schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
തിരഞ്ഞെടുപ്പ് നടക്കാൻ പോവുന്ന കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിക്കുന്നു.
Fact
ഇത് തെലങ്കാനയിൽ 2022ൽ നടന്ന സംഭവം.
കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ പോലും തല്ലി ഓടിക്കുന്ന കാഴ്ച. കർണ്ണാടകയിലെ ജനം ബിജെപിയെ എത്രമാത്രം വെറുത്തൂ എന്നതിന്റെ നേർസാക്ഷ്യം,” എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള വിവരണം.
Shirly Israel Vlog എന്ന ഐഡിയിൽ നിന്നും 10 k ഷെയറുകൾ ഞങ്ങൾ കാണും വരെ വിഡിയോയ്ക്ക് ഉണ്ട്.
ഞങ്ങൾ കാണുമ്പോൾ രക്ത ഹരിത സാഹിബ് എന്ന ഐഡിയിൽ നിന്നും 35 പേർ പോസ്റ്റ് ഷെയർ ചെയ്തു.
Akhilesh Akhi എന്ന ഐഡിയിൽ നിന്നും 33 പേരാണ് ഞങ്ങൾ കാണും മുൻപ് പോസ്റ്റ് ഷെയർ ചെയ്തിരുന്നത്.
മേരിഗിരി സഖാക്കൾ എന്ന ഗ്രൂപ്പിൽ നിന്നും 16 ആളുകൾ ഞങ്ങൾ കാണും വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടക്കുന്ന സാഹചര്യത്തിലാണ് പ്രചരണം. 224 സീറ്റിലേക്കാണ് മത്സരം. മെയ് 13നാണ് വോട്ടെണ്ണൽ.ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ 5.21 കോടി വോട്ടർമാരാണുള്ളത്. അതിൽ പുതിയ വോട്ടർമാർ 9.17 ലക്ഷമാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 2നും പിൻവലിക്കാനുള്ള അവസാന തിയതി 24നും അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റുകൾ.
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് ഞങ്ങൾ റിവേഴ്സ് സെർച്ച് നടത്തി. അപ്പോൾ 2022 നവംബർ 1-ന് Sivaram Pratapa എന്ന ഫേസ്ബുക്ക് ഉപയോക്താവ് പങ്കിട്ട അതേ വീഡിയോയിലേക്ക് ഞങ്ങളെ നയിച്ചു. ഈ പോസ്റ്റ് പ്രകാരം വീഡിയോ തെലങ്കാനയിൽ നിന്നുള്ളതാണ്.
തെലങ്കാനയിലെ എം.എൽ.എ ഈറ്റല രാജേന്ദറിന്റെ വാഹനവ്യൂഹത്തിന് നേരെയുള്ള ആക്രമണമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത് എന്ന് പോസ്റ്റ് പറയുന്നു.
വി 6 ന്യൂസ് തെലുഗുവിന്റെ 2022 നവംബർ 1ലെ റിപ്പോർട്ട് പ്രകാരം,മുനുഗോഡിലെ പലിവേല ഗ്രാമത്തിൽ അജ്ഞാതർ രാജേന്ദറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഭവത്തിന് തുടക്കമായത്. തെലങ്കാന രാഷ്ട്ര സമിതി എന്നറിയപ്പെട്ടിരുന്ന ഭാരത് രാഷ്ട്ര സമിതിയിലെ അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡിയുടെ 2022 നവംബർ 1ലെ ട്വീറ്റ് പ്രകാരം മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
ഇവിടെ വായിക്കുക:Fact Check:പ്രധാനമന്ത്രി ആയിരുന്ന മന്മോഹന് സിംഗിനെ ഇരിപ്പിടത്തില് നിന്ന് എഴുന്നേല്പ്പിച്ച് സോണിയ ഗാന്ധി ആ സ്ഥാനത്ത് ഇരുന്നോ?
കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിച്ചുവെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. തെലങ്കാനയിൽ 2022ൽ നടന്ന സംഭവത്തിന്റെ വീഡിയോയാണിത്.
Sources
Facebook post by Sivaram Pratapa on November 1,2022
Youtube channel by V6 News Telugu on November 1,2022
Tweet by G Kishan Reddy on November 1,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
January 23, 2025
Sabloo Thomas
November 19, 2024
Ramkumar Kaliamurthy
November 15, 2024
|