ലയില് തന്നെയുള്ള സര്ക്കാര് സ്കൂളുകളാണ്. കൂടാതെ ചേര്ത്തലയില് ശ്രീനാരായണ മെമ്മോറിയല് ഗവ.എച്ച്എസ്എസ് സ്കൂളുണ്ട്. മുസ്ലീം ഇതര വിഭാഗങ്ങളുടെ സ്കൂളുകളും അവ സര്ക്കാര് ഏറ്റെടുക്കുന്നതിനു മുന്പുള്ള പേര് നിലനിര്ത്തുന്നുണ്ടെന്നതിന് ചില ഉദാഹരണങ്ങളാണിവ. മുന്പ് പ്രചരിച്ചിരുന്ന പോസ്റ്റുകളില് മുസ്ലീം വിദ്യാര്ഥികള്ക്ക് പ്രത്യേക പരിഗണന നല്കുന്ന ബില് കേരള നിയമസഭ പാസാക്കിയിട്ടുണ്ടെന്ന് ആരോപണമുയര്ന്നിരുന്നു. എന്നാല് ഇത്തരത്തില് യാതൊരു നിയമനിര്മാണവും കേരള നിയമസഭ നടത്തിയിട്ടില്ല. മറ്റൊരു പ്രധാന കാര്യം സര്ക്കാര് സ്കൂളുകളുടെ ഉടമസ്ഥാവകാശം അവ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കാണെന്ന് കേരള വിദ്യാഭ്യാസ ബില്ലില് വ്യക്തമാക്കുന്നുണ്ട്. പഞ്ചായത്തി രാജ് ആക്ടിലും പഞ്ചായത്ത് പരിധിയില് വരുന്ന സ്കൂളുകളെപ്പറ്റി പരാമര്ശമുണ്ട്. എന്നാല് കരുനാഗപ്പള്ളി മുസ്ലീം എല്പി സ്കൂളിന്റെ പേരുമായി ബന്ധപ്പെട്ട് യാതൊരു തര്ക്കവും ഇതുവരെ ഇല്ലെന്ന് മുനിസിപ്പല് ചെയര്മാന് കോട്ടയില് രാജു പറഞ്ഞു. "സര്ക്കാര് ഏറ്റെടുത്തപ്പോള് കീഴ്വഴക്കം അനുസരിച്ച് സ്കൂളിന്റെ പേര് നിലനിര്ത്തിയതാണ്. പേരുമാറ്റാന് മുനിസിപ്പാലിറ്റിക്ക് അധികാരമുണ്ടെങ്കിലും നിലവില് അത്തരമൊരു സാഹചര്യമില്ല," കോട്ടയില് രാജു പറഞ്ഞു. ചില സര്ക്കാര് സ്കൂളുകളുടെ പേരിനൊപ്പം മുസ്ലീം എന്ന് ചേര്ത്തിട്ടുള്ളത് അവ മുന്പ് മുസ്ലീം മാനേജ്മെന്റുകള്ക്ക് കീഴിലുണ്ടായിരുന്നവയായതിനലാണെന്നും സര്ക്കാര് ഏറ്റെടുത്ത ശേഷവും സ്കൂളുകള് പ്രാദേശികമായി അറിയപ്പെട്ടിരുന്ന പേരില് തന്നെ നിലനിര്ത്തുന്നതില് നിയമതടസമൊന്നും ഇല്ലെന്നും ഇതിനാല് വ്യക്തമായി. മുസ്ലീം വിദ്യാര്ഥികളോ അധ്യാപകരോ കൂടുതലുള്ള കേരളത്തിലെ സ്കൂളുകള്ക്ക് മുസ്ലീം പേര് നല്കുന്നു. മുന്പ് മുസ്ലീം മാനേജ്മെന്റുകളോ വ്യക്തികളോ നടത്തിയിരുന്ന സ്കൂളുകള് സര്ക്കാരിന് കൈമാറിയപ്പോള് പ്രദേശികമായി അറിയപ്പെട്ടിരുന്ന പേരില് തന്നെ നിലനിര്ത്തുന്നതാണ്. മറിച്ച് മുസ്ലിം അധ്യാപകരോ വിദ്യാര്ഥികളോ കൂടുതല് ആകുമ്പോള് സ്കൂളിന്റെ പേര് സര്ക്കാര് മാറ്റുന്നതല്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 3 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software