Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
”ബസ്സിനും വളളത്തിനും ഒരുമിച്ച് പോകാവുന്ന റോഡ് ഇടുക്കി കല്ലാർകുട്ടിയിൽ പൂർത്തിയായി ലോകരാജ്യങ്ങൾ അസൂയയോടെ കേരളത്തെ നോക്കുന്നു,” എന്ന വിവരണത്തോടെ ഇപ്പോഴത്തേത് എന്ന് തോന്നിക്കുന്ന ഒരു ഫേസ്ബുക്കിൽ ഫോട്ടോ ഷെയർ ചെയ്യപെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും പി ഡബ്ല്യൂ ഡി മന്ത്രിയും മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവുമായ മുഹമ്മദ് റിയാസിനെയും കളിയാക്കി കൊണ്ടാണ് പല പോസ്റ്റുകളും ഷെയർ ചെയ്യപ്പെടുന്നത്.
പടം ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ,Ksrtc Bus Passengers Forum Face Book Club,സെപ്റ്റംബർ 19 2017ൽ ഷെയർ ചെയ്തിരിക്കുന്ന ഇതേ പടം കിട്ടി. തിരച്ചിലിൽ, Idukki എന്ന പേജ് ജുലൈ 6 2016 ൽ ഈ പടം ഷെയർ ചെയ്തിട്ടുണ്ട് എന്ന് മനസിലായി.Joy Muthipeedika Antony എന്ന ആളും ജൂലൈ 6 2016ൽ ഈ പടം ഷെയർ ചെയ്തിട്ടുണ്ട്.
@Yashodhara1010 എന്ന ട്വീറ്റർ ഹാൻഡിൽ ജൂൺ 9 2015 ൽ ഈ പടം ട്വീറ്റ് ചെയ്തിട്ടുണ്ട്.കെ എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്യുന്ന വേണാട് സർവീസിന്റെ ചിത്രമാണ് ഇത് എന്ന് വ്യക്തമാണ്.
എന്നാൽ ഈ ചിത്രം എവിടെ നിന്നാണ് എന്നും എന്ന് എടുത്തതാണ് എന്നും വ്യക്തമല്ല. 2015 മുതൽ ഈ ചിത്രം പ്രചരിക്കുന്നത് കൊണ്ട് നിലവിലെ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ ചിത്രമല്ലെന്ന് വ്യക്തം.
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.