schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks done
FOLLOW USNews
Claim: ബലാത്സംഗം ചെയ്യപ്പെട്ട അഞ്ച് വയസ്സുള്ള മകളെ കയ്യിലെടുത്ത് പിതാവ് പ്രതിഷേധിക്കുന്നു.
Fact: ബലാത്സംഗത്തിനും സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾക്കുമെതിരായി ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ് ജനറൽ സെക്രട്ടറി സച്ചിൻ ചൗധരിയാണ് വീഡിയോയിലെ ആൾ. അയാളുടെ കൈയിൽ ഉള്ളത് അയാളുടെ മകളാണ്.
ബലാത്സംഗത്തെ അതിജീവിച്ച അഞ്ച് വയസ്സുള്ള മകളെ കയ്യിലെടുത്ത് പ്രതിഷേധിക്കുന്ന ദുഃഖിതനായ പിതാവിന്റേത് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാതായതിന് മോദി സർക്കാരിനെ കുറ്റപ്പെടുത്തുന്ന, ചില പേപ്പറുകൾ പിടിച്ച ഒരു പുരുഷൻ, മറു കൈയിൽ പെൺകുട്ടിയെ എടുത്തു കൊണ്ട് പ്രതിഷേധിക്കുന്നതാണ് വീഡിയോയിൽ.
“ഈ രാജ്യത്തിന്റെ അവസ്ഥ അതിഭീകരമാണ്. ബലാത്സംഗം ചെയ്യപ്പെട്ട അഞ്ച് വയസ്സുള്ള തന്റെ മകളെ പൊക്കിയെടുത്തു പാർലമെന്റിന് ചുറ്റും നടന്ന് നിലവിളിക്കുന്നു. എവിടെയും നീതി കിട്ടുന്നില്ല, അക്രമികൾ RSSകാരായാൽ പിന്നെ നീതി കിട്ടില്ല,” എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പ്.
വാട്ട്സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും പ്രചരണം നടക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
Cyber League എന്ന ഐഡിയിൽ നിന്നും 8.2 k പേർ ഞങ്ങൾ കാണും വരെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ കാണും വരെ Latheef Mananthavadi എന്ന ഐഡിയിൽ നിന്നും4 6 k പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്.
Haris Threadcentre എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 2 .2 k പേരാണ് അത് ഷെയർ ചെയ്തിരുന്നത്.
ഇവിടെ വായിക്കുക:Fact Check: നരേന്ദ്ര മോദി രാമോജി ഫിലിം സിറ്റിയിൽ നടത്തിയ ഫോട്ടോ ഷൂട്ടാണോ ഇത്
ഞങൾ വീഡിയോയുടെ ഒരു കീ ഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ സച്ചിൻ ചൗധരി എന്ന ഐഡിയിൽ നിന്നും ട്വീറ്റ് ചെയ്ത ഇതേ വീഡിയോ കിട്ടി. ഡിസംബർ 5,2019ലാണ് ചൗധരിയുടെ ട്വീറ്റ്.
“പെൺമക്കളുടെ സുരക്ഷിതത്വത്തിന് വേണ്ടി ഞാൻ സ്വന്തം മകളുമായി പാർലമെന്റിന് മുന്നിൽ പോയപ്പോൾ പോലീസ് എന്നെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മോദി രാജിൽ പെൺമക്കൾ സുരക്ഷിതരല്ല. മോദി സർക്കാർ താഴെ പോവട്ടെ,” എന്നാണ് ട്വീറ്റിനൊപ്പമുള്ള വിവരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ് ജനറൽ സെക്രട്ടറി സച്ചിൻ ചൗധരിയാണ് ഫോട്ടോയിൽ ഉള്ളത് എന്ന് അദ്ദേഹത്തിന്റെ ട്വീറ്റർ പ്രൊഫൈലിൽ നിന്നും മനസ്സിലായി. ഇതിൽ നിന്നും സച്ചിൻ ചൗധരി എന്ന കോൺഗ്രസ് നേതാവ് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ തന്റെ മകളെ എടുത്ത് കൊണ്ട് പങ്കെടുക്കുന്നതാണ് ട്വീറ്റിൽ എന്ന് മനസ്സിലായി.
തുടർന്നുള്ള തിരച്ചിലിൽ, ഡൽഹി പോലീസ് മേയ് 2,2023 ൽ നടത്തിയ ഒരു ട്വീറ്റും ഞങ്ങൾക്ക് ലഭിച്ചു.”2019 ഡിസംബറിൽ നടന്ന പ്രതിഷേധത്തിന്റെ പഴയ വീഡിയോ, ബലാത്സംഗത്തിനിരയായ അഞ്ച് വയസുകാരി പെൺകുട്ടിയുടെ പിതാവിന്റെ വീഡിയോയാണെന്ന് അവകാശപ്പെട്ട് കുറച്ച് ഹാൻഡിലുകൾ പങ്കിടുന്നു. അത്തരം വിവരങ്ങൾ തെറ്റും അപകീർത്തികരവുമാണ്. ഇത്തരം തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുതെന്ന് ജനങ്ങളോട് നിർദേശിക്കുന്നു,” എന്നാണ് ഡൽഹി പോലീസിന്റെ ട്വീറ്റ്.
“2019 നവംബറിൽ ഹൈദരാബാദിൽ 26 കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ വിജയ് ചൗക്കിൽ നടന്ന പ്രകടനത്തിന്റേത് എന്ന പേരിൽ 2019 ഡിസംബർ 5ന് ABP ലൈവ് കൊടുത്ത വാർത്തയിൽ വീഡിയോയിൽ മനുഷ്യൻ ഉൾപ്പെടുന്ന ഒരു ഫോട്ടോ കാണാം.
ഇവിടെ വായിക്കുക: Fact Check: ഹിന്ദു മുന്നണി പ്രവർത്തകർ വാട്ടര് ടാങ്കിന് മുകളില് കയറി പടം 2020ലേത്
വീഡിയോ 2019ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ബലാത്സംഗത്തിനും സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾക്കുമെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഉത്തർപ്രദേശ് ജനറൽ സെക്രട്ടറി സച്ചിൻ ചൗധരിയാണ് വീഡിയോയിലെ ആൾ എന്നും ഞങ്ങൾക്ക് അന്വേഷണത്തിൽ മനസ്സിലായി. അയാളോടൊപ്പം ഉള്ളത് അയാളുടെ മകൾ ആണ്.
ഇവിടെ വായിക്കുക:Fact Check:ജോനിറ്റ ഗാന്ധി എന്ന ഗായികയ്ക്ക് നെഹ്റു കുടുംബവുമായി ബന്ധമില്ല Sources
Tweet by Sachin Chaudhary on December 5, 2019
Tweet by Delhi Police on May 2, 2023
News report by ABP Live on December 5,20219
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
|